ETV Bharat / sports

ODI WC Qualifier 2023| സൂപ്പര്‍ ഓവറില്‍ വാൻ ബീക്കിന്‍റെ 'വീക്ക്', തകര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ്; സൂപ്പര്‍ സിക്‌സില്‍ നെതര്‍ലന്‍ഡ്‌സും

ഏകദിന ലോകകപ്പ് ക്വാളിഫയറില്‍ വെസ്റ്റ് ഇന്‍ഡീസിനെ നെതര്‍ലന്‍ഡ്‌സ് തോല്‍പ്പിച്ചു. നെതര്‍ലന്‍ഡ്‌സിന്‍റെ ജയം സൂപ്പര്‍ ഓവറില്‍ 22 റണ്‍സിന്.

ODI WC Qualifier 2023  West Indies vs Netherlands  West Indies vs Netherlands Match Result  Logan Van Beek  Odi World Cup Qualifier  Nicholas Pooran  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് ക്വാളിഫയര്‍  വെസ്റ്റ് ഇന്‍ഡീസ് vs നെതര്‍ലന്‍ഡ്‌സ്  ലോഗൻ വാൻ ബീക്ക്
ODI WC Qualifier 2023
author img

By

Published : Jun 27, 2023, 6:49 AM IST

ഹരാരെ: ഏകദിന ലോകകപ്പ് ക്വാളിഫയറിൽ (Odi World Cup Qualifier) വെസ്റ്റ് ഇൻഡീസിനെ (West Indies) അട്ടിമറിച്ച് നെതർലൻഡ്‌സ് (Netherlands). സൂപ്പർ ഓവറിലേക്ക് ആവേശം നീണ്ട മത്സരത്തിൽ 22 റൺസിന് ആണ് ഓറഞ്ച് പടയുടെ വിജയം. ലോഗൻ വാൻ ബീക്കിന്‍റെ (Logan Van Beek) തകർപ്പൻ പ്രകടനമാണ് സൂപ്പർ ഓവറിൽ നെതർലൻഡ്‌സിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്.

സൂപ്പർ ഓവറിൽ 30 റൺസ് ആണ് നെതർലൻഡ്‌സിനായി വാൻ ബീക്ക് അടിച്ചെടുത്തത്. വിൻഡീസിന്‍റെ പരിചയ സമ്പന്നനായ ഓൾറൗണ്ടർ ജേസൺ ഹോൾഡർ വാൻ ബീക്കിന്‍റെ ബാറ്റിന്‍റെ ചൂട് നല്ലതുപോലെ അറിഞ്ഞു. മൂന്ന് വീതം സിക്‌സറുകളും ഫോ‌റുമാണ് നെതർലൻഡ്‌സ്‌ താരം പറത്തിയത്.

സൂപ്പർ ഓവറിൽ ബൗൾചെയ്യാൻ എത്തിയപ്പോഴും വാൻ ബീക്ക് തന്നെ ആയിരുന്നു നെതർലൻഡിന്‍റെ ഹീറോ. ആദ്യ പന്തിൽ സിക്‌സ് വിട്ട് കൊടുത്തെങ്കിലും ജോൺസൺ ചാൾസ് (Johnson Charles) , റൊമാരിയോ ഷെഫേർഡ് (Romario Shepherd) എന്നിവരെ വീഴ്ത്തി ഒരുപന്ത് ശേഷിക്കേ വാൻ ബീക്ക് അവർക്ക് ജയമൊരുക്കി. ജയത്തോടെ ഗ്രൂപ്പ്‌ എയിൽ രണ്ടാം സ്ഥാനം പിടിച്ച് സൂപ്പർ സിക്സിലേക്ക് കുതിക്കാനും ഓറഞ്ച് പടയ്ക്കായി.

  • 🟠 OUR DUTCH HERO!! 🇳🇱

    4, 6, 4, 6, 6, 4 - 30 runs with the Bat
    6, 1, 1, 𝗪, 𝗪 - 2 wickets with the Ball

    You will NEVER see a better super-over performance than what Logan van Beek pulled off!#WIvNED #CWCQualifier pic.twitter.com/R1S533WOnF

    — Netherlands Cricket Insider (@KNCBInsider) June 26, 2023 " class="align-text-top noRightClick twitterSection" data=" ">

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 374 റൺസ് ആണ് നേടിയത്. നിക്കോളാസ് പുരാന്‍റെ (Nicholas Pooran) തകർപ്പൻ സെഞ്ചുറിയും (65 പന്തില്‍ 104*) ബ്രാൻഡൺ കിങ് (76) (Brandon King), ജോൺസൺ ചാൾസ് (54) എന്നിവരുടെ അർധ സെഞ്ച്വറികളും ആണ് വെസ്റ്റ് ഇൻഡീസിന് ഈ കൂറ്റൻ സ്കോർ സമ്മാനിച്ചത്.

വിൻഡീസിന്‍റെ വമ്പൻ സ്കോർ പിന്തുടരാൻ ഇറങ്ങിയ നെതർലൻഡ്‌സ് മത്സരത്തിന്‍റെ തുടക്കം മുതൽ അടി തുടങ്ങി. ഒന്നാം വിക്കറ്റിൽ 76 റൺസാണ് വിക്രംജീത് സിങ്ങും, മാക്സ് ഓ ഡൗഡും ചേർന്ന് നേടിയത്. പതിനൊന്നാം ഓവറിൽ ഡൗഡിനെ മടക്കി റോസ്റ്റോൺ ചേസ് ഈ കൂട്ടുകെട്ട് പൊളിച്ചു. 13-ആം ഓവർ വീണ്ടും പന്തെറിയാൻ എത്തിയ ചേസ് വിക്രംജീത്തിനെയും തിരികെ പവലിയനിലെത്തിച്ചു.

90 റൺസിൽ ആദ്യ രണ്ടു വിക്കറ്റുകൾ നഷ്ടമായ അവർക്ക് പിന്നീട് 80 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ വീണ്ടും രണ്ട് വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടു. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന തേജ നിഡാമനരുവും (Teja Nidamanaru) നായകൻ സ്കോട് എഡ്വേര്‍ഡ്‌സും (Scott Edwards) പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. തേജ സെഞ്ച്വറിയും എഡ്വേർഡ്‌സ് അർധ സെഞ്ച്വറിയും അടിച്ച് കളം നിറഞ്ഞതോടെ നെതർലൻഡ്‌സ് വിജയ പ്രതീക്ഷയിലായി.

ഇവർ ഇരുവരും ചേർന്ന് 44-ാം ഓവറിൽ ടീമിനെ 300 കടത്തി. അവസാന ആറ് ഓവറിൽ 62 റൺസ് വേണമായിരുന്നു നെതർലൻഡ്‌സിന് ജയിക്കാൻ. 45-ാം ഓവറിലെ ആദ്യപന്തിൽ എഡ്വേർഡ്‌സ് (67) പുറത്തായി.

ജേസൺ ഹോൾഡർ എറിഞ്ഞ 46-ാം ഓവറിൽ രണ്ട് വിക്കറ്റ് നെതർലൻഡ്‌സിന് നഷ്ടമായി. ഇല്ലാത്ത റൺസിന് വേണ്ടി ഓടി സാദിഖ് സുൽഫീഖറും സെഞ്ച്വറിയടിച്ച്‌ ക്രീസിൽ ഉണ്ടായിരുന്ന തേജയുടെയും (111) വിക്കറ്റാണ് അവർക്ക് നഷ്ടമായത്. ഇതോടെ 327ന് 7 എന്ന നിലയിലേക്ക് അവർ വീണു.

എന്നാൽ പിന്നീട് തകർത്തടിച്ച ലോഗൻ വാൻ ബീക്ക് ടീമിന് ജയപ്രതീക്ഷ നൽകി. അവസാന മൂന്ന് ഓവറിൽ 42 റൺസ് ആണ് അവർക്ക് വേണ്ടിയിരുന്നത്. ബികും ആര്യന്‍ ദത്തും ചേർന്ന് ഈ റൺസിലേക്ക് കുതിച്ചു.

എന്നാൽ അവസാന പന്തിൽ ജയിക്കാൻ ഒരു റൺസ് വേണ്ടിയിരിക്കെ ആര്യൻ പുറത്തായി. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. വിന്‍ഡീസിന് വേണ്ടി റോസ്റ്റണ്‍ ചേസ് മൂന്നും അല്‍സാരി ജോസഫ്, അകീല്‍ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Also Read : യുഎസിന് 304 റണ്‍സിന്‍റെ ഹിമാലയന്‍ തോല്‍വി ; സിംബാബ്‌വെയ്‌ക്ക് റെക്കോഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.