ബാര്‍ബഡോസ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായ പങ്കാണ് സ്‌പിന്നര്‍മാര്‍ വഹിച്ചത്. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ ഇടങ്കയ്യന്‍ സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവും (Kuldeep Yadav ) രവീന്ദ്ര ജഡേജയും (Ravindra Jadeja) ചേര്‍ന്നാണ് പൊളിച്ചടുക്കിയത്. കുല്‍ദീപിന്‍റെ കുത്തിത്തിരിയുന്ന പന്തുകളായിരുന്നു വിന്‍ഡീസ് ബാറ്റര്‍മാരെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്.
മൂന്ന് ഓവറില്‍ രണ്ട് മെയ്‌ഡനടക്കം വെറും ആറ് റണ്‍സ് വഴങ്ങിക്കൊണ്ട് നാല് വിക്കറ്റുകളായിരുന്നു കുല്‍ദീപ് വീഴ്‌ത്തിയത്. ഏകദിനത്തില്‍ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണിത്. രവീന്ദ്ര ജഡേജയാവട്ടെ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. ഇടങ്കയ്യന്മാരായ രണ്ട് പേരും ചേര്‍ന്ന് ആകെ ഏഴ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാരെയാണ് കൂടാരം കയറ്റിയത്.
ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കാനും ഇരുവര്‍ക്കും കഴിഞ്ഞു. ഒരു ഏകദിന മത്സരത്തില്‍ ഏഴോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ഇടങ്കയ്യൻ സ്പിന്നർമാരായാണ് കുല്‍ദീപും ജഡേജയും മാറിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
-
🚨 Milestone Alert 🚨#TeamIndia pair of @imkuldeep18 (4⃣/6⃣) & @imjadeja (3⃣/3⃣7⃣ ) becomes the first-ever pair of Indian left-arm spinners to scalp 7⃣ wickets or more in an ODI 🔝 #WIvIND pic.twitter.com/F18VBegnbJ
— BCCI (@BCCI) July 27, 2023 " class="align-text-top noRightClick twitterSection" data="
">🚨 Milestone Alert 🚨#TeamIndia pair of @imkuldeep18 (4⃣/6⃣) & @imjadeja (3⃣/3⃣7⃣ ) becomes the first-ever pair of Indian left-arm spinners to scalp 7⃣ wickets or more in an ODI 🔝 #WIvIND pic.twitter.com/F18VBegnbJ
— BCCI (@BCCI) July 27, 2023🚨 Milestone Alert 🚨#TeamIndia pair of @imkuldeep18 (4⃣/6⃣) & @imjadeja (3⃣/3⃣7⃣ ) becomes the first-ever pair of Indian left-arm spinners to scalp 7⃣ wickets or more in an ODI 🔝 #WIvIND pic.twitter.com/F18VBegnbJ
— BCCI (@BCCI) July 27, 2023
അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 23 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. 45 പന്തുകളില്‍ 43 റണ്‍സ് നേടിയ ക്യാപ്‌റ്റൻ ഷായ് ഹോപിന് മാത്രമാണ് പിടിച്ചുനിൽക്കാനായത്. വിൻഡീസ് നിരയിൽ ഹോപ്പടക്കം ആകെ നാല് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. രണ്ട് ബാറ്റർമാർ സംപൂജ്യരായാണ് തിരിച്ചുകയറിയത്.
ഇന്ത്യയ്‌ക്കായി ഹാര്‍ദിക് പാണ്ഡ്യ, മുകേഷ് കുമാര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്‌ത്തിയിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ 22.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 118 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ഇഷാന്‍ കിഷന്‍ (Ishan Kishan) അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി.
46 പന്തുകളില്‍ ഏഴ് ഫോറുകളും ഒരു സിക്‌സും സഹിതം 52 റണ്‍സാണ് താരം നേടിയിരുന്നത്. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാന്‍ ഇറങ്ങിയ സന്ദര്‍ശകര്‍ ബാറ്റിങ് ഓര്‍ഡറില്‍ വമ്പന്‍ പരീക്ഷണങ്ങളാണ് നടത്തിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി നായകന്‍ രോഹിത് ശര്‍മ (Rohit Sharma) ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ വിരാട് കോലി (Virat Kohli) മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല.
മറ്റ് താരങ്ങള്‍ക്ക് ബാറ്റിങ്ങില്‍ കൂടുതല്‍ അവസരം നല്‍കാനായിരുന്നു ടീം ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ ശുഭ്‌മാന്‍ ഗില്‍ (16 പന്തുകളില്‍ 7), ഹാര്‍ദിക് പാണ്ഡ്യ (7 പന്തുകളില്‍ 5), ശാര്‍ദുല്‍ താക്കൂര്‍ (4 പന്തില്‍ 1) എന്നിവര്‍ നിരാശപ്പെടുത്തി. ഒടുവില്‍ രോഹിത്തും (19 പന്തുകളില്‍ 12), രവീന്ദ്ര ജഡേജയും (25 പന്തുകളില്‍ 19) പുറത്താവാതെ നിന്നാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്.