ETV Bharat / sports

'ധോണി മോശം വിക്കറ്റ് കീപ്പര്‍'; ഒരുപാട് ക്യാച്ചുകള്‍ നഷ്‌ടപ്പെടുത്തിയെന്ന് മുന്‍ പാക് താരം

ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്‍റണ്‍ ഡി കോക്കാണ് മികച്ച വിക്കറ്റ് കീപ്പറെന്ന് പാകിസ്ഥാന്‍ മുന്‍ ക്യാപ്‌റ്റന്‍ റാഷിദ് ലത്തീഫ്.

former pakistan captain Rashid Latif  Rashid Latif  Rashid Latif on ms Dhoni  ധോണി മോശം വിക്കറ്റ് കീപ്പറെന്ന് റാഷിദ് ലത്തീഫ്  എംഎസ്‌ ധോണി  റാഷിദ് ലത്തീഫ്
'ധോണി മോശം വിക്കറ്റ് കീപ്പര്‍'; ഒരുപാട് ക്യാച്ചുകള്‍ നഷ്‌ടപ്പെടുത്തിയെന്ന് മുന്‍ പാക് താരം
author img

By

Published : Aug 9, 2022, 7:25 PM IST

ലാഹോര്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് മുന്‍ നായകന്‍ എംഎസ്‌ ധോണിയെ വിലയിരുത്തുന്നത്. എന്നാല്‍ വിക്കറ്റ് കീപ്പിങ്ങില്‍ ധോണി മികവ് പുലര്‍ത്തിയിരുന്നില്ല എന്നാണ് പാകിസ്ഥാന്‍ മുന്‍ ക്യാപ്‌റ്റന്‍ റാഷിദ് ലത്തീഫിന്‍റെ വാദം. ധോണി നഷ്‌ടപ്പെടുത്തിയ ക്യാച്ചുകളുടെ കണക്കിന്‍റെ അടിസ്ഥാനത്തിലാണ് റാഷിദ് ലത്തീഫ്‌ തന്‍റെ വാദത്തിന് ഊന്നല്‍ നല്‍കുന്നത്.

ധോണിയുടെ ഡ്രോപ്പിങ് ശതമാനം 21 ആണെന്നും അത് വളരെ വലുതാണെന്നും റാഷിദ് ലത്തീഫ് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തെ ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്‍റണ്‍ ഡി കോക്കാണ് മികച്ച വിക്കറ്റ് കീപ്പറെന്നും ലത്തീഫ് അഭിപ്രായപ്പെട്ടു.

"ആദം ഗില്‍ക്രിസ്റ്റിന്‍റെ ഡ്രോപ്പിങ് ശതമാനം 11 മാത്രമാണ്. മാര്‍ക്ക് ബൗച്ചറും വളരെ മികച്ചു നിന്നു. ഓസ്‌ട്രേലിയയുടെ ടിം പെയ്ന്‍ നന്നായാണ് തുടങ്ങിയത്. എന്നാല്‍ അവസാനമായപ്പോഴേക്കും നിരവധി ക്യാച്ചുകള്‍ നഷ്‌ടപ്പെടുത്തി. കഴിഞ്ഞ 15 വര്‍ഷത്തെ ചരിത്രം എടുത്താല്‍ ഡി കോക്കാണ് മികച്ചതെന്ന് ഞാന്‍ പറയും. ഡി കോക്ക് മൂന്ന് ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പ് ചെയ്യുകയും ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്", റാഷിദ് ലത്തീഫ് പറഞ്ഞു.

ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പറായാണ് ധോണി വിരമിച്ചത്. ഏകദിനത്തില്‍ 321 ക്യാച്ചും 123 സ്റ്റംപിങ്ങുമാണ് ധോണിയുടെ പേരിലുള്ളത്. ടെസ്റ്റില്‍ 256 ക്യാച്ചും 38 സ്റ്റംപിങ്ങുകളും, ടി20യില്‍ 57 ക്യാച്ചും 34 സ്റ്റംപിങ്ങുകളും താരം നേടിയിട്ടുണ്ട്.

also read:''ദിനേഷ്‌ കാര്‍ത്തികിന്‍റെ സ്ഥാനം കമന്‍ററി ബോക്‌സില്‍, ഇന്ത്യന്‍ ടീമിലല്ല'': അജയ്‌ ജഡേജ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.