ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റര്‍ വീരേന്ദര്‍ സെവാഗിന് 43-ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകവും ആരാധകരും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുരേഷ് റെയ്‌ന, സൗത്ത് ആഫ്രിക്കയുടെ മുന്‍ പേസര്‍ ഡെയ്ൽ സ്റ്റെയ്ൻ തുടങ്ങി നിരവധി പേരാണ് സെവാഗിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.
'കളത്തിന് അകത്തും പുറത്തും, നിങ്ങൾക്ക് ചുറ്റും വീരു ഉള്ളപ്പോൾ വിനോദവും ചിരിയും ഒരിക്കലും അവസാനിക്കില്ല' എന്നു കുറിച്ചുകൊണ്ടാണ് താരത്തിന് സച്ചിന്‍റെ ആശംസ. അതേസമയം 'വീട്ടിലെ ഏറ്റവും മൂർച്ചയുള്ള കത്തിക്ക് വീരു എന്നാണ് വിളിപ്പേര്, എന്തും മുറിക്കും' എന്നാണ് സ്റ്റെയ്ൻ കുറിച്ചത്.
-
On the field or off the field, entertainment and laughs never stop when you have Viru around.
— Sachin Tendulkar (@sachin_rt) October 20, 2021 " class="align-text-top noRightClick twitterSection" data="
Happy birthday opening partner! pic.twitter.com/TBfJqj1Nm1
">On the field or off the field, entertainment and laughs never stop when you have Viru around.
— Sachin Tendulkar (@sachin_rt) October 20, 2021
Happy birthday opening partner! pic.twitter.com/TBfJqj1Nm1On the field or off the field, entertainment and laughs never stop when you have Viru around.
— Sachin Tendulkar (@sachin_rt) October 20, 2021
Happy birthday opening partner! pic.twitter.com/TBfJqj1Nm1
ഇന്ത്യയ്ക്കായി 1999 ഏപ്രിലില്‍ അരങ്ങേറ്റം കുറിച്ച താരം 251 ഏകദിനങ്ങളില്‍ നിന്ന് 35.05 ശരാശരിയില്‍ 8273 റണ്‍സ് നേടിയിട്ടുണ്ട്. 104 ടെസ്റ്റുകളില്‍ നിന്ന് 49.34 ശരാശരിയില്‍ 8586 റണ്‍സും 19 ടി20 മത്സരങ്ങളില്‍ നിന്ന് 21.88 ശരാശരിയില്‍ 394 റണ്‍സും സെവാഗ് അടിച്ചെടുത്തിട്ടുണ്ട്.
-
My sharpest knife back home is nicknamed Viru, cuts anything!
— Dale Steyn (@DaleSteyn62) October 20, 2021 " class="align-text-top noRightClick twitterSection" data="
Happy birthday pal!
Have a great one 👊@virendersehwag pic.twitter.com/jyVE93ZLzD
">My sharpest knife back home is nicknamed Viru, cuts anything!
— Dale Steyn (@DaleSteyn62) October 20, 2021
Happy birthday pal!
Have a great one 👊@virendersehwag pic.twitter.com/jyVE93ZLzDMy sharpest knife back home is nicknamed Viru, cuts anything!
— Dale Steyn (@DaleSteyn62) October 20, 2021
Happy birthday pal!
Have a great one 👊@virendersehwag pic.twitter.com/jyVE93ZLzD
ഇന്ത്യന്‍ ടീമിന്‍റെ 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011 ലോകകപ്പ് നേട്ടത്തിലും നിര്‍ണായകമാവാന്‍ താരത്തിനായി. 2015 ഒക്ടോബറിലാണ് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താരം വിരമിച്ചത്.
also read: അഞ്ചടിച്ച് സിറ്റിയും റയലും; ക്ലബ് ബ്രൂഗിനും ഷാക്തറിനും തോല്‍വി