ETV Bharat / sports

ന്യൂസിലന്‍ഡിനോട് തോറ്റു; ശ്രീലങ്കയ്‌ക്ക് ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യതയില്ല - വില്‍ യെങ്

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്ക് ആറ് വിക്കറ്റിന്‍റെ തോല്‍വി. ആറാം വിക്കറ്റില്‍ അപരാജിതരായി നിന്ന വില്‍ യെങ്-ഹെന്‍റി നിക്കോള്‍സ് എന്നിവരാണ് കിവീസിന് വിജയം ഒരുക്കിയത്.

nz vs sl 3rd odi highlights  New zealand vs sri lanka 3rd odi highlights  New zealand vs sri lanka  New zealand  nz vs sl  ODI World Cup 2023  ശ്രീലങ്ക vs ന്യൂസിലന്‍ഡ്  ന്യൂസിലന്‍ഡ്  ശ്രീലങ്ക  Will Young  Henry Nicholls  വില്‍ യെങ്  ഹെന്‍റി നിക്കോള്‍സ്
ശ്രീലങ്കയ്‌ക്ക് ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യതയില്ല
author img

By

Published : Mar 31, 2023, 3:46 PM IST

ഹാമില്‍ട്ടണ്‍: ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത ഉറപ്പിക്കാമെന്ന ശ്രീലങ്കയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ തോല്‍വി വഴങ്ങിയതാണ് ശ്രീലങ്കയ്‌ക്ക് തിരിച്ചടിയായത്. ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ആതിഥേയരായ ന്യൂസിലന്‍ഡ് വിജയം നേടിയത്.

ഹാമില്‍ട്ടണില്‍ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 32.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടത്താണ് കിവീസ് മറികടന്നത്. വില്‍ യെങ്-ഹെന്‍റി നിക്കോള്‍സ് എന്നിവരുടെ അപരാജിത കൂട്ടുകെട്ടാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്. വില്‍ യെങ് 133 പന്തില്‍ 86 റണ്‍സും ഹെന്‍റി നിക്കോള്‍സ് 52 പന്തില്‍ 44 റണ്‍സുമാണ് നേടിയത്.

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന്‍റെ തുടക്കം തകര്‍ച്ചയാടെയായിരുന്നു. ഓപ്പണര്‍മാരായ ചാഡ് ബോവസ്, ടോം ബ്ലണ്ടല്‍ എന്നിവരെ ആദ്യം തന്നെ സംഘത്തിന് നഷ്‌ടമായി. രണ്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ ചാഡ് ബോവസിനെയും (5 പന്തില്‍ 1) അവസാന പന്തില്‍ ടോം ബ്ലണ്ടലിനേയും ( 3 പന്തില്‍ 4 ) ലാഹിരു കുമാരയാണ് മടക്കിയത്.

ഇരുവരേയും കുമാര വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ഡാരില്‍ മിച്ചലും, ക്യാപ്റ്റന്‍ ടോം ലാഥവും വീണതോടെ കിവീസ് പ്രതിരോധത്തിലായി. ഈ സമയം 14.5 ഓവറില്‍ 59 റണ്‍സായിരുന്നു ആതിഥേയരുടെ ടോട്ടലില്‍ ഉണ്ടായിരുന്നത്.

എട്ട് പന്തില്‍ ആറ് റണ്‍സെടുത്ത മിച്ചലിനെ കസുന്‍ രജിത വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ചപ്പോള്‍ 16 പന്തില്‍ എട്ട് റണ്‍സെടുത്ത ലാഥം ദസുന്‍ ഷനകയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്നായിരുന്നു വില്‍ യെങ്ങും ഹെന്‍റി നിക്കോള്‍സും ഒന്നിച്ചത്. അഞ്ചാം വിക്കറ്റില്‍ പിരായാതെ ഇരുവരും ചേര്‍ന്ന് 100 റണ്‍സാണ് നേടിയത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സന്ദര്‍ശകരെ മൂന്ന് വിക്കറ്റ് വീതം നേടിയ മാറ്റ്‌ ഹെൻറി, ഹെൻറി ഷിപ്ലി, ഡാരില്‍ മിച്ചല്‍ എന്നിവര്‍ ചേര്‍ന്നാണ് തകര്‍ത്തത്. അര്‍ധ സെഞ്ചുറി നേടി ഓപ്പണര്‍ പാത്തും നിസ്സാങ്കയാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. 64 പന്തില്‍ 57 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

ക്യാപ്റ്റന്‍ ദസുന്‍ ഷനക (36 പന്തില്‍ 31), ചാമിക കരുണരത്‌നെ (42 പന്തില്‍ 24), ധനഞ്‌ജയ ഡി സില്‍വ (21 പന്തില്‍ 31) എന്നിവരാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം തൊട്ടമറ്റ് താരങ്ങള്‍. ഹാമില്‍ട്ടണിലെ വിജയത്തോടെ മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കാനും ന്യൂസിലന്‍ഡിന് കഴിഞ്ഞു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക 198 റണ്‍സിന്‍റെ കൂറ്റല്‍ തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടാം ഏകദിനം മഴയെത്തുടര്‍ന്ന് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. രണ്ടാം ഏകദിനം റദ്ദാക്കിയതോടെ മത്സരം വിജയിച്ചാല്‍ ലഭിക്കേണ്ടിയിരുന്ന 10 പോയിന്‍റിന് പകരം അഞ്ച് പോയിന്‍റ് മാത്രമാണ് ശ്രീലങ്കയ്‌ക്ക് ലഭിച്ചത്.

ആദ്യ ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് പോയിന്‍റ് കുറച്ചതും ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാമെന്ന ശ്രീലങ്കയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരുന്നു.

ALSO READ: 'ഇന്ത്യ എന്തായാലും വരില്ല; ഏകദിന ലോകകപ്പ് കളിക്കാതിരുന്നാല്‍ പ്രത്യാഘാതങ്ങൾ'; പാകിസ്ഥാന് മുന്നറിയിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.