ETV Bharat / sports

Rahul Dravid On World Cup 2023 Preparations : എന്‍റെ റോള്‍ നല്ലതുപോലെ ചെയ്‌തെന്നാണ് വിശ്വാസം : രാഹുല്‍ ദ്രാവിഡ് - രാഹുല്‍ ദ്രാവിഡ്

ODI World Cup Cricket 2023 : ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒരുക്കങ്ങളെ കുറിച്ച് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്

Cricket World Cup 2023  Rahul Dravid On Cricket World Cup Preparations  ODI World Cup Cricket 2023  India vs Australia  Rahul Dravid about his role in cwc 2023  Rahul Dravid about His Duties  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ്  രാഹുല്‍ ദ്രാവിഡ്  ലോകകപ്പ് ഒരുക്കങ്ങളെ കുറിച്ച് രാഹുല്‍ ദ്രാവിഡ്
Rahul Dravid On Cricket World Cup 2023 Preparations
author img

By ETV Bharat Kerala Team

Published : Oct 8, 2023, 12:20 PM IST

ചെന്നൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ആദ്യ മത്സരത്തിന് ടീം ഇന്ത്യ (Team India) ഇന്നാണ് ഇറങ്ങുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയം (MA Chidambaram Stadium) വേദിയാകുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ആണ് രോഹിത്തിന്‍റെയും സംഘത്തിന്‍റെയും ആദ്യ എതിരാളി (Cricket World Cup 2023 India vs Australia). മഴയെ തുടര്‍ന്ന് സന്നാഹ മത്സരങ്ങള്‍ നഷ്‌ടമായെങ്കിലും ഓസീസിനെതിരെ പോരടിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ തകൃതിയായി തന്നെ ഇന്ത്യ നടത്തുന്നുണ്ട് (Rahul Dravid On World Cup 2023 Preparations).

പത്ത് വര്‍ഷത്തോളമായുള്ള കിരീട വരള്‍ച്ച ഈ ലോകകപ്പിലൂടെ ഇന്ത്യ അവസാനിപ്പിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയയെ നേരിടാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ മത്സരത്തിന് മുന്നോടിയായി ടീമില്‍ തനിക്കുള്ള റോള്‍ കൃത്യമായി തന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ദ്രാവിഡിന്‍റെ പ്രതികരണം.

'ഒരു മത്സരം തുടങ്ങിക്കഴിഞ്ഞാല്‍ അത് പിന്നീട് ആ ക്യാപ്‌റ്റന്‍റെ ടീമാണ്. ആ ടീമായിരിക്കണം പിന്നീട് ആ മത്സരം മുന്നോട്ടുകൊണ്ടുപോകേണ്ടത്. ഓരോ താരങ്ങളും അവരുടെ ജോലികള്‍ കൃത്യമായി തന്നെ കളിക്കളത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

പരിശീലകന്‍മാര്‍ ആരും തന്നെ തന്‍റെ ടീമിന് വേണ്ടി റണ്‍സ് കണ്ടെത്തുകയോ വിക്കറ്റ് നേടുകയോ ചെയ്യുന്നില്ല. ഓരോ താരങ്ങള്‍ക്കും വേണ്ട ആവശ്യമായ പിന്തുണ നല്‍കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. അത് മാത്രമാണ് പരിശീലകര്‍ക്ക് ചെയ്യാന്‍ കഴിയുന്നതും - രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

Also Read : Cricket World Cup 2023 India vs Australia: തുടക്കം 'കളറാക്കാന്‍' ഇന്ത്യയും ഓസീസും ; ചെപ്പോക്കില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad) : ശുഭ്‌മാന്‍ ഗില്‍, രോഹിത് ശർമ (ക്യാപ്‌റ്റന്‍), വിരാട് കോലി, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഓസ്‌ട്രേലിയ സ്ക്വാഡ് (Cricket World Cup 2023 Australia Squad) : ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ മാര്‍ഷ്, മാര്‍നസ് ലബുഷെയ്‌ന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സീന്‍ ആബോട്ട്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാമ്പ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.