വെല്ലിങ്‌ടണ്‍: ന്യൂസിലന്‍ഡ് ഇന്ത്യ ടി20 പരമ്പര ഇന്ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം വെല്ലിങ്‌ടണിലാണ് നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12 മുതലാണ് മത്സരം.
സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ യുവതാരനിരയാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. ലോകകപ്പിലെ തിരിച്ചടികള്‍ മറന്ന് പരമ്പരജയത്തോടെ ഒരു പുതിയ അധ്യായത്തിന് തുടക്കമിടാനാകും ഇന്ത്യയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ പുതിയ പരീക്ഷണങ്ങളും പ്രതീക്ഷിക്കാം.
-
Preps ✅
— BCCI (@BCCI) November 18, 2022 " class="align-text-top noRightClick twitterSection" data="
Time to hit the ground running 👍 👍#TeamIndia | #NZvIND pic.twitter.com/2Z6te21HpK
">Preps ✅
— BCCI (@BCCI) November 18, 2022
Time to hit the ground running 👍 👍#TeamIndia | #NZvIND pic.twitter.com/2Z6te21HpKPreps ✅
— BCCI (@BCCI) November 18, 2022
Time to hit the ground running 👍 👍#TeamIndia | #NZvIND pic.twitter.com/2Z6te21HpK
ലോകകപ്പില്‍ ഏറെ പഴികേട്ട ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഈ പരമ്പരയിലും ഒരു തലവേദനയാണ്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശുഭ്‌മാന്‍ ഗില്‍ ഓപ്പണിങ്ങിലെ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലടക്കം മിന്നും പ്രകടനം കാഴ്‌ചവെച്ചാണ് ഗില്‍ എത്തിയിരിക്കുന്നത്.
ഗില്ലിന് കൂട്ടായി സൂര്യകുമാര്‍ യാദവ് അല്ലെങ്കില്‍ ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളെത്താനാണ് സാധ്യത. ഇവര്‍ ഓപ്പണര്‍മാരായാല്‍ ശ്രേയസ് അയ്യര്‍ മൂന്നാം നമ്പറിലെത്തും. സൂര്യകുമാര്‍ യാദവിന്‍റെ സ്ഥാനത്ത് സഞ്‌ജു സാംസണ്‍ ആകും കളിക്കുക. അന്തിമ ഇലവനില്‍ വിക്കറ്റ് കീപ്പറായി ആരെത്തും എന്നതും ആരാധകര്‍ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത.
-
Hello from Wellington for the 1⃣st #NZvIND T20I! 👋#TeamIndia pic.twitter.com/Non4Q2CuqE
— BCCI (@BCCI) November 18, 2022 " class="align-text-top noRightClick twitterSection" data="
">Hello from Wellington for the 1⃣st #NZvIND T20I! 👋#TeamIndia pic.twitter.com/Non4Q2CuqE
— BCCI (@BCCI) November 18, 2022Hello from Wellington for the 1⃣st #NZvIND T20I! 👋#TeamIndia pic.twitter.com/Non4Q2CuqE
— BCCI (@BCCI) November 18, 2022
സഞ്‌ജു സാംസൺ, റിഷഭ് പന്ത് എന്നിവര്‍ക്ക് പുറമെ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനും ഇന്ത്യന്‍ സ്ക്വാഡിലുണ്ട്. ക്യാപ്‌റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ് ഫിനിഷിങ് ചുമതല. പാണ്ഡ്യക്ക് പുറമെ ഓള്‍ റൗണ്ടറായി ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാളെത്തും. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിങ് എന്നിരും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഇവരെ കൂടാതെ മുഹമ്മദ് സിറാജാകും ഫാസ്‌റ്റ് ബോളറായി ടീമിലേക്ക് എത്തുക. സ്‌പിന്നറായി ലോകകപ്പില്‍ കളിക്കാതിരുന്ന യുസ്‌വേന്ദ്ര ചഹാല്‍ എത്താനാണ് സാധ്യത.
മത്സരം എപ്പോള്‍, എവിടെ കാണാം: നവംബര്‍ 18ന് വെല്ലിങ്‌ടണ്‍ റീജിയണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ന്യൂസിലന്‍ഡ്-ഇന്ത്യ പരമ്പരയിലെ ആദ്യ ടി20 മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12 മണിമുതലാണ് കളി തുടങ്ങുക. ഡിഡി സ്‌പോര്‍ട്‌സിലാണ് ഇന്ത്യ കിവീസ് പോരാട്ടം ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഓണ്‍ലൈനായും കളി കാണാം.
പിച്ച് റിപ്പോര്‍ട്ട്: വെല്ലിങ്‌ടണിലാണ് പരമ്പരയിലെ ആദ്യ മത്സരം. ന്യൂസിലന്‍ഡില്‍ റണ്‍സൊഴുകുന്ന പിച്ചുകളിലൊന്നായാണ് ഇവിടം വിലയിരുത്തപ്പെടുന്നത്. 180 ആണ് വെല്ലിങ്‌ടണിലെ ശരാശരി സ്‌കോര്‍.
കാലാവസ്ഥ പ്രവചനം: പ്രാദേശിക സമയം രാത്രി 7:30നാണ് മത്സരം ആരംഭിക്കുന്നത്. ഈ സമയം മഴപെയ്യാന്‍ 81 ശതമാനം സാധ്യതയാണ് അക്യുവെതര്‍ പ്രവചിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്