ETV Bharat / sports

MS Dhoni About Indian Team In Cricket World Cup: 'കൂടുതലൊന്നും പറയാന്നില്ല, ഇന്ത്യന്‍ ടീം സെറ്റാണ്...': എംഎസ് ധോണി

MS Dhoni On Indian Cricket Team: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് മുന്‍ നായകന്‍ എംഎസ് ധോണി.

Cricket World Cup 2023  MS Dhoni On Team India  MS Dhoni First Response about Team India CWC2023  MS Dhoni About Indian Team In Cricket World Cup  Cricket World Cup 2023 Points Table  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  എംഎസ് ധോണി  ക്രിക്കറ്റ് ലോകകപ്പ് 2023  ഇന്ത്യന്‍ ടീമിനെ കുറിച്ച് എംഎസ് ധോണി  ലോകകപ്പ് ഇന്ത്യന്‍ ടീമിനെ കുറിച്ച് ധോണി
MS Dhoni About Indian Team In Cricket World Cup
author img

By ETV Bharat Kerala Team

Published : Oct 27, 2023, 1:07 PM IST

ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) അപരാജിത കുതിപ്പ് നടത്തുകയാണ് ടീം ഇന്ത്യ (Indian Cricket Team). ഓരോ ടീമുകളും അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ടീം ഇന്ത്യ ജൈത്രയാത്ര നടത്തുന്നത്. നിലവില്‍ ക്രിക്കറ്റ് ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രോഹിത് ശര്‍മയും സംഘവും (Cricket World Cup 2023 Points Table).

ടൂര്‍ണമെന്‍റില്‍ ഉടനീളം ഇതേ മികവ് തുടര്‍ന്ന് ഇന്ത്യ ലോകകിരീടം നേടി തങ്ങളുടെ കിരീട വരള്‍ച്ച അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും എംഎസ് ധോണിക്ക് കീഴില്‍ സ്വന്തമാക്കിയ ശേഷം ഒരു ഐസിസി കിരീടം പോലും നേടാന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചിട്ടില്ല. ഇക്കുറി ലോകകപ്പില്‍ ഇന്ത്യന്‍ ടീം തകര്‍പ്പന്‍ പ്രകടനം നടത്തി മുന്നേറുന്നതിനിടെ രോഹിത് ശര്‍മയേയും സംഘത്തെയും കുറിച്ച് ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് എംഎസ് ധോണി (MS Dhoni About Indian Team In Cricket World Cup).

'ലോകകപ്പില്‍ വളരെ മികച്ച സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. എല്ലാവരും തകര്‍പ്പന്‍ പ്രകടനങ്ങളും ടീമിനായി നടത്തുന്നുണ്ട്. ഇതുവരെയെല്ലാം മികച്ച രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇതില്‍ കൂടുതലൊന്നും ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല..' -ഒരു പരിപാടിക്കിടെ എംഎസ് ധോണി പറഞ്ഞു.

നായകന്‍ രോഹിത് ശര്‍മ (Rohit Sharma), സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli), കെഎല്‍ രാഹുല്‍ (KL Rahul) എന്നിവരുടെ ബാറ്റിങ് മികവിലും ജസ്പ്രീത് ബുംറ (Jasprit Bumrah), കുല്‍ദീപ് യാദവ് (Kuldeep Yadav), മുഹമ്മദ് സിറാജ് (Mohammed Siraj) എന്നിവരുടെ ബൗളിങ് കരുത്തിലമാണ് നിലവില്‍ ടീം ഇന്ത്യയുടെ കുതിപ്പ്. ലോകകപ്പിലെ അടുത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് എംഎസ് ധോണിയുടെ പ്രതികരണം. ഒക്ടോബര്‍ 29ന് ലഖ്‌നൗവിലെ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മുതലാണ് ഇന്ത്യ ഇംഗ്ലണ്ട് മത്സരം.

തുടര്‍ച്ചയായ ആറാം ജയമാണ് ഈ കളിയില്‍ ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും ഐസിസി ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ന്യൂസിലന്‍ഡിനെതിരെ നാല് വിക്കറ്റ് ജയമാണ് ടീം ഇന്ത്യ നേടിയത്.

Also Read : Cricket World Cup 2023 India vs England ലഖ്‌നൗവിലെ 'ഇംഗ്ലീഷ് പരീക്ഷ', അശ്വിന്‍ തിരിച്ചെത്തിയേക്കും; ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.