ETV Bharat / sports

ODI WC Qualifier | യുഎഇയേയും തറപറ്റിച്ച് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി സ്‌കോട്‌ലന്‍ഡ്

author img

By

Published : Jun 24, 2023, 6:48 AM IST

111 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് സ്‌കോട്‌ലന്‍ഡ് യുഎഇയ്‌ക്കെതിരെ സ്വന്തമാക്കിയത്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്കയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് സ്‌കോട്ടിഷ് പട.

ODI WC Qualifier  scotland vs uae  scotland vs uae match result  Bulawayo  Chris Sole  Richie Berrington  ഏകദിന ലോകകപ്പ്‌ ക്വാളിഫയര്‍  സ്കോട്‌ലൻഡ്  യുഎഇ  ഐസിസി ഏകദിന ലോകകപ്പ്  സ്‌കോട്‌ലന്‍ഡ് vs യുഎഇ
ODI WC Qualifiers

ഹരാരെ: ഏകദിന ലോകകപ്പ്‌ ക്വാളിഫയറിൽ (ODI World Cup Qualifier) തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം നേടി സ്കോട്‌ലൻഡ് (Scotland). ബുലവായോയിൽ (Bulawayo) നടന്ന മത്സരത്തിൽ യുഎഇയെ (UAE) 111 റൺസിന് ആണ് സ്കോട്ടിഷ് പട തകർത്തത്. ടോസ് നഷ്‌ടപെട്ട് ആദ്യം ബാറ്റ് ചെയ്‌ത സ്കോട്‌ലൻഡ് 282 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ യുഎഇ പോരാട്ടം 171 ൽ അവസാനിച്ചു. നിലവിൽ ഗ്രൂപ്പ്‌ ബിയിൽ രണ്ടാം സ്ഥാനത്താണ് സ്കോട്‌ലൻഡ്.

283 റൺസ് പിന്തുടർന്ന് ഇറങ്ങിയ യുഎഇയ്ക്ക് മത്സരത്തിൽ മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. അഞ്ചാം ഓവറിൽ തന്നെ അവർക്ക് വിക്കറ്റ് കീപ്പർ ബാറ്റർ ആര്യനഷ്‌ ശർമയെ (Aryanash Sharma) നഷ്‌ടമായി. 8 പന്തിൽ 8 റൺസുമായി ആര്യനഷ് പുറത്താകുമ്പോൾ 21 റൺസായിരുന്നു യുഎഇ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്.

പിന്നാലെ എത്തിയ വൃത്യ അരവിന്ദ് (Vriitya Aravind) നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. തുടർച്ചയായ രണ്ട് പന്തുകളിൽ വിക്കറ്റ് നേടി ക്രിസ് സോൾ (Chris Sole) ആണ് അവരുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. അടുത്തൊരു 13 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്നാം വിക്കറ്റും യുഎഇയ്ക്ക് നഷ്‌ടമായി.

നാലാമനായി ക്രീസിൽ എത്തിയ രോഹൻ മുസ്‌തഫയെ (Rohan Mustafa) ബ്രാൻഡൺ മക്‌മലൻ (Brandon McMullen) ആണ് മടക്കിയത്. നാലാം വിക്കറ്റിൽ നായകൻ മുഹമ്മദ്‌ വസീമും (Muhammad Waseem) ആസിഫ് ഖാനും (Asif Khan) ചേർന്ന് 36 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി. ആസിഫിനെ പുറത്താക്കി സഫ്യാൻ ഷരീഫ് (Safyaan Sharif) ആണ് പുറത്താക്കിയത്.

16-ാം ഒവറിൽ ആയിരുന്നു ഈ വിക്കറ്റ്. ആസിഫ് മടങ്ങുമ്പോൾ 15.4 ഓവറിൽ 70 റൺസ് ആണ് യുഎഇ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. 19-ാം ഓവറിൽ നായകൻ വസീമിനെയും അവർക്ക് നഷ്‌ടമായി.

57 പന്ത് നേരിട്ട വസീം 36 റൺസ് ആണ് നേടിയത്. യുഎഇ നായകൻ തന്നെ ആയിരുന്നു അവരുടെ ടോപ് സ്കോറർ. 22.5 ഓവറിൽ സ്കോർ 110-ൽ നിൽക്കെയാണ് യുഎഇയ്ക്ക് ആറാം വിക്കറ്റ് നഷ്‌ടമാകുന്നത്. 19 റൺസ് നേടിയ അലി നസീറിനെ (Ali Nazeer) ക്രിസ് സോൾ ആണ് പുറത്താക്കിയത്.

മത്സരത്തിൽ യുഎഇയുടെ ശേഷിക്കുന്ന വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ തന്നെ നേടാൻ സ്കോട്‌ലൻഡിന് സാധിച്ചു. അയാൻ അഫ്‌സൽ ഖാൻ (21), ജുനൈദ് സിദ്ധിഖ് (2), സാഹുർ ഖാൻ (0) എന്നിവരുടെ വിക്കറ്റുകളാണ് അവസാനം യുഎഇയ്ക്ക് നഷ്‌ടമായത്. 23 റൺസ് നേടിയ പളനിയപ്പൻ മെയ്യപ്പൻ ആണ് പുറത്താകാതെ നിന്ന ബാറ്റർ.

സ്കോട്‌ലന്‍ഡിനായി സഫ്യാൻ ഷെരീഫ് നാല് വിക്കറ്റ് വീഴ്ത്തി. ക്രിസ് സോൾ മൂന്ന് വിക്കറ്റ് ആണ് മത്സരത്തിൽ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത സ്കോട്‌ലൻഡ് റിച്ചി ബെറിങ്ടണിന്‍റെ (Richie Berrington) സെഞ്ച്വറിക്കരുത്തിലാണ് മത്സരത്തിൽ മികച്ച സ്കോർ കണ്ടെത്തിയത്. നാലാമനായി ക്രീസിൽ എത്തിയ ബെർറിങ്ടൺ 136 പന്തിൽ 127 റൺസ് നേടി റൺഔട്ട്‌ ആകുകയായിരുന്നു.

Also Read : ODI WC Qualifier | ലങ്കന്‍ കരുത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഒമാന്‍ ; 10 വിക്കറ്റിന്‍റെ തോല്‍വി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.