യു.എ.ഇ: യു.കെയിൽ കൊവിഡ് പ്രോട്ടോക്കോൾ ഇളവുകൾ ഉള്ളതിനാൽ എല്ലാ സമയവും മാസ്കുകൾ ധരിക്കുന്നത് അസാധ്യമായ കാര്യമാണെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. റിഷബ് പന്തിന് കൊവിഡ് പിടിപെട്ടതിനാൽ ഒട്ടേറെ വിമർശനങ്ങൾ കേൾക്കേണ്ടിവന്ന ഇന്ത്യൻ ടീമിന് പിന്തുണ നൽകുന്നതായിരുന്നു ഗാംഗുലിയുടെ അഭിപ്രായം.
യൂറോ ചാമ്പ്യൻഷിപ്പിലും വിംബിൾഡണിലും കാണികൾ കൂട്ടത്തോടെയെത്തിയത് നാം കണ്ടു. ഇവിടെ നിയമങ്ങൾ മാറിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങൾ വിശ്രമത്തിലായിരുന്നു. അതിനാൽ തന്നെ മുഴുവൻ സമയവും മാസ്ക് വെയ്ക്കുക എന്നത് പ്രായോഗികമായ കാര്യമല്ല, ഗാംഗുലി പറഞ്ഞു.
ALSO READ: റിഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചു; രോഗ ഭീതിയിൽ ഇന്ത്യൻ ക്യാമ്പ്
കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ യുവ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ത്രോഡൗൺ സ്പെഷ്യലിസ്റ്റ് ദയാനന്ദ് ഗരാനിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരോട് സമ്പർക്കം പുലർത്തിയ അഭിമന്യു ഈശ്വരൻ, വൃദ്ധിമാൻ സാഹ, ബൗളിംഗ് കോച്ച് ഭരത് അരുൺ എന്നിവരും ഇപ്പോൾ നിരീക്ഷണത്തിലാണ്.