ETV Bharat / sports

ODI WC 2023 New Zealand Squad Introduction Video വേറിട്ട രീതിയില്‍ കിവീസിന്‍റെ സ്ക്വാഡ് അവതരണം, വീഡിയോ വൈറല്‍ - ഏകദിന ലോകകപ്പ്

New Zealand ODI World Cup 2023 Squad: ന്യൂസിലന്‍ഡ് ഏകദിന ലോകകപ്പ് സ്ക്വാഡിലെ താരങ്ങളെ അവതരിപ്പിച്ച് താരങ്ങളുടെ കുടുംബാംഗങ്ങള്‍. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട വീഡിയോ വൈറല്‍.

ODI WC 2023  ODI WC 2023 New Zealand Squad  ODI WC 2023 New Zealand Squad Introduction Video  New Zealand ODI World Cup 2023  ODI World Cup 2023  New Zealand Squad For ODI World Cup 2023  ന്യൂസിലന്‍ഡ് ലോകകപ്പ് സ്‌ക്വാഡ്  ന്യൂസിലന്‍ഡ് ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപനം  ന്യൂസിലന്‍ഡ് ലോകകപ്പ് സ്‌ക്വാഡ് വൈറല്‍ വീഡിയോ  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023
ODI WC 2023 New Zealand Squad Introduction Video
author img

By ETV Bharat Kerala Team

Published : Sep 11, 2023, 12:56 PM IST

വെല്ലിങ്‌ടണ്‍: ഏകദിന ലോകകപ്പ് (ODI World Cup 2023) പൂരം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ആതിഥേയരായ ഇന്ത്യ (India), നിലവിലെ ചാമ്പ്യന്മാരയ ഇംഗ്ലണ്ട് (England), മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ (Australia) എന്നീ ടീമുകളെല്ലാം നേരത്തെ തന്നെ തങ്ങളുടെ ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് (സെപ്‌റ്റംബര്‍ 11) പുലര്‍ച്ചെയോടെയാണ് ലോകകപ്പില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പുകളായ ന്യൂസിലന്‍ഡ് (New Zealand Squad For ODI World Cup 2023) തങ്ങളുടെ ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിച്ചത്.

വാര്‍ത്താസമ്മേളനം നടത്തിയാണ് പല ടീമുകളും ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിച്ചത്. എന്നാല്‍, സ്‌ക്വാഡ് അനൗണ്‍സ്‌മെന്‍റിന് വ്യത്യസ്‌തമായ ശൈലിയായിരുന്നു ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തെരഞ്ഞെടുത്തത്. 2023 ലോകകപ്പ് സ്‌ക്വാഡില്‍ ആരെല്ലാമാണ് ഉള്ളതെന്ന വിവരം ആദ്യം ഔദ്യോഗിക പ്രസ്‌താവനയിലൂടെ ആയിരുന്നു ന്യൂസിലന്‍ഡ് പുറത്തുവിട്ടത്.

ഇതിന് പിന്നാലെ, മറ്റൊരു വീഡിയോ അവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി (New Zealand ODI WC Squad Introduction Video). 15 അംഗ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുള്ള താരങ്ങള്‍ ആരെല്ലാമാണെന്ന് അവരുടെ കുടുംബാംഗങ്ങള്‍ ഓരോരുത്തരായി പറയുന്നതാണ് വീഡിയോയില്‍. താരങ്ങളുടെ ക്യാപ്‌ നമ്പരും പേരുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ ആളുകളും പറയുന്നത്.

ഒരു മിനിട്ട് 38 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആദ്യം നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ കുടുംബമാണ് പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ ട്രെന്‍റ് ബോള്‍ട്ടിന്‍റെ കുട്ടികളെയും കാണിക്കും. തുടര്‍ന്ന് ഓരോ താരങ്ങളുടെ പേരും ക്യാപ്‌ നമ്പറും പറഞ്ഞ് അവരുടെ ഭാര്യമാരും കുട്ടികളുമെല്ലാം വീഡിയോയില്‍ പ്രത്യക്ഷപ്പടുന്നുണ്ട്.

Read More : ODI World Cup 2023 New Zealand Squad: കൈവിട്ട കപ്പിനായി കിവീസ്, വില്യംസണ്‍ തിരിച്ചുവരും; ഏകദിന ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു

ഏകദിന ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍ (ക്യാപ്‌റ്റന്‍), ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, മാര്‍ക്ക് ചാപ്‌മാന്‍, ടോം ലാഥം (വൈസ്‌ ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, ജിമ്മി നീഷം, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്‍റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ട്രെന്‍റ് ബോള്‍ട്ട്, മാറ്റ് ഹെൻറി, ലോക്കി ഫെര്‍ഗൂസണ്‍, രചിന്‍ രവീന്ദ്ര.

New Zealand ODI WC Squad 2023: Kane Williamson (captain), Devon Conway, Will Young, Mark Chapman, Tom Latham (vc/wk), Glenn Phillips, Jimmy Neesham, Daryl Mitchell, Mitchell Santner, Tim Southee, Ish Sodhi, Trent Boult, Matt Henry, Lockie Ferguson, Rachin Ravindra.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.