കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്ക് എതിരെ നിറഞ്ഞാടിയ മുഹമ്മദ് സിറാജ് (Mohammed Siraj) കൂടെക്കൂട്ടിയത് നിരവധി റെക്കോഡുകള്‍. മത്സരത്തില്‍ ഏഴ് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് സിറാജ് നേടിയത്. തന്‍റെ ആദ്യ 16 പന്തുകള്‍ക്കുള്ളില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം തികയ്‌ക്കാന്‍ സിറാജിന് കഴിഞ്ഞിരുന്നു.
ആദ്യ ഓവര്‍ മെയ്‌ഡനാക്കിയ മുഹമ്മദ് സിറാജ് തന്‍റെ രണ്ടാം ഓവറില്‍ നാല് വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ആദ്യ പന്തില്‍ പത്തും നിസ്സാങ്ക, മൂന്നാം പന്തില്‍ സദീര സമരവിക്രമ, നാലാം പന്തില്‍ ചരിത് അസലങ്ക, ആറാം പന്തില്‍ ധനഞ്ജയ ഡിസില്‍വ എന്നിവരെയാണ് സിറാജ് തിരിച്ചയച്ചത്. ഇതോടെ ഏകദിന ക്രിക്കറ്റിലെ ഒരു ഓവറില്‍ നാല് വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് പോക്കറ്റിലാക്കാന്‍ സിറാജിന് കഴിഞ്ഞു (Mohammed Siraj ODI Records).
പിന്നാലെ ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയെ ബൗള്‍ഡാക്കിക്കൊണ്ട് സിറാജ് അഞ്ച് വിക്കറ്റ് നേട്ടവും തികച്ചു. അഞ്ച് വിക്കറ്റുകള്‍ അക്കൗണ്ടിലാക്കാന്‍ വെറും 16 പന്തുകളാണ് സിറാജിന് വേണ്ടി വന്നത്. ഇതോടെ ഒരു ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന റെക്കോഡില്‍ സംയുക്ത പങ്കാളിയാവാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു.
-
W . W W 4 W! 🥵
— Star Sports (@StarSportsIndia) September 17, 2023 " class="align-text-top noRightClick twitterSection" data="
Is there any stopping @mdsirajofficial?! 🤯
The #TeamIndia bowlers are breathing 🔥
4️⃣ wickets in the over! A comeback on the cards for #SriLanka?
Tune-in to #AsiaCupOnStar, LIVE NOW on Star Sports Network#INDvSL #Cricket pic.twitter.com/Lr7jWYzUnR
">W . W W 4 W! 🥵
— Star Sports (@StarSportsIndia) September 17, 2023
Is there any stopping @mdsirajofficial?! 🤯
The #TeamIndia bowlers are breathing 🔥
4️⃣ wickets in the over! A comeback on the cards for #SriLanka?
Tune-in to #AsiaCupOnStar, LIVE NOW on Star Sports Network#INDvSL #Cricket pic.twitter.com/Lr7jWYzUnRW . W W 4 W! 🥵
— Star Sports (@StarSportsIndia) September 17, 2023
Is there any stopping @mdsirajofficial?! 🤯
The #TeamIndia bowlers are breathing 🔥
4️⃣ wickets in the over! A comeback on the cards for #SriLanka?
Tune-in to #AsiaCupOnStar, LIVE NOW on Star Sports Network#INDvSL #Cricket pic.twitter.com/Lr7jWYzUnR
ശ്രീലങ്കയുടെ തന്നെ മുന്‍ പേസര്‍ ചാമിന്ദ വാസ് ഒറ്റയ്‌ക്ക് കയ്യടക്കി വച്ചിരുന്ന നേട്ടത്തിനൊപ്പമാണ് സിറാജ് എത്തിയത് (Mohammed Siraj equaled Chaminda Vaas for record of five wickets). 2003-ല്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു ചാമിന്ദ വാസ് 16 പന്തുകള്‍ക്കുള്ളില്‍ അഞ്ച് വിക്കറ്റ് തികച്ചത്.
തുടര്‍ന്ന് കുശാല്‍ മെന്‍ഡിസിന്‍റെ കുറ്റിയിളക്കി ആറാം വിക്കറ്റും 29-കാരനായ സിറാജ് അക്കൗണ്ടിലാക്കി. ഇതോടൊപ്പം ഏകദിനത്തില്‍ 50 വിക്കറ്റുകളെന്ന നിര്‍ണായക നാഴികകല്ല് പിന്നിടാനും സിറാജിന് കഴിഞ്ഞു. ഏകദിനത്തില്‍ കുറഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ പ്രസ്‌തുത നേട്ടത്തില്‍ എത്തുന്ന രണ്ടാമത്തെ താരമാണ് സിറാജ്. ഫോര്‍മാറ്റില്‍ 1002 പന്തുകളില്‍ നിന്നാണ് സിറാജ് 50 വിക്കറ്റുകള്‍ തികച്ചത്. 847 പന്തുകളില്‍ നിന്ന് 50 ഏകദിന വിക്കറ്റുകള്‍ നേടി ശ്രീലങ്കയുടെ മുന്‍ സ്‌പിന്നര്‍ അജാന്ത മെന്‍ഡിസാണ് ഇന്ത്യന്‍ താരത്തിന്‍റെ മുന്നിലുള്ളത്.
അതേസമയം മത്സരത്തില്‍ സിറാജിന്‍റെ മികവില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ശ്രീലങ്കയെ ഇന്ത്യ 15.2 ഓവറില്‍ 50 വിക്കറ്റിന് ഓള്‍ഔട്ട് ആക്കിയിരുന്നു (India vs Sri Lanka). 34 പന്തില്‍ 17 റണ്‍സെടുത്ത കുശാല്‍ മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജസ്‌പ്രീത് ബുംറ ഒരു വിക്കറ്റ് സ്വന്തമാക്കി.
മറുപടിക്കിറങ്ങിയ ഇന്ത്യ 6.1 ഓവറില്‍ ലക്ഷ്യം നേടിയെടുത്തിരുന്നു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍ (17 പന്തില്‍ 22), ശുഭ്‌മാന്‍ ഗില്‍ (19 പന്തില്‍ 27) എന്നിവര്‍ പുറത്താവാതെ നിന്നാണ് ടീമിനെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്.