മുംബൈ : ഐപിഎല്ലില്‍ നിര്‍ണായക നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി. ഐപിഎല്ലില്‍ ഒരു ടീമിനായി 200 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് ഇറങ്ങിയതോടെയാണ് താരം നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്.
ഐപിഎല്ലില്‍ ഇതടക്കം 230 മത്സരങ്ങള്‍ ധോണി കളിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ 30 മത്സരങ്ങള്‍ റൈസിങ് പുനെ സൂപ്പര്‍ജയന്‍റ്‌സിന്‍റെ കുപ്പായത്തിലാണ് താരം കളത്തിലിറങ്ങിയത്. 2016, 2017 സീസണുകളിലാണ് ധോണി പൂനെയുടെ ഭാഗമായിരുന്നത്.
-
A special one for @msdhoni as he is all set to don the yellow jersey for the 200th time.#TATAIPL #RCBvCSK pic.twitter.com/9Zmt77fm4w
— IndianPremierLeague (@IPL) May 4, 2022 " class="align-text-top noRightClick twitterSection" data="
">A special one for @msdhoni as he is all set to don the yellow jersey for the 200th time.#TATAIPL #RCBvCSK pic.twitter.com/9Zmt77fm4w
— IndianPremierLeague (@IPL) May 4, 2022A special one for @msdhoni as he is all set to don the yellow jersey for the 200th time.#TATAIPL #RCBvCSK pic.twitter.com/9Zmt77fm4w
— IndianPremierLeague (@IPL) May 4, 2022
also read: 'രണ്ട് കുട്ടികളും കൂടിയായി, സ്നേഹം ആസ്വദിക്കൂ' ; കോലിക്ക് നിര്‍ദേശവുമായി വാര്‍ണര്‍
നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ നായകന്‍ വിരാട് കോലിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലിന്‍റെ പ്രഥമ സീസണ്‍ മുതല്‍ ബാംഗ്ലൂരിനായി കളിക്കുന്ന താരം ഇതിനകം 217 മത്സരങ്ങള്‍ക്ക് ടീമിനായി കളത്തിലിറങ്ങിയിട്ടുണ്ട്.