ETV Bharat / sports

പേസര്‍ അൻവർ അലിക്ക് കൊവിഡ്; പി‌എസ്‌എല്ലില്‍ നിന്നും പുറത്ത് - Pakistan pacer

താരത്തിന് 10 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയേണ്ടി വരും.

അൻവർ അലി  പി‌എസ്‌എല്‍  ക്വറ്റ ഗ്ലാഡിയേറ്റേഴ്സ്  psl  Anwar Ali  pak pacer  Pakistan pacer  പാകിസ്ഥാൻ സൂപ്പർ ലീഗ്
പേസര്‍ അൻവർ അലിക്ക് കൊവിഡ്; പി‌എസ്‌എല്ലില്‍ നിന്നും പുറത്ത്
author img

By

Published : May 25, 2021, 7:14 PM IST

കറാച്ചി: പാക് പേസര്‍ അൻവർ അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാകിസ്ഥാൻ സൂപ്പർ ലീഗിലെ (പി‌എസ്‌എൽ) ബാക്കിയുള്ള മത്സരങ്ങള്‍ക്കായി അബുദാബിയിലേക്ക് പോകാനിരിക്കെയാണ് ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ബുധനാഴ്ചയാണ് ടീമിന്‍റെ യാത്ര നിശ്ചയിച്ചിരുന്നു. ഇതിനുമുന്നോടിയായി നടത്തിയ പരിശോധനയിലാണ് അന്‍വറിന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ താരത്തിന് 10 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. അതേസമയം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുര്‍ന്ന് ഗ്ലാഡിയേറ്റേഴ്‌സിന്‍റെ മറ്റൊരു പേസര്‍ നസീം ഷാ തിങ്കളാഴ്ച പുറത്താക്കിയിരുന്നു.

also read: 'തടഞ്ഞ് നിര്‍ത്താന്‍ പ്രയാസം'; പന്തിനെക്കുറിച്ച് യുര്‍ഗെന്‍സണ്‍

പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറുന്നതായി മുൾട്ടാൻ സുൽത്താൻസിന്‍റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദിയും തിങ്കളാഴ്ച അറിയിച്ചു. പി‌എസ്‌എല്‍ മത്സരങ്ങള്‍ക്കായി കറാച്ചിയില്‍ പരിശീലനം നടത്തിയിരുന്ന താരം പുറം വേദനയെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ആറാം സീസണില്‍ നിന്നും പിന്മാറിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.