മുംബൈ : ഇന്ത്യ-ന്യൂസിലന്‍ഡ് എകദിന ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിനിടെ ആക്രമണം നടത്തുമെന്ന ഭീഷണിയില്‍ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണി മുതലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് സെമിഫൈനല്‍.
ചൊവ്വാഴ്‌ചയാണ് എക്‌സില്‍ ഭീഷണി സന്ദേശം വന്നത്. തോക്കിന്‍റെയും ഗ്രനേഡുകളുടെയും വെടിയുണ്ടകളുടെയും ചിത്രത്തോടൊപ്പമായിരുന്നു ഭീഷണി. ഭീഷണി സന്ദേശമെത്തിയതോടെ വാങ്കഡെ സ്റ്റേഡിയത്തില്‍ സുരക്ഷ ശക്തമാക്കി. ക്രൈം ബ്രാഞ്ചും സംഭവം അന്വേഷിക്കുന്നുണ്ട്.