ETV Bharat / sports

'ഇനി എന്നെന്നും ഒരുമിച്ച്' ; സ്വാതി അസ്‌താനയെ കൂടെക്കൂട്ടി നവ്ദീപ് സൈനി - ഇന്ത്യൻ പേസർ നവ്ദീപ് സൈനി

Navdeep Saini gets married to Swati Asthana : സ്വാതി അസ്‌താനയുമായുള്ള വിവാഹത്തിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് നവ്ദീപ് സൈനി.

Navdeep Saini gets married to Swati Asthana  Navdeep Saini wife Swati Asthana  Who is Swati Asthana  Navdeep Saini Swati Asthana marriage photos  Navdeep Saini Instagram  നവ്ദീപ് സൈനി  നവ്ദീപ് സൈനി വിവാഹിതനായി  സ്വാതി അസ്‌താനയെ വിവാഹം ചെയ്‌ത് നവ്ദീപ് സൈനി  നവ്ദീപ് സൈനി വിവാഹ ഫോട്ടോസ്
Navdeep Saini gets married to Swati Asthana
author img

By ETV Bharat Kerala Team

Published : Nov 24, 2023, 1:17 PM IST

മുംബൈ : ഇന്ത്യൻ പേസർ നവ്ദീപ് സൈനി വിവാഹിതനായി. ദീർഘകാല സുഹൃത്ത് സ്വാതി അസ്‌താനയെയാണ് (Swati Asthana) സൈനി ജീവിത സഖിയായി കൂടെ കൂട്ടിയിരിക്കുന്നത് (Navdeep Saini gets married to Swati Asthana). ഇതിന്‍റെ സന്തോഷം തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പ്രൊഫൈൽ വഴി താരം ആരാധകരോട് പങ്കുവച്ചിട്ടുണ്ട്. ചടങ്ങിന്‍റെ ഭാഗമായി എടുത്ത നിരവധിയായ ചിത്രങ്ങള്‍ക്കൊപ്പം (Navdeep Saini Swati Asthana marriage photos) ആരാധകരുടെ അനുഗ്രഹം തേടിയ സൈനി ഏറെ പ്രണയാര്‍ദ്രമായ വരികളും കുറിച്ചിട്ടുണ്ട്.

"നിന്നോടൊപ്പമുള്ള ഓരോ ദിനങ്ങളും പ്രണയത്തിന്‍റേതാണ്. ഇനി എന്നെന്നും ഒരുമിച്ച്. ഞങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും സ്നേഹവും തേടുന്നു" - നവ്ദീപ് സൈനി (Navdeep Saini) ഇൻസ്റ്റഗ്രാമിൽ എഴുതി.

ഫാഷൻ, യാത്ര, ജീവിതശൈലി എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്ളോഗറാണ് സ്വാതി അസ്‌താന (Who is Swati Asthana). അതേസമയം ഹരിയാനക്കാരനായ നവ്ദീപ് സൈനി, 2019-ൽ തന്‍റെ 30-ാം വയസിലാണ് ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തിയത്. ഫോര്‍മാറ്റില്‍ 11 മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയിട്ടുള്ളത്.

2021 ജൂണ്‍, ജൂലൈ മാസങ്ങളിലായിരുന്നു ടെസ്റ്റ് ഏകദിന അരങ്ങേറ്റം. എന്നാല്‍ കാര്യമായ പ്രകടനം നടത്താന്‍ സൈനിക്ക് കഴിഞ്ഞിരുന്നില്ല. രണ്ട് ടെസ്റ്റുകളില്‍ നിന്നും നാല് വിക്കറ്റും എട്ട് ഏകദിനങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളുമായിരുന്നു താരം നേടിയത്. ആഭ്യന്തര ക്രിക്കറ്റില്‍ അടുത്തിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു താരം അവസാനമായി കളിച്ചത്.

ഡല്‍ഹിക്കുവേണ്ടി ആയിരുന്നു താരം കളത്തിലിറങ്ങിയത്. മൂന്ന് ഓവറിൽ 0/32 എന്ന നിലയിൽ സൈനി നിറം മങ്ങിയതുള്‍പ്പടെയുള്ള കാരണങ്ങളാല്‍ സെമിയിൽ പഞ്ചാബിനോട് തോറ്റ് ഡല്‍ഹി പുറത്താവുകയും ചെയ്‌തു. ടൂർണമെന്‍റിലുടനീളം ഏഴ് മത്സരങ്ങളിൽ നിന്ന് വെറും നാല് വിക്കറ്റുകള്‍ മാത്രമാണ് സൈനിക്ക് നേടാനായത്.

ALSO READ: 'ജീവിതത്തിന്‍റെ അടുത്ത അധ്യായത്തിലേക്ക്'; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് വെങ്കടേഷ് അയ്യര്‍

എന്നാല്‍ ഒക്‌ടോബറിൽ നടന്ന ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്‍റെ വിജയത്തിന് സൈനി നിര്‍ണായക സംഭാവന നൽകിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം നടത്തിയ 2019 സീസണില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളത്തിലിറങ്ങിയ സൈനി 13 മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് നേടിയത്.

ALSO READ: 'ഇത് ക്രിക്കറ്റിന്‍റെ ജയം' ; ലോകകപ്പ് ഫൈനലിലെ തോല്‍വിയില്‍ ഇന്ത്യന്‍ ടീമിനെ 'ചൊറിഞ്ഞ്' പാകിസ്ഥാന്‍ മുന്‍ താരം

തൊട്ടടുത്ത സീസണില്‍ ടീമിനായി 13 മത്സരങ്ങള്‍ കളിച്ചുവെങ്കിലും വെറും ആറ് വിക്കറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വെറും ആറ് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.