ETV Bharat / sports

IPL 2022: ആര്‍ക്കും വേണ്ടാത്ത പടിദാര്‍; പകരക്കാരനായെത്തി ബാംഗ്ലൂരിന്‍റെ 'പൊന്നായ' കഥ - രജത് പടിദാര്‍ ഐപിഎല്‍ റെക്കോഡ്

കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ രജതിന് വെറും 77 റൺസ് മാത്രമാണ് നേടാനായത്. ഇതോടെ ഇത്തവണത്തെ താര ലേലത്തില്‍ ബാംഗ്ലൂര്‍ പോലും 28കാരനെ കയ്യൊഴിഞ്ഞിരുന്നു.

RCB batter rajat patidar scores highest runs of an uncapped player in IPL playoffs  rajat patidar IPL records  royal challengers bangalore batter rajat patidar  lucknow super giants  IPL 2022  ഐപിഎല്‍ 2022  രജത് പടിദാര്‍  രജത് പടിദാര്‍ ഐപിഎല്‍ റെക്കോഡ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്
IPL 2022: ആര്‍ക്കും വേണ്ടാത്ത പടിദാര്‍; പകരക്കാരനായെത്തി ബാംഗ്ലൂരിന്‍റെ 'പൊന്നായ' കഥ
author img

By

Published : May 26, 2022, 9:38 AM IST

കൊല്‍ക്കത്ത: ഐപിഎല്‍ എലിമിനേറ്ററില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‍റെ വിജയത്തില്‍ നിര്‍ണായകമായ താരമാണ് രജത് പടിദാര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ സെഞ്ചുറി പ്രകടനം നടത്തിയാണ് 28കാരനായ മധ്യപ്രദേശുകാരന്‍ ബാംഗ്ലൂരിന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഇതോടെ ഐപിഎല്‍ പ്ലേ ഓഫില്‍ സെഞ്ചുറി നേടുന്ന ആദ്യ അണ്‍ക്യാപ്പ്ഡ് താരമെന്ന അപൂര്‍വ റെക്കോഡും താരം സ്വന്തമാക്കി.

ലഖ്‌നൗ ബൗളര്‍മാരെ കടന്നാക്രമിച്ച താരം 54 പന്തില്‍ 12 ഫോറും ഏഴു സിക്‌സും സഹിതം 112 റണ്‍സോടെ പുറത്താവാതെ നിന്നിരുന്നു. ഐപിഎല്‍ നോക്കൗട്ടില്‍ ഒരു അണ്‍ക്യാപ്പ്ഡ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. കൊല്‍ക്കത്ത താരമായിരുന്ന മനീഷ് പാണ്ഡെ നേടിയ 94 റണ്‍സിനെയാണ് പടിദാര്‍ മറികടന്നത്.

പേസ്‌ ബൗളറായി ആരംഭിച്ച കരിയറില്‍ തന്‍റെ 15ാം വയസ് മുതല്‍ക്കാണ് രജത് ബാറ്റിങ്ങിലേക്ക് ചുവടുമാറിയത്. മധ്യപ്രദേശിനായി 2015ല്‍ ഫസ്റ്റ്‌ക്ലാസ് അരങ്ങേറ്റംനടത്തിയ താരം 2019ലെ രഞ്‌ജി ട്രോഫിയിലൂടെയാണ് ശ്രദ്ധ പിടിച്ച് പറ്റുന്നത്. അന്ന് എട്ട് മത്സരങ്ങളില്‍ നിന്നും 713 റണ്‍സ് അടിച്ചുകൂട്ടിയ രജത് ടീമിന്‍റെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ സീസണിലാണ് ബാംഗ്ലൂരിലൂടെ തന്നെ ഐപിഎല്ലിലെത്തുന്നത്. സീസണില്‍ നാല് മത്സരങ്ങളില്‍ നിന്നും വെറും 77 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോട ഇത്തവണത്തെ മെഗാലേലത്തില്‍ ബാംഗ്ലൂര്‍ പോലും രജതിനെ കയ്യൊഴിഞ്ഞിരുന്നു.

എന്നാല്‍ ലവ്നിത് സിസോദിയയുടെ പരിക്കിന്‍റെ രൂപത്തിലാണ് രജതിനെ ഭാഗ്യം തേടിയത്തിയത്. അടിസ്ഥാനവിലയായ 20 ലക്ഷത്തിന് ടീമിലുള്‍പ്പെട്ട രജത് ഇക്കുറി 11 മത്സരങ്ങളിലാണ് ബാഗ്ലൂര്‍ കുപ്പായത്തിലിറങ്ങിയത്. ഒരു സെഞ്ചറിയും ഒരു അര്‍ധ സെഞ്ചുറിയുമുള്‍പ്പെടെ 346 റണ്‍സാണ് ഇതേവരെ താരത്തിന് നേടാനായത്.

സമ്മര്‍ദമേറിയ പോരാട്ടത്തില്‍ പേരുകേട്ട വിരാട് കോലി, ഗ്ലെന്‍ മാക്സ്‍‍വെല്‍, ഫാഫ്‌ ഡുപ്ലെസിസ് ത്രയം പരാജയപ്പെട്ടിടത്താണ് പടിദാര്‍ ബാംഗ്ലൂരിനായി ഒറ്റയ്‌ക്ക് പൊരുതിയത്. വെറും 34 റൺസ് മാത്രമാണ് ബാംഗ്ലൂരിന്‍റെ 'കെജിഎഫ്‌' നേടിയതെന്നിരിക്കെയാണ് പടിദാറിന്‍റെ സെഞ്ചുറിക്ക് വീണ്ടും തിളക്കം കൂടുന്നത്.

also read: IPL 2022: ഐപിഎല്ലില്‍ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത അപൂര്‍വ നേട്ടം സ്വന്തമാക്കി രജത് പടിദാര്‍

അതേസമയം ഐപിഎല്‍ സെഞ്ചുറി നേടുന്ന നാലാമത്തെ അണ്‍ക്യാപ്പ്ഡ് താരമെന്ന നേട്ടവും രജത് സ്വന്തമാക്കിയിട്ടുണ്ട്. മനീഷ് പാണ്ഡെ (2009), പോള്‍ വാല്‍ത്താട്ടി (2011), ദേവ്ദത്ത് പടിക്കല്‍ (2021) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.