ETV Bharat / sports

ഇന്ത്യ മികച്ച ടീം, പക്ഷേ സ്വന്തം നാട്ടിൽ കളിക്കുന്നതിനാൽ മുൻതൂക്കം ദക്ഷിണാഫ്രിക്കക്ക് : ഡീൻ എൽഗർ - ഇന്ത്യvsദക്ഷിണാഫ്രിക്ക

നാളെ സെ​ഞ്ചൂ​റി​യനിലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്

Dean Elgar on India vs South Africa  Dean Elgar on SA chances against India  Dean Elgar on Boxing Day Test  India vs South Africa  ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര  ഇന്ത്യvsദക്ഷിണാഫ്രിക്ക  ഇന്ത്യക്കെതിരെ വിജയിക്കുമെന്ന് ഡീൻ എൽഗർ
ഇന്ത്യ മികച്ച ടീം, എന്നാൽ സ്വന്തം നാട്ടിൽ കളിക്കുന്നതിനാൽ മുൻ തൂക്കം ദക്ഷിണാഫ്രിക്കക്ക്; ഡീൻ എൽഗർ
author img

By

Published : Dec 25, 2021, 7:33 PM IST

Centurion : ഇന്ത്യൻ ടീം ശക്തരായ എതിരാളികളാണെങ്കിലും സ്വന്തം നാട്ടിൽ കളിക്കുന്നതിന്‍റെ മുൻതൂക്കം തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗർ. അടുത്ത കാലങ്ങളിലെ ഇന്ത്യയുടെ വിദേശ വിജയങ്ങളിൽ തങ്ങൾ ജാഗ്രത പുലർത്തുന്നുണ്ടെന്നും എന്നാൽ പരമ്പരയിൽ മുൻതൂക്കം തങ്ങൾക്കായിരിക്കുമെന്നും എൽഗർ വ്യക്‌തമാക്കി.

ഇന്ത്യ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ ഞങ്ങൾ അത് കാര്യമായി എടുക്കുന്നില്ല. എന്നാൽ അവർ മികച്ച ടീം അല്ല എന്ന് പറയാനും എനിക്ക് കഴിയില്ല. എന്നാൽ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ കളിക്കുന്ന ഞങ്ങൾക്ക് തന്നെയാകും മുൻതൂക്കം, എൽഗർ പറഞ്ഞു.

ഇന്ത്യയുടെ ശക്‌തി എപ്പോഴും അവരുടെ ബൗളിങ് നിരയാണ്. ഞങ്ങൾക്കും അതേക്കുറിച്ച് മികച്ച ബോധ്യമുണ്ട്. അവർക്ക് ആക്രമണത്തിന് നേതൃത്വം നൽകുന്ന മികച്ച ബോളർമാരുമുണ്ട് - എൽഗർ പറഞ്ഞു.

ALSO READ: IND vs SA : ഇന്ത്യ- ദ​ക്ഷി​ണാ​ഫ്രി​ക്ക ഒന്നാം ടെസ്റ്റ് നാളെ; സെ​ഞ്ചൂ​റി​യ​നിലും അഞ്ച് ബൗളര്‍മാര്‍?

അത് ഇരു ടീമുകൾക്കും ഏറെ വെല്ലുവിളി നിറഞ്ഞൊരു പരമ്പരയാണ്. ഇന്ത്യ ശക്തമായ പ്രകടനം തന്നെ കാഴ്‌ചവയ്ക്കും. അതിനെക്കുറിച്ച് ഞങ്ങളും വളരെ ശ്രദ്ധാലുവാണ്. ഞങ്ങളും ശക്തമായി പ്രതിരോധിക്കുമെന്ന് ഇന്ത്യക്കും അറിയാം. അതിനാൽ തന്നെ ഇത് ഏറെ ആവേശം നിറഞ്ഞൊരു പരമ്പര തന്നെയായിരിക്കും, എൽഗർ കൂട്ടിച്ചേർത്തു.

നാളെ സെ​ഞ്ചൂ​റി​യനിലാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം ലക്ഷ്യംവച്ചുകൂടിയാണ് വിരാട് കോലിയും സംഘവും ബോക്‌സിങ് ഡേയില്‍ നാളെ കളത്തിലിറങ്ങുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.