ദുബായ്: ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിങില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി. ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി പാകിസ്ഥാന്‍ നാലാം റാങ്കിലേക്ക് ഉയർന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരിയതാണ് പാകിസ്ഥാന് റാങ്കിങില്‍ നേട്ടമുണ്ടാക്കാൻ സഹായകരമായത്.
-
Pakistan have left India behind in the @MRFWorldwide ICC Men’s ODI Team Rankings 👀
— ICC (@ICC) June 13, 2022 " class="align-text-top noRightClick twitterSection" data="
Details 👇https://t.co/rIvPn6CPhq
">Pakistan have left India behind in the @MRFWorldwide ICC Men’s ODI Team Rankings 👀
— ICC (@ICC) June 13, 2022
Details 👇https://t.co/rIvPn6CPhqPakistan have left India behind in the @MRFWorldwide ICC Men’s ODI Team Rankings 👀
— ICC (@ICC) June 13, 2022
Details 👇https://t.co/rIvPn6CPhq
പരമ്പര തൂത്തുവാരി 106 റേറ്റിങ് പോയിന്‍റുകള്‍ നേടിയാണ് പാകിസ്ഥാന്‍റെ കുതിപ്പ്. ഇന്ത്യയെക്കാള്‍ ഒരു പോയിന്‍റ് അധികം നേടിയാണ് പാകിസ്ഥാൻ നാലാം സ്ഥാനത്തേക്ക് ഉയർന്നത്. 125 റേറ്റിങ് പോയിന്‍റുകളുമായി ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. 124 പോയിന്‍റുകളുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും, 107 റേറ്റിങ് പോയിന്‍റുകളുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
സമീപ കാലത്ത് ബാബര്‍ അസമിന്‍റെ കീഴിൽ ഏകദിനത്തില്‍ പാകിസ്ഥാന്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഇംഗ്ലണ്ട്, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെയും അവര്‍ പരമ്പര സ്വന്തമാക്കിയിരുന്നു. ഏകദിന ബാറ്റര്‍മാരുടെ റാങ്കിങില്‍ പാക് നായകന്‍ തന്നെയാണ് ഒന്നാമത്. മുന്‍ ഇന്ത്യന്‍ നായകൻ വിരാട് കോലിയാണ് രണ്ടാമത്.