ETV Bharat / sports

'സ്റ്റോക്‌സിന്‍റെ ആ കഴിവ് ധോണിയുടേതിന് സമം' ; താരതമ്യവുമായി റിക്കി പോണ്ടിങ് - റിക്കി പോണ്ടിങ്

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ് ക്രീസിലുണ്ടായിരുന്ന സമയത്ത് ഇംഗ്ലണ്ടിന് വിജയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചതായി റിക്കി പോണ്ടിങ്

Ponting compares Stokes with Dhoni  Ricky Ponting  Ricky Ponting compares Ben Stokes with MS Dhoni  MS Dhoni  Ben Stokes  Ashes 2023  Ashes  ആഷസ്  എംഎസ്‌ ധോണി  റിക്കി പോണ്ടിങ്  ബെന്‍ സ്റ്റോക്‌സ്
'സ്റ്റോക്‌സിന്‍റെ ആ കഴിവ് ധോണിക്ക് സമം'
author img

By

Published : Jul 5, 2023, 3:53 PM IST

ദുബായ്‌ : ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെൻ സ്റ്റോക്‌സിന്‍റെ മാച്ച് വിന്നിങ്‌ കഴിവുകളെ എംഎസ്‌ ധോണിയുടേതിനോട് ഉപമിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്. ധോണിയെപ്പോലെ സമ്മർദ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബെന്‍ സ്റ്റോക്‌സ് തന്‍റെ സമകാലികരേക്കാൾ വളരെ മുന്നിലാണെന്നാണ് റിക്കി പോണ്ടിങ് പറയുന്നത്. ഐസിസി റിവ്യൂവിന്‍റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ഓസീസ് മുന്‍ നായകന്‍റെ പ്രതികരണം.

"കളിക്കാന്‍ ഇറങ്ങുന്നത് ഏത് സമയത്താണെങ്കിലും എല്ലാ അന്താരാഷ്‌ട്ര താരങ്ങളും സമ്മർദത്തിലായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ, ബെൻ സ്റ്റോക്‌സ് മധ്യനിരയിലോ ബാറ്റിങ്‌ ഓര്‍ഡറില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലോ ഇറങ്ങുമ്പോള്‍ സ്വയം കണ്ടെത്തി മറ്റുള്ളവരേക്കാളും കൂടുതൽ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തുന്ന താരമാണ്.

അത്തരത്തിലൊരാളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്‍റെ മനസിലേക്ക് ആദ്യമെത്തുന്നത് എംഎസ്‌ ധോണിയുടെ പേരാണ്. ഒരുപാട് ടി20 മത്സരങ്ങളില്‍ ധോണി ഫിനിഷറായിരുന്നിട്ടുണ്ട്. എന്നാൽ, ടെസ്റ്റ് മത്സരങ്ങളുടെ അവസാനത്തിലാണ് ബെൻ അത് ചെയ്യുന്നത്. ഇത്തരത്തിലുള്ള നിരവധി കളിക്കാരെ നമുക്ക് കാണാന്‍ കഴിയില്ല. പ്രത്യേകിച്ച് ക്യാപ്റ്റന്‍റെ പദവി വഹിക്കുന്ന കളിക്കാര്‍" - റിക്കി പോണ്ടിങ് പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ആഷസ് പരമ്പരയിലെ ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ സ്റ്റോക്‌സ് നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് റിക്കി പോണ്ടിങ്ങിന്‍റെ വാക്കുകള്‍. മത്സരത്തില്‍ അനായാസ വിജയം പ്രതീക്ഷിച്ച ഓസ്‌ട്രേലിയയെ വിറപ്പിച്ച ശേഷമായിരുന്നു ഇംഗ്ലണ്ട് കീഴടങ്ങിയത്. ഓസീസ് പേസ് ആക്രമണത്തിന് മുന്നില്‍ സഹതാരങ്ങള്‍ക്ക് പിടിച്ചുനല്‍ക്കാന്‍ കഴിയാതിരുന്നപ്പോള്‍ സെഞ്ചുറി നേടിയ സ്റ്റോക്‌സ് തിളങ്ങിയിരുന്നു.

214 പന്തിൽ 155 റൺസായിരുന്നു താരം നേടിയത്. സ്റ്റോക്‌സ് ക്രീസിലുള്ളപ്പോള്‍ ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ കഴിയുമെന്ന് താന്‍ കരുതിയിരുന്നതായും റിക്കി പോണ്ടിങ് പറഞ്ഞു. 2019-ലെ ആഷസില്‍ അപരാജിത സെഞ്ചുറി നേടി ഇംഗ്ലീഷ് ടീമിനെ വിജയത്തിലേക്ക് നയിച്ച സ്റ്റോക്‌സിന്‍റെ പ്രകടനത്തെ അനുസ്‌മരിച്ചുകൊണ്ടാണ് പോണ്ടിങ്ങിന്‍റെ വാക്കുകള്‍. അന്ന് സ്വന്തം മണ്ണില്‍ നടന്ന പരമ്പരയില്‍ പുറത്താവാതെ 135 റണ്‍സ് നേടിക്കൊണ്ട് ഒരു വിക്കറ്റിന്‍റെ വിജയമാണ് സ്റ്റോക്‌സ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്.

"സത്യം പറഞ്ഞാല്‍, ഒരു ഘട്ടത്തില്‍ സ്റ്റോക്‌സിന് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നു. ഞാന്‍ മാത്രമല്ല അത്തരത്തില്‍ കരുതിയിട്ടുണ്ടാവുകയെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇതിന് മുമ്പ് 2019-ല്‍ സ്റ്റോക്‌സിന് അതിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഇത്തവണ അവര്‍ പിന്തുടര്‍ന്ന റണ്‍സ് കുറച്ച് കൂടുതലായിരിക്കാം" - റിക്കി പോണ്ടിങ് പറഞ്ഞുനിര്‍ത്തി.

ALSO READ: 'കൊടുത്താല്‍ ഇംഗ്ലണ്ടിലും കിട്ടും, അവരുടെ മാന്യത പോലും കാപട്യം'; ആഞ്ഞടിച്ച് ആകാശ് ചോപ്ര

അതേസമയം മത്സരത്തില്‍ 43 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 371 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 327 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റ് (83) മാത്രമാണ് സ്റ്റോസ്‌കിന് പുറമെ ഇംഗ്ലണ്ട് നിരയില്‍ പൊരുതിയത്. വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ആഷസില്‍ 2-0ത്തിന് ഓസ്‌ട്രേലിയ മുന്നിലെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.