ഒരോവർ മുഴുവൻ സിക്‌സ്... 2007 ലെ പ്രഥമ ടി20 യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്‍റെ ഉഗ്ര താണ്ഡവത്തിന് ഞായറാഴ്‌ച 14 വയസ്. വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ആ നിമിഷം ഓരോ ക്രിക്കറ്റ് പ്രേമിയുടെ മനസിലും മായാതെ നിൽക്കുകയാണ്.
2007 ലെ പ്രഥമ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഇംഗ്ലണ്ടിനെതിരെ യുവി സിക്‌സുകൾ കൊണ്ട് വിസ്മയം തീർത്തത്. ഒരോവറിലെ ആറ് പന്തുകളും സിക്‌സ് പറത്തുന്ന ആദ്യ താരമെന്ന റെക്കോഡും, ടി20യിലെ ഏറ്റവും വേഗമേറിയ അർധശതകം എന്ന റെക്കോഡും താരം സ്വന്തമാക്കിയിരുന്നു. വെറും 12 പന്തിൽ നിന്നാണ് യുവരാജ് റെക്കോഡ് നേടിയത്.
-
Look out in the crowd!
— ICC (@ICC) September 19, 2021 " class="align-text-top noRightClick twitterSection" data="
On this day in 2007, @YUVSTRONG12 made #T20WorldCup history, belting six sixes in an over 💥 pic.twitter.com/Bgo9FxFBq6
">Look out in the crowd!
— ICC (@ICC) September 19, 2021
On this day in 2007, @YUVSTRONG12 made #T20WorldCup history, belting six sixes in an over 💥 pic.twitter.com/Bgo9FxFBq6Look out in the crowd!
— ICC (@ICC) September 19, 2021
On this day in 2007, @YUVSTRONG12 made #T20WorldCup history, belting six sixes in an over 💥 pic.twitter.com/Bgo9FxFBq6
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണർമാരായ സെവാഗും, ഗംഭീറും മികച്ച തുടക്കമാണ് നൽകിയത്. അഞ്ചാമനായി യുവരാജ് ക്രീസിലെത്തിയപ്പോൾ 16.4 ഓവരിൽ 155ന് മൂന്ന് എന്ന നിലയിലായിരുന്നു ഇന്ത്യ. 16-ാം ഓവർ എറിയാനെത്തിയ ആൻഡ്രൂ ഫ്ലിന്‍റോഫുമായി യുവരാജ് വാക്കുതർക്കത്തിലേർപ്പെട്ടതാണ് എല്ലാത്തിനും തുടക്കം.
എന്നാൽ ഫ്ലിന്‍റോഫിനോടുള്ള അരിശം യുവി തീർത്തത് അടുത്ത ഓവർ എറിയാനെത്തിയ പുതുമുഖം സ്റ്റ്യൂവർട്ട് ബ്രോഡിനോടാണ്. ജീവിതത്തിൽ ഒരിക്കലും ഓർമ്മിക്കാനാഗ്രഹിക്കാത്ത ആറ് പന്തുകളായിരുന്നു ബ്രോഡിന് ആ ഓവർ സമ്മാനിച്ചത്. ആദ്യ മൂന്ന് പന്തുകൾ ബൗണ്ടറി ലൈൻ കടന്നപ്പോഴേ ബ്രോഡ് നിസ്സഹായനായിരുന്നു.
-
#OnThisDay in 2007, @YUVSTRONG12 went berserk and hammered 6⃣ sixes in an over to score the fastest ever T20I fifty. 🔥 👏#TeamIndia pic.twitter.com/vt9Lzj1ELv
— BCCI (@BCCI) September 19, 2021 " class="align-text-top noRightClick twitterSection" data="
">#OnThisDay in 2007, @YUVSTRONG12 went berserk and hammered 6⃣ sixes in an over to score the fastest ever T20I fifty. 🔥 👏#TeamIndia pic.twitter.com/vt9Lzj1ELv
— BCCI (@BCCI) September 19, 2021#OnThisDay in 2007, @YUVSTRONG12 went berserk and hammered 6⃣ sixes in an over to score the fastest ever T20I fifty. 🔥 👏#TeamIndia pic.twitter.com/vt9Lzj1ELv
— BCCI (@BCCI) September 19, 2021
ALSO READ : ഐപിഎല്ലിൽ ചെന്നൈ- മുംബൈ പോരാട്ടം ; കാത്തിരിക്കുന്നത് ഒരുപിടി റെക്കോഡുകൾ
തുടർന്ന് ധോണിയെ നോണ്‍ സ്ട്രൈക്കർ എൻഡിൽ സാക്ഷിയാക്കി അടുത്ത മൂന്ന് പന്തുകൾ കൂടി സിക്‌സിന് പറത്തി യുവരാജ് ചരിത്രം സൃഷ്‌ടിച്ചു. അവസാന ഓവറിന്‍റെ അഞ്ചാം പന്തിൽ പുറത്താകുമ്പോൾ 16 പന്തിൽ 58 റണ്‍സ് യുവി സ്വന്തമാക്കിയിരുന്നു. യുവിയുടെ പ്രകടനത്തിന്‍റെ ബലത്തിൽ 218 റണ്‍സ് നേടിയ ഇന്ത്യ മത്സരത്തിൽ 18 റണ്‍സിന് വിജയിക്കുകയും ചെയ്‌തു.