ETV Bharat / sports

സര്‍ഫറാസ് സെലക്‌ടര്‍മാരുടെ വാതിലില്‍ മുട്ടുകയല്ല, കത്തിക്കുകയാണ്: ആര്‍ അശ്വിന്‍ - സര്‍ഫറാസ് ഖാന്‍

ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാന്‍റെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്ന് വെറ്ററന്‍ താരം ആര്‍ അശ്വിന്‍.

R Ashwin On Sarfaraz Khan s Selection Debate  R Ashwin  Sarfaraz Khan  india vs australia  sunil gavaskar  sunil gavaskar on Sarfaraz Khan  Border Gavaskar Trophy  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ആര്‍ അശ്വിന്‍  സര്‍ഫറാസ് ഖാന്‍  സുനില്‍ ഗവാസ്‌കര്‍
സര്‍ഫറാസ് സെലക്‌ടര്‍മാരുടെ വാതിലില്‍ മുട്ടുകയല്ല, കത്തിക്കുകയാണ്: ആര്‍ അശ്വിന്‍
author img

By

Published : Jan 30, 2023, 2:11 PM IST

ചെന്നൈ: ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും സര്‍ഫറാസ് ഖാന്‍ എന്ന മുംബൈ ബാറ്റര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ തുറക്കാത്തത് കോലാഹലങ്ങൾക്ക് വഴി വച്ചിരുന്നു. ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറടക്കം സര്‍ഫറാസിനെ ടീമിലെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ വിവാദങ്ങള്‍ താരത്തിന്‍റെ പ്രകടനത്തെ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍.

സര്‍ഫറാസ് സെലക്‌ടര്‍മാരുടെ വാതിലില്‍ മുട്ടുകയല്ല അതു കത്തിക്കുകയാണ് ചെയ്യുന്നതെന്നും അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. "സര്‍ഫറാസിനെക്കുറിച്ച് ഞാന്‍ എവിടെയാണ് തുടങ്ങുക. അവന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്.പക്ഷെ അതൊന്നും അവനെ ബാധിക്കുന്നേയില്ല. രഞ്‌ജി ട്രോഫിയുടെ 2019-20 സീസണിലും 2020-21 സീസണിലും 900ത്തിലേറെ റണ്‍സടിച്ചാണ് അവന്‍ അടിച്ച് കൂട്ടിയത്. ഈ സീസണില്‍ ഇതേവരെ ഏതാണ് 600ല്‍ അധികം റണ്‍സും. തന്‍റെ തകർപ്പൻ പ്രകടനത്തിലൂടെ ശക്തമായ പ്രസ്താവനയാണ് അവന്‍ നടത്തിയത്.

കഴിഞ്ഞ മൂന്ന് സീസണുകളിലും അവന്‍റെ ശരാശരിയ 100ന് മുകളിലാണ്. ഏറെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റാണ് താരം നിലനിര്‍ത്തുന്നത്. സെലക്ടര്‍മാരുടെ വാതിലില്‍ മുട്ടുകയല്ല, വാതില്‍ കത്തിക്കുകയാണ് അവനിപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്. പക്ഷെ നിര്‍ഭാഗ്യം കൊണ്ട് അവനിപ്പോള്‍ സെലക്ഷന്‍ ലഭിക്കുന്നില്ല. പക്ഷെ അതൊന്നും അവനെ ബാധിച്ചിട്ടില്ല. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെയും അവന്‍ സെഞ്ചുറി നേടി". അശ്വിന്‍ പറഞ്ഞു.

സര്‍ഫറാസ് റഡാറില്‍: സര്‍ഫറാസിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെലക്‌ഷന്‍ കമ്മിറ്റി അംഗം ശ്രീധരൻ ശരത് അടുത്തിടെ പ്രതികരിച്ചിരുന്നു. ടീം തെരഞ്ഞെടുക്കുമ്പോള്‍ കോമ്പോസിഷനും ബാലന്‍സും പരിഗണിക്കേണ്ടതുണ്ടെന്നാണ് ശരത് പറയുന്നത്.

ഇക്കാരണത്താലാണ് സര്‍ഫറാസിന് സെലക്ഷന്‍ ലഭിക്കാതിരുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം സര്‍ഫറാസ് തങ്ങളുടെ റഡാറിലുണ്ടെന്നും തക്കസമയത്ത് താരത്തിന് അവസരം ലഭിക്കുമെന്നുമാണ് പറഞ്ഞത്. ഇന്ത്യയുടെ ബാറ്റിങ് യൂണിറ്റിനെക്കുറിച്ച് സംസാരിക്കവെ ഒരു സ്‌പോര്‍ട്‌സ് ചാനലിലാണ് സര്‍ഫറാസിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്രീധരൻ ശരത് സംസാരിച്ചത്.

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പയ്‌ക്കുള്ള ആദ്യ രണ്ട് കളികള്‍ക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. വൈറ്റ് ബോള്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷാന്‍ എന്നിവര്‍ക്ക് ടെസ്റ്റ് ടീമിലേക്ക് ആദ്യ വിളിയെത്തിയിരുന്നു. ഫിറ്റ്‌നസുമായി ബന്ധപ്പെട്ടാണ് സർഫറാസിന്‍റെ പുറത്താവലെന്ന് സംസാരം ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ സെലക്‌ടര്‍മാര്‍ക്കെതിരെ രൂക്ഷ ഭാഷയിലാണ് സുനില്‍ ഗവാസ്‌കര്‍ സംസാരിച്ചത്. സര്‍ഫറാസ് ഗ്രൗണ്ടിലിറങ്ങി കളിച്ചാണ് സെഞ്ചുറികള്‍ നേടുന്നത്. ഇക്കാരണത്താല്‍ തന്നെ താരം ഫിറ്റാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

തടി ഇല്ലാത്ത മെലിഞ്ഞ കളിക്കാരെയാണ് തെരയുന്നതെങ്കിൽ, ഒരു ഫാഷൻ ഷോയിൽ പോയി ചില മോഡലുകളെ തെരഞ്ഞെടുത്ത് അവരുടെ കൈയിൽ ഒരു ബാറ്റും പന്തും കൊടുത്ത് ടീമിലുള്‍പ്പെടുത്താമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര നടക്കുക. സ്‌ക്വാഡില്‍ തന്‍റെ പേരില്ലാതിരുന്നതില്‍ അസ്വസ്ഥനായിരുന്നുവെന്ന് 25കാരനായ സര്‍ഫറാസ് തുറന്ന് പറഞ്ഞിരുന്നു.

ALSO READ: ബുംറ ഷഹീന്‍റെ ഏഴയലത്തുപോലും വരില്ലെന്ന് അബ്‌ദുള്‍ റസാഖ്; എന്നാല്‍ കണക്കുകള്‍ ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.