ബെംഗളൂരു: അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ടി20യിലെ പ്രകടനത്തിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പമുള്ള ബാറ്റിങ് അനുഭവം വെളിപ്പെടുത്തി ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ റിങ്കു സിങ് (Rinku Singh Thanks To Rohit Sharma). ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ അഫ്‌ഗാനിസ്ഥാന്‍ വിറപ്പിച്ചിരുന്നു. 4.3 ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ അഫ്‌ഗാന്‍ ബൗളര്‍മാര്‍ സ്വന്തമാക്കിയിരുന്നു.
അഞ്ചാം വിക്കറ്റില്‍ രോഹിതിനൊപ്പം റിങ്കു സിങ് ഒന്നിച്ചതോടെയാണ് കളിയുടെ ഗതി മാറിയത്. ഇരുവരും ചേര്‍ന്ന് മത്സരത്തില്‍ 190 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടും പടുത്തുയര്‍ത്തി (Rohit Sharma Rinku Singh Partnership Record In T20I). 22-4 എന്ന നിലയില്‍ 212-4 എന്ന സ്കോറിലേക്കാണ് റിങ്കു രോഹിത് സഖ്യം ഇന്ത്യന്‍ സ്കോര്‍ എത്തിച്ചത് (India vs Afghanistan 3rd T20I).
മത്സരത്തില്‍ രോഹിത് ശര്‍മ 69 പന്തില്‍ 121 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ മറുവശത്തുണ്ടായിരുന്ന റിങ്കു സിങ് 39 പന്തില്‍ 69 റണ്‍സാണ് അടിച്ചെടുത്തത് (India vs Afghanistan 3rd ODI Rinku Singh Innings). രണ്ട് ഫോറും ആറ് സിക്‌സറും അടങ്ങിയതായിരുന്നു റിങ്കു സിങ്ങിന്‍റെ ഇന്നിങ്‌സ്. ഈ പ്രകടനത്തിന് പിന്നാലെയാണ് റിങ്കു സോഷ്യല്‍ മീഡിയയിലൂടെ രോഹിത് ശര്‍മയ്‌ക്കൊപ്പം ബാറ്റ് ചെയ്‌തതിനെ കുറിച്ച് സംസാരിച്ചത്.
'ഗ്രൗണ്ടിനുള്ളില്‍ രോഹിത് ഭയ്യക്കൊപ്പമുള്ള ഓരോ സമയവും രസകരമായി വിനോദത്തോടെ തന്നെ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുന്നതാണ്' എന്നാണ് റിങ്കു സിങ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. രോഹിത് ശര്‍മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരം പോസ്റ്റ് ആരാധകരുമായി പങ്കിട്ടത്.
അതേസമയം, അഫ്‌ഗാനിസ്ഥാനെതിരായ പരമ്പരയില്‍ ഉടനീളം ഫിനിഷര്‍ റോളില്‍ ടീം ഇന്ത്യയ്‌ക്ക് വേണ്ടി മികച്ച പ്രകടനം നടത്താന്‍ റിങ്കു സിങ്ങിന് സാധിച്ചിരുന്നു. മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 9 പന്തില്‍ 16 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ടാം ടി20യിലും പുറത്താകാതെ നിന്ന താരം 9 റണ്‍സ് മാത്രമാണ് നേടിയത്. ഇതിന് പിന്നാലെയായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ താരം രോഹിത് ശര്‍മയ്‌ക്കൊപ്പം ബാറ്റിങ് വിരുന്നൊരുക്കിയത് (Rinku Singh Scores In India vs Afghanistan T20I Series).