മുംബൈ: ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഏകദിന ലോകകപ്പ് (ODI World Cup 2023) മത്സരക്രമം ഐസിസി (ICC) ഇന്ന് പുറത്തുവിടും. ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളിലായി ഇന്ത്യയിലെ 12 നഗരങ്ങളിലായാണ് ഏകദിന ലോകകപ്പ് നടക്കുക. അതേസമയം, അഹമ്മദാബാദില്‍ എത്തിച്ച ലോകകപ്പ് ട്രോഫിയുടെ ആഗോള പ്രയാണവും (Trophy Tour) ആരംഭിച്ചിട്ടുണ്ട്.
ബഹിരാകാശത്ത് ആയിരുന്നു ക്രിക്കറ്റ് വിശ്വ കിരീടത്തിന്‍റെ അവതരണം. ലോക കായിക ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാണ് ഒരു ലോക കിരീടം ബഹിരാകാശത്ത് എത്തുന്നത്. ഭൂമിയില്‍ നിന്നും 1,20,000 അടി ഉയരത്തിലുള്ള സ്ട്രാറ്റോസ്‌ഫിയറിലേക്കായിരുന്നു ട്രോഫി വിക്ഷേപിച്ചത്. ബെസ്‌പോക്ക് സ്ട്രാറ്റോസ്‌ഫെറിക് ബലൂണില്‍ ഘടിപ്പിച്ചായിരുന്നു വിക്ഷേപണം.
-
The ICC Men's @CricketWorldCup Trophy Tour 2023 was launched on a stratospheric scale 😍
— ICC (@ICC) June 27, 2023 " class="align-text-top noRightClick twitterSection" data="
Countdown to cricket’s greatest spectacle has begun 🏆
More ➡️ https://t.co/UiuH0XANRh#CWC23 pic.twitter.com/Z67H8DAe6c
">The ICC Men's @CricketWorldCup Trophy Tour 2023 was launched on a stratospheric scale 😍
— ICC (@ICC) June 27, 2023
Countdown to cricket’s greatest spectacle has begun 🏆
More ➡️ https://t.co/UiuH0XANRh#CWC23 pic.twitter.com/Z67H8DAe6cThe ICC Men's @CricketWorldCup Trophy Tour 2023 was launched on a stratospheric scale 😍
— ICC (@ICC) June 27, 2023
Countdown to cricket’s greatest spectacle has begun 🏆
More ➡️ https://t.co/UiuH0XANRh#CWC23 pic.twitter.com/Z67H8DAe6c
ഇന്ത്യയില്‍ നിന്നാണ് ഏകദിന ലോകകപ്പ് ട്രോഫി ടൂര്‍ ആരംഭിക്കുന്നത്. ആകെ 18 രാജ്യങ്ങളിലെ 40ല്‍ അധികം നഗരങ്ങളിലൂടെ ട്രോഫി കടന്നുപോകും. 100 ദിവസം കൊണ്ടാണ് ട്രോഫി ടൂര്‍ പൂര്‍ത്തിയാക്കുക.
കുവൈറ്റ്, ബഹ്റൈൻ, മലേഷ്യ, യുഎസ്എ, നൈജീരിയ, ഉഗാണ്ട, ഫ്രാൻസ്, ഇറ്റലി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലൂടെയാണ് ട്രോഫിയുടെ യാത്ര. ആഗോളതലത്തില്‍ ക്രിക്കറ്റിന് കൂടുതല്‍ പ്രചാരം നല്‍കുകയാണ് ട്രോഫി ടൂറിന്‍റെ ലക്ഷ്യമെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് അലാർഡിസ് (Geoff Allardice) വ്യക്തമാക്കിയിരുന്നു.
-
The ICC Men's Cricket World Cup Trophy, launched into the stratosphere! 🚀🏆 #CWC23 pic.twitter.com/McT9tQZu39
— ESPNcricinfo (@ESPNcricinfo) June 26, 2023 " class="align-text-top noRightClick twitterSection" data="
">The ICC Men's Cricket World Cup Trophy, launched into the stratosphere! 🚀🏆 #CWC23 pic.twitter.com/McT9tQZu39
— ESPNcricinfo (@ESPNcricinfo) June 26, 2023The ICC Men's Cricket World Cup Trophy, launched into the stratosphere! 🚀🏆 #CWC23 pic.twitter.com/McT9tQZu39
— ESPNcricinfo (@ESPNcricinfo) June 26, 2023
'ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ട്രോഫി ടൂര്‍ ആയിരിക്കും ഇത്. പല രാഷ്‌ട്രതലവന്‍മാരെയും യാത്രയില്‍ നമ്മള്‍ കാണും. പല പുതിയ സംരംഭങ്ങളും ആരംഭിച്ച് ക്രിക്കറ്റിനെ ആഗോള തലത്തില്‍ വളര്‍ത്തിയെടുക്കാനുള്ള നടപടികളും സ്വീകരിക്കും.
നൂറ് കോടിയിലധികം ആരാധകരുള്ള ഒരു കായിക വിനോദമാണ് ക്രിക്കറ്റ്. നിരവധി ഇതിഹാസങ്ങള്‍ ഉയര്‍ത്തിയ ആ കിരീടം കാണാന്‍ കഴിയുന്നത്ര ആളുകള്‍ക്ക് ഞങ്ങള്‍ അവസരം നല്‍കും'- ജെഫ് അലാർഡിസ് പറഞ്ഞു.
ഏകദിന ലോകകപ്പ് ട്രോഫി ടൂര്‍: ജൂണ്‍ 27 മുതല്‍ ജൂലൈ 14 വരെ ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് ട്രോഫി ടൂര്‍. ജൂലൈ 15 - 16 തീയതികളില്‍ ന്യൂസിലന്‍ഡിലും അടുത്ത രണ്ട് ദിവസങ്ങളില്‍ ഓസ്‌ട്രേലിയയിലും ട്രോഫിയെത്തും. അവിടെ നിന്നും പപ്പുവ ന്യൂഗിനിയയിലേക്കാണ് ക്രിക്കറ്റ് ലോക കിരീടം പോകുന്നത്.
19-21 തീയതികളില്‍ ന്യൂഗിനിയയില്‍ പ്രദര്‍ശിപ്പിക്കുന്ന ട്രോഫി അവിടെ നിന്നും വീണ്ടും ഇന്ത്യയില്‍ എത്തിക്കും. 22-24 വരെ ഇന്ത്യയില്‍ ആയിരിക്കും ട്രോഫി. ഇന്ത്യയില്‍ നിന്ന് യുഎസ്‌എയില്‍ ട്രോഫി എത്തിക്കും. 25-27 വരെ ട്രോഫി അമേരിക്കയിലായിരിക്കും ഉണ്ടാകുക.
- ജൂലൈ 28 - 30 : വെസ്റ്റ് ഇന്‍ഡീസ്
- ജൂലൈ 31 - ഓഗസ്റ്റ് 04 : പാകിസ്ഥാന്‍
- ഓഗസ്റ്റ് 05 - 06 : ശ്രീലങ്ക
- ഓഗസ്റ്റ് 07 - 09 : ബംഗ്ലാദേശ്
- ഓഗസ്റ്റ് 10 -11 : കുവൈറ്റ്
- ഓഗസ്റ്റ് 12 - 13 : ബഹ്‌റിന്‍
- ഓഗസ്റ്റ് 14 - 15 : ഇന്ത്യ
- ഓഗസ്റ്റ് 16 - 18 : ഇറ്റലി
- ഓഗസ്റ്റ് 19 - 20 : ഫ്രാന്‍സ്
- ഓഗസ്റ്റ് 21 - 24 : ഇംഗ്ലണ്ട്
- ഓഗസ്റ്റ് 25 - 26 : മലേഷ്യ
- ഓഗസ്റ്റ് 27 - 28 : ഉഗാണ്ട
- ഓഗസ്റ്റ് 29 - 30 : നൈജീരിയ
- ഓഗസ്റ്റ് 31 - സെപ്‌റ്റംബര്‍ 03 : സൗത്ത് ആഫ്രിക്ക
- സെപ്‌റ്റംബര്‍ നാല് മുതല്‍ : ഇന്ത്യ