ETV Bharat / sports

ODI WC Qualifier 2023| ലോകകപ്പ് യോഗ്യത റൗണ്ടില്‍ അയര്‍ലന്‍ഡിനെ ഞെട്ടിച്ച് ഒമാന്‍, ജയം അഞ്ച് വിക്കറ്റിന്

അയര്‍ലന്‍ഡ് ഉയര്‍ത്തിയ 282 റണ്‍സ് വിജയലക്ഷ്യം 11 പന്തും അഞ്ച് വിക്കറ്റും ശേഷിക്കെയാണ് ഒമാന്‍ മറികടന്നത്.

ODI WC Qualifier 2023  Ireland vs Oman Match Result  ODI WC Qualifier  ICC ODI World Cup  ICC ODI World Cup Qualifier  Kashyap Kumar Prajapati  അയര്‍ലന്‍ഡ്  ഒമാന്‍  ലോകകപ്പ് യോഗ്യത  ഏകദിന ലോകകപ്പ് യോഗ്യത റൗണ്ട്  കശ്യപ് കുമാര്‍ പ്രജാപതി
ODI WC Qualifier 2023
author img

By

Published : Jun 20, 2023, 9:35 AM IST

ഹരാരെ: ഏകദിന ലോകകപ്പ് യോഗ്യത (ICC ODI World Cup Qualifier) റൗണ്ട് മത്സരത്തില്‍ അയര്‍ലന്‍ഡിനെ (Ireland) അട്ടിമറിച്ച് ഒമാന്‍ (Oman). സിംബാബ്‌വെയിലെ ബുലാവോയില്‍ നടന്ന മത്സരത്തില്‍ ഐറിഷ് പടയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്‍റെ ജയമാണ് ഒമാന്‍ നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അയര്‍ലന്‍ഡ് ഉയര്‍ത്തിയ 282 റണ്‍സ് വിജയലക്ഷ്യം 48.1 ഓവറില്‍ ഒമാന്‍ മറികടക്കുകയായിരുന്നു.

74 പന്തില്‍ 72 റണ്‍സ് അടിച്ചെടുത്ത കശ്യപ് കുമാര്‍ പ്രജാപതിയാണ് (Kashyap Kumar Prajapati) മത്സരത്തില്‍ ഒമാന്‍റെ ടോപ്‌ സ്‌കോറര്‍. അര്‍ധ സെഞ്ച്വറി പ്രകടനം പുറത്തെടുത്ത സീഷന്‍ മക്‌സൂദ് (59), ആഖ്വിബി ഇല്യാസ് (52) എന്നിവരും ഒമാനായി തിളങ്ങി.

282 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഒമാന്‍റെ തുടക്കം അത്ര ഗംഭീരമായിരുന്നില്ല. സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രം ഉണ്ടായിരുന്നപ്പോള്‍ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. മത്സരത്തിന്‍റെ നാലാം ഓവറില്‍ ജതീന്ദ്ര സിങ്ങിനെയാണ് അവര്‍ക്ക് ആദ്യം നഷ്‌ടപ്പെട്ടത്.

എന്നാല്‍, രണ്ടാം വിക്കറ്റില്‍ ഒന്നിച്ച കശ്യപ് ആഖ്വിബ് സഖ്യമാണ് ഒമാന്‍ ജയത്തിന് അടിത്തറ പാകിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പതിനെട്ടാം ഓവറില്‍ ആഖ്വിബിനെ പുറത്താക്കി ജോര്‍ജ് ഡോക്ക്‌റെല്‍ ആണ് അയര്‍ലന്‍ഡിന് ബ്രേക്ക് ത്രൂ നല്‍കിയത്.

പിന്നീട് ക്രീസിലെത്തിയ നായകന്‍ സീഷനെ കൂട്ടുപിടിച്ചാണ് കശ്യപ് അവരുടെ സ്‌കോര്‍ ഉയര്‍ത്തിയത്. മൂന്നാം വിക്കറ്റില്‍ 63 റണ്‍സ് അടിച്ചെടുത്ത ഇവരുടെ കൂട്ടുകെട്ട് ജോഷുവ ലിറ്റിലാണ് പൊളിച്ചത്. മത്സരത്തിന്‍റെ 28-ാം ഓവറില്‍ കശ്യപ് (72) ആയിരുന്നു പുറത്തായത്.

പിന്നാലെ എത്തിയ മുഹമ്മദ് നദീമും മികച്ച പ്രകടനം പുറത്തെടുത്തു. സീഷാമിനൊപ്പം 56 റണ്‍സ് കൂട്ടുകെട്ടാണ് നദീമുണ്ടാക്കിയത്. സ്‌കോര്‍ 222ല്‍ നില്‍ക്കെ നായകനെ ഒമാന് നഷ്‌ടമായിരുന്നു.

അതിന് ശേഷം എത്തിയ അയാന്‍ ഖാനും (21) അതിവേഗം മടങ്ങി. എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷൊയ്‌ബ് ഖാന്‍ (19) നദീം സഖ്യം ഒമാനെ ജയത്തിലേക്കെത്തിക്കുകയായിരുന്നു. മത്സരത്തില്‍ മുഹമ്മദ് നദീം പുറത്താകാതെ 46 റണ്‍സാണ് നേടിയത്.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ അയര്‍ലന്‍ഡ് ജോര്‍ജ് ഡോക്ക്റെല്ലിന്‍റെയും (91 നോട്ട്‌ ഔട്ട്) ഹാരി ടെക്‌ടറിന്‍റെയും (52) അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

ഹസരംഗയ്‌ക്ക് ആറ് വിക്കറ്റ്, യുഎഇയെ തകര്‍ത്ത് ശ്രീലങ്ക: ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ യുഎഇയെ 175 റണ്‍സിനാണ് ശ്രീലങ്ക തോല്‍പ്പിച്ചത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 355 റണ്‍സ് അടിച്ചെടുത്തു. കുശാല്‍ മെന്‍ഡിസ് (78), സമരവിക്രമ (73), പാതും നിസങ്ക (57), ദിമുത് കരുണരത്നെ എന്നിവര്‍ ലങ്കയ്‌ക്കായി അര്‍ധസെഞ്ച്വറി നേടി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യുഎഇയെ ആറ് വിക്കറ്റ് വീഴ്‌ത്തിയ ലങ്കന്‍ സ്‌പിന്നര്‍ വാനിഡു ഹസരംഗയാണ് എറിഞ്ഞിട്ടത്. 39 റണ്‍സ് നേടിയ ക്യാപ്‌റ്റന്‍ മുഹമ്മദ് വസീം ആയിരുന്നു അവരുടെ ടോപ്‌സ്‌കോറര്‍.

Also Read : ODI WC Qualifier 2023 | ആദ്യ കളി ജയിച്ച് വിന്‍ഡീസും സിംബാബ്‌വെയും; തോല്‍വി വഴങ്ങി യുഎസ്‌എ, നേപ്പാള്‍ ടീമുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.