ലണ്ടന്‍: ഭാവിയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായി വാഴ്‌ത്തപ്പെട്ടിരുന്ന ബാറ്ററാണ് പൃഥ്വി ഷാ (Prithvi Shaw). 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ച്വറിയടിച്ചുകൊണ്ടായിരുന്നു താരം അന്താരാഷ്‌ട്ര കരിയര്‍ തുടങ്ങിയത്. എന്നാല്‍, പിന്നീടെത്തിയ പരിക്കും മൈതാനത്തിന് പുറത്തെ വിവാദങ്ങളും താരത്തെ ഇന്ത്യന്‍ ടീമില്‍ നിന്നുമകറ്റി.
-
🚨 PRITHVI SHAW HAS 200! 🚨#MBODC23 pic.twitter.com/GeVYVD3o6z
— Metro Bank One Day Cup (@onedaycup) August 9, 2023 " class="align-text-top noRightClick twitterSection" data="
">🚨 PRITHVI SHAW HAS 200! 🚨#MBODC23 pic.twitter.com/GeVYVD3o6z
— Metro Bank One Day Cup (@onedaycup) August 9, 2023🚨 PRITHVI SHAW HAS 200! 🚨#MBODC23 pic.twitter.com/GeVYVD3o6z
— Metro Bank One Day Cup (@onedaycup) August 9, 2023
പരിക്കിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാകട്ടെ ബാറ്റിങ്ങില്‍ പഴയ താളം വീണ്ടെടുക്കാനും പൃഥ്വി ഷായ്‌ക്കായിരുന്നില്ല. ഈ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്ന ഷാ പിന്നീട് ടീമിന് പുറത്തേക്ക് പോകുകയായിരുന്നു. ഇതിന് പിന്നാലെ നടന്ന ഐപിഎല്ലിലും നിറം മങ്ങിയതോടെ താരത്തിന് വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല.
-
Northamptonshire' poster on Prithvi Shaw's 244 runs Incredible innings in RLODC.
— CricketMAN2 (@ImTanujSingh) August 10, 2023 " class="align-text-top noRightClick twitterSection" data="
INCREDIBLE, PRITHVI SHAW..!!!! pic.twitter.com/fj1KRpfuHD
">Northamptonshire' poster on Prithvi Shaw's 244 runs Incredible innings in RLODC.
— CricketMAN2 (@ImTanujSingh) August 10, 2023
INCREDIBLE, PRITHVI SHAW..!!!! pic.twitter.com/fj1KRpfuHDNorthamptonshire' poster on Prithvi Shaw's 244 runs Incredible innings in RLODC.
— CricketMAN2 (@ImTanujSingh) August 10, 2023
INCREDIBLE, PRITHVI SHAW..!!!! pic.twitter.com/fj1KRpfuHD
ഈയൊരു സാഹചര്യത്തിലാണ് ഫോം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ കളിക്കാനായി പൃഥ്വി ഷാ ഇംഗ്ലണ്ടിലേക്ക് പറന്നത്. നോർത്താംപ്‌ടൺഷയർ (Northamptonshire) ടീമിനായാണ് പൃഥ്വി കളിക്കുന്നത്. ഇവിടെയും ആദ്യ രണ്ട് മത്സരത്തിലും നിറം മങ്ങിയ താരം മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി പ്രകടനത്തോടെ ചരിത്രനേട്ടമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.
-
Prithvi Shaw is BACK with a BANG! 🔥 pic.twitter.com/oCwUT2nhvq
— CricTracker (@Cricketracker) August 9, 2023 " class="align-text-top noRightClick twitterSection" data="
">Prithvi Shaw is BACK with a BANG! 🔥 pic.twitter.com/oCwUT2nhvq
— CricTracker (@Cricketracker) August 9, 2023Prithvi Shaw is BACK with a BANG! 🔥 pic.twitter.com/oCwUT2nhvq
— CricTracker (@Cricketracker) August 9, 2023
ഇന്നലെ (ഓഗസ്റ്റ് 09) സോമര്‍സെറ്റിനെതിരായ (Somerset) ഏകദിന മത്സരത്തിലായിരുന്നു ഷായുടെ വെടിക്കെട്ട് ബാറ്റിങ്. നോര്‍ത്താംപ്‌ടണ്‍ഷെയറിന് വേണ്ടി ഓപ്പണറായി ക്രീസിലെത്തിയ പൃഥ്വി ഷാ 153 പന്തില്‍ 244 റണ്‍സ് നേടിയാണ് പുറത്തായത്. റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പ് ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ ഇരട്ടശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരവും മൂന്നാമത്തെ താരവുമായാണ് പൃഥ്വി മാറിയത്.
കൂടാതെ, റോയല്‍ ലണ്ടന്‍ കപ്പില്‍ 150-ന് മുകളില്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് പൃഥ്വി ഷാ. നേരത്തെ, വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
സോമര്‍സെറ്റിനെതിരായ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത നോര്‍ത്താംപ്‌ടണ്‍ഷെയറിന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും എമിലിയോ ഗയും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 63 റണ്‍സ് ഇവര്‍ അടിച്ചെടുത്തു. എന്നാല്‍, എമിലിയോവിനെ നഷ്‌ടമായതോടെ പിന്നാലെയെത്തിയവരെ കൂട്ട് പിടിച്ച് ഷാ ടീം സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.
മത്സരത്തില്‍ നേരിട്ട 81-ാം പന്തിലായിരിന്നു പൃഥ്വി ഷാ സെഞ്ച്വറിയിലേക്ക് എത്തിയത്. പിന്നീട് ടോപ് ഗിയറിലായ താരം 24 ഫോറുകളുടെും എട്ട് സിക്‌സറുകളുടെയും അകമ്പടിയില്‍ നേരിട്ട 129-ാം പന്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ചു. മത്സരത്തിന്‍റെ അവസാന ഓവറിലായിരുന്നു താരം മടങ്ങിയത്.
28 ഫോറും 11 സിക്‌സും അടങ്ങിയതായിരുന്നു ഷായുടെ റെക്കോഡ് ഇന്നിങ്‌സ്. പൃഥ്വി ഷായുടെ ഡബിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 415 റണ്‍സായിരുന്നു നോര്‍ത്താംപ്‌ടണ്‍ഷെയര്‍ നേടിയത്. മറുപടി ബാറ്റിങ്ങില്‍ സോമര്‍സെറ്റിന് 328 റണ്‍സ് നേടാനെ സാധിച്ചിരുന്നുള്ളു.