ജയ്‌പൂര്‍: രഞ്ജി ട്രോഫിയിൽ മേഘാലയക്കെതിരെ കേരളത്തിന് 306 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. മേഘാലയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 148 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 454 റണ്‍സെടുത്തിട്ടുണ്ട്.
ഓപ്പണിംഗ് വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് രാഹുല്‍ പിയും രോഹന്‍ കുന്നുമേലും വേര്‍പിരിഞ്ഞത്. രാഹുല്‍ 147 റണ്‍സടിച്ചപ്പോള്‍ രോഹന്‍ 107 റണ്‍സെടുത്തു. മൂന്നാം നമ്പറിലിറങ്ങിയ ജലജ് സക്സേനക്ക് (10) തിളങ്ങാനായില്ലെങ്കിലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (56) വത്സലും അര്‍ധസെഞ്ചുറികള്‍ നേടിയതോടെ കേരളം മികച്ച ലീഡിലേക്ക് കുതിച്ചു.
56 റണ്‍സെടുത്ത സച്ചിന്‍ ബേബി പുറത്തായശേഷം എത്തിയ വിഷ്‌ണു വിനോദിന് പക്ഷെ കാര്യമായി ഒന്നും ചെയ്യാനായില്ല. ഐപിഎല്‍ താരലേലത്തില്‍ 50 ലക്ഷം രൂപക്ക് ഹൈദരാബാദ് ടീമിലെത്തി വിഷ്‌ണു നാലു റണ്‍സുമായി മടങ്ങി.
ALSO READ: രഞ്ജി ട്രോഫി : മേഘാലയക്കെതിരെ കേരളത്തിന് ലീഡ് ; രോഹന്‍ കുന്നുമ്മലിന് സെഞ്ച്വറി