ETV Bharat / sports

ചരിത്രജയത്തിന് പിന്നാലെ പാകിസ്ഥാനെ ട്രോളി സിംബാബ്‌വെ പ്രസിഡന്‍റ്, മറുപടിയുമായി പാക് പ്രധാനമന്ത്രി - മിസ്റ്റര്‍ ബീന്‍ പരാമര്‍ശം

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ സിംബാബ്‌വെ ഒരു റണ്‍സിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിംബാബ്‌വെ പ്രസിഡന്‍റ് എമേഴ്‌സണ്‍ നാംഗാഗ്‌വെ 2016ല്‍ നടന്ന സംഭവത്തെ ആസ്‌പദമാക്കി ഒരു ട്വീറ്റിട്ടത്

pak pm Shehbaz Sharif reply to Emmerson Mnangagwa  Shehbaz Sharif reply to Emmerson Mnangagwa  mr bean troll  ZimvPak  T20 worldcup 2022  പാക് പ്രധാനമന്ത്രി  എമേഴ്‌സണ്‍ നാംഗാഗ്‌വെ  ഷെഹ്‌ബാസ് ഷെരിഫ്  മിസ്റ്റര്‍ ബീന്‍ പരാമര്‍ശം  പാകിസ്ഥാന്‍ vs സിംബാബ്‌വെ
ചരിത്രജയത്തിന് പിന്നാലെ പാകിസ്ഥാനെ ട്രോളി സിംബാബ്‌വെ പ്രസിഡന്‍റ്, മറുപടിയുമായി പാക് പ്രധാനമന്ത്രി
author img

By

Published : Oct 28, 2022, 2:29 PM IST

പെര്‍ത്ത് : ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ പാകിസ്ഥാനെ ട്രോളിയ സിംബാബ്‌വെ പ്രസിഡന്‍റിന് മറുപടിയുമായി പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്. മത്സരത്തിന് പിന്നാലെ അടുത്ത പ്രാവശ്യം നിങ്ങള്‍ യഥാര്‍ഥ മിസ്റ്റര്‍ ബീനിനെ ഞങ്ങളുടെ നാട്ടിലേക്ക് അയക്കണമെന്ന് സിംബാബ്‌വെ പ്രസിഡന്‍റ് എമേഴ്‌സണ്‍ നാംഗാഗ്‌വെ ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് മറുപടിയുമായാണ് പാക് പ്രധാനമന്ത്രി രംഗത്തെത്തിയത്.

'യഥാര്‍ഥ മിസ്‌റ്റര്‍ ബീന്‍ ഞങ്ങള്‍ക്കില്ലായിരിക്കാം. പക്ഷേ യഥാര്‍ഥ ക്രിക്കറ്റ് സ്‌പിരിറ്റുണ്ട്. അതുപോലെ ഞങ്ങള്‍ക്കുള്ളൊരു മറ്റൊരു ശീലമാണ് തിരിച്ചടികളില്‍ തളരാതെ തിരിച്ചുവരിക എന്നത്.

  • We may not have the real Mr Bean, but we have real cricketing spirit .. and we Pakistanis have a funny habit of bouncing back :)

    Mr President: Congratulations. Your team played really well today. 👏 https://t.co/oKhzEvU972

    — Shehbaz Sharif (@CMShehbaz) October 27, 2022 " class="align-text-top noRightClick twitterSection" data=" ">

മിസ്റ്റര്‍ പ്രസിഡന്‍റ് അഭിനന്ദനങ്ങള്‍. മത്സരത്തില്‍ നിങ്ങളുടെ ടീം നന്നായി കളിച്ചു' - എന്നതായിരുന്നു ഷെഹ്‌ബാസ് ഷെരീഫിന്‍റെ മറുപടി.

മിസ്റ്റര്‍ ബീന്‍ പരാമര്‍ശം : ഹാസ്യ കഥാപാത്രം മിസ്‌റ്റര്‍ ബീനിനെ അനശ്വരമാക്കിയ നടന്‍ റൊവാന്‍ അറ്റ്കിന്‍സന്‍റെ അപരനായ പാക് നടന്‍ ആസിഫ് മുഹമ്മദ് സിംബാബ്‌വെയില്‍ ഹാസ്യപരിപാടി അവതരിപ്പിക്കാനായി 2016ല്‍ എത്തിയിരുന്നു. എന്നാല്‍ ആസിഫ് മുഹമ്മദ് യഥാര്‍ഥ മിസ്റ്റര്‍ ബീനെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിന്‍റെ പരിപാടി സിംബാബ്‌വെക്കാര്‍ക്ക് അത്ര രസകരമായി തോന്നിയില്ല. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പല പരിപാടികളും അവിടെ പരാജയപ്പെട്ടു.

  • As Zimbabweans we wont forgive you...you once gave us that Fraud Pak Bean instead of Mr Bean Rowan ..we will settle the matter tommorow just pray the rains will save you...#ZIMVSPAK

    — Ngugi Chasura (@mhanduwe0718061) October 25, 2022 " class="align-text-top noRightClick twitterSection" data=" ">

പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് ഈ സംഭവത്തെ പരാമര്‍ശിച്ച് എന്‍ഗുഗി ചാസുര എന്ന ആരാധകന്‍ ചെയ്‌ത ട്വീറ്റാണ് മത്സരശേഷം ഇരു രാജ്യങ്ങളിലും തമ്മിലുള്ള വാക് പോരിലേക്ക് നീങ്ങിയത്. നിങ്ങളോട് സിംബാബ്‌വെക്കാരായ ഞങ്ങള്‍ ക്ഷമിക്കില്ല. അന്ന് നിങ്ങള്‍ വ്യാജ മിസ്‌റ്റര്‍ ബീനിനെ ഞങ്ങളുടെ നാട്ടിലേക്കയച്ചു.

ഇതിനുള്ള മറുപടി ഞങ്ങള്‍ നാളെ തരാം. നിങ്ങളെ രക്ഷിക്കാന്‍ മഴ ദൈവത്തോട് പ്രാര്‍ഥിച്ചോളൂ എന്നായിരുന്നു വിവാദങ്ങള്‍ക്ക് വഴിവെട്ടിയ ചാസുരയുടെ ട്വീറ്റ്.

ടി20 ലോകകപ്പിൽ കരുത്തരായ പാകിസ്ഥാനെ അട്ടിമറിച്ച് ഒരു റണ്‍സിന്‍റെ വിജയമാണ് സിംബാവ്‌വെ പെര്‍ത്തില്‍ സ്വന്തമാക്കിയത്. അവിശ്വസനീയ വിജയവുമായി കുഞ്ഞൻമാരായ സിംബാവ്‌വെ. പെർത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഒരു റണ്‍സിനായിരുന്നു സിംബാബ്‌വെയുടെ ജയം. സിംബാബ്‌വെ ഉയര്‍ത്തിയ വിജയലക്ഷ്യമായ 131 റണ്‍സ് പിന്തുടർന്നിറങ്ങിയ പാകിസ്ഥാന് 20 ഓവറിൽ 129 റണ്‍സേ നേടാനായുള്ളൂ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.