ETV Bharat / sports

ഓസീസ് ക്രിക്കറ്റിലെ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നു - ലീ പോൾട്ടൻ

കുഞ്ഞിന് ഹ്യൂഗോ പോൾട്ടൻ ഹെയ്‌ൻസ് എന്ന് പേരിട്ടതായി ദമ്പതികള്‍

Rachael Haynes  റെയ്‌ച്ചൽ ഹെയ്‌ൻസ്  സ്വവർഗ ദമ്പതി  ഓസ്ട്രേലിയൻ വനിത ക്രിക്കറ്റ് ടീം ഉപനായിക റെയ്‌ച്ചൽ ഹെയ്‌ൻസ്  ഹ്യൂഗോ പോൾട്ടൻ ഹെയ്‌ൻസ്  ലീ പോൾട്ടൻ  Lee Poulton
സ്വവർഗ ദമ്പതികളായ ഓസീസ് ക്രിക്കറ്റ് ഉപനായിക റെയ്‌ച്ചൽ ഹെയ്‌ൻസിനും പങ്കാളിക്കും കുഞ്ഞുപിറന്നു
author img

By

Published : Oct 2, 2021, 7:26 PM IST

സിഡ്‌നി : സ്വവർഗ ദമ്പതികളായ ഓസ്ട്രേലിയൻ വനിത ക്രിക്കറ്റ് ടീം ഉപനായിക റെയ്‌ച്ചൽ ഹെയ്‌ൻസിനും ടീം അംഗം ലീ പോൾട്ടനും കുഞ്ഞുപിറന്നു. കുഞ്ഞിന് ഹ്യൂഗോ പോൾട്ടൻ ഹെയ്‌ൻസ് എന്ന് പേരിട്ടതായി ദമ്പതികള്‍ അറിയിച്ചു.

ഇന്ത്യക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ അംഗമായിരുന്ന ഹെയ്‌ൽസിന് പരിക്കുമൂലം മത്സരത്തില്‍ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്‍റെ നിരാശക്കിടെയാണ് പങ്കാളി ലീ പോൾട്ടൻ കുഞ്ഞിന് ജന്മം നൽകിയത്.

  • As the saying goes, every cloud has a silver lining. While disappointed to miss the test, yesterday fate took hold and we welcomed Hugo Poulton-Haynes into the world. Mum and bub are doing well, and we can’t help but think our world has become a little brighter. pic.twitter.com/iwFeSwTRo6

    — Rachael Haynes (@RachaelHaynes) October 2, 2021 " class="align-text-top noRightClick twitterSection" data=" ">

'ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കൻ കഴിയാത്ത നിരാശക്കിടെ ജീവിതത്തിലേക്ക് ഒരു സന്തോഷവാർത്ത എത്തിയിരിക്കുന്നു. ഈ ലോകത്തിലേക്ക് പുതിയ അതിഥിയായി ഹ്യൂഗോ പോൾട്ടൻ ഹെയ്‌ൻസിനെ സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ ലോകം കൂടുതൽ പ്രകാശ പൂരിതമായി. കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നു', ഹെയ്‌ൻസ് കുറിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ സ്വവര്‍ഗ ദമ്പതികളായ ഓസ്‌ട്രേലിയന്‍ പേസര്‍ മേഗന്‍ ഷൂട്ടിനും പങ്കാളി ജെസ്സ് ഹോളിയോക്കെയ്ക്കും കുഞ്ഞ് പിറന്നിരുന്നു.

റിലീ ലൂയിസ് ഷൂട്ട് എന്നാണ് കുഞ്ഞിന് പേരിട്ടത്. 2019ല്‍ വിവാഹിതരായ ഇരുവരും ഈ വര്‍ഷം മെയിലാണ് ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം ആരാധകരോട് വെളിപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.