മൊഹാലി: ഇന്ത്യയ്‌ക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയയുടെ (India vs Australia) നടുവൊടിച്ചത് മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. 10 ഓവറിൽ 51 റൺസ് വഴങ്ങിയായിരുന്നു ഷമി അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. ഇന്നിങ്‌സിന്‍റെ ആദ്യ ഓവറിന്‍റെ നാലാം പന്തില്‍ ഓസീസ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ സ്ലിപ്പില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ കയ്യിലെത്തിച്ചാണ് 33-കാരനായ ഷമി തന്‍റെ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്‌റ്റോയിനിസ്, മാത്യു ഷോർട്ട്, സീൻ അബോട്ട് എന്നിവരായിരുന്നു ഷമിയുടെ ഇരയായത്.
ഷമിയുടെ പന്തില്‍ സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്‌റ്റോയിനിസ്, മാത്യു ഷോർട്ട് എന്നിവരുടെ കുറ്റിയിളകിയപ്പോള്‍ ഷോര്‍ട്ടിനെ സൂര്യകുമാര്‍ യാദവ് കയ്യില്‍ ഒതുക്കുകയായിരുന്നു. മത്സരത്തിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ഓസീസിനെതിരെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തുന്ന ഇന്ത്യന്‍ ബോളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് മുഹമ്മദ് ഷമി നേടിയെടുത്തത് (Mohammed Shami Record Against Australia).
നിലവില്‍ 23 മത്സരങ്ങളില്‍ നിന്നും 37 വിക്കറ്റുകളാണ് ഷമിയുടെ അക്കൗണ്ടിലുള്ളത് (Mohammed Shami ODI Wickets against Australia ). ഇതോടെ ഇന്ത്യയുടെ നിലവിലെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ അജിത് അഗാര്‍ക്കറാണ് മൂന്നാം സ്ഥാനത്തായത്. (Mohammed Shami Surpasses Ajit Agarkar Wicket Record Against Australia).
21 മത്സരങ്ങളില്‍ നിന്നും 36 വിക്കറ്റുകളായിരുന്നു അജിത് അഗാര്‍ക്കര്‍ (Ajit Agarkar ) നേടിയിട്ടുള്ളത്. 29 മത്സരങ്ങളില്‍ നിന്നും 33 പേരെ പുറത്താക്കിയ ജവഗൽ ശ്രീനാഥ് (Javagal Srinath), 35 മത്സരങ്ങളില്‍ നിന്നും 32 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുള്ള ഹർഭജൻ സിങ് (Harbhajan Singh) എന്നിവരാണ് പട്ടികയില്‍ ഇരുവര്‍ക്കും പിന്നിലുള്ളത്. ഇന്ത്യയുടെ ഇതിഹാസ നായകന്‍ കപില്‍ ദേവാണ് (Kapil Dev) പട്ടികയില്‍ തലപ്പത്ത്. 41 മത്സരങ്ങളില്‍ നിന്നായി 45 പേരെയാണ് കപില്‍ പുറത്താക്കിയിട്ടുള്ളത്. ഇതോടെ കപിലിനെ പിന്നിലാക്കി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ നിലവില്‍ ഒമ്പത് വിക്കറ്റുകളുടെ ദൂരം മാത്രമാണ് ഷമിയ്‌ക്കുള്ളത്.
ഇതൊടൊപ്പം മത്സരത്തില്‍ മറ്റൊരു റെക്കോഡും ഷമി കൂടെക്കൂട്ടിയിട്ടുണ്ട്. ഓസീസിനെതിരായ ഒരു ഏകദിനത്തില്‍ അഞ്ചോ അതില്‍ കൂടുതലോ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് 33-കാരന്‍ സ്വന്തമാക്കിയത്. കപില്‍ ദേവ്, അജിത് അഗാര്‍ക്കര്‍ എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍. 1983-ൽ നോട്ടിങ്‌ഹാമില്‍ 43 റൺസിന് അഞ്ച് വിക്കറ്റായിരുന്നു കപിലിന്‍റെ നേട്ടം. 2004-ൽ മെല്‍ബണില്‍ 42 റൺസ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളായിരുന്നു അജിത് അഗാർക്കര്‍ വീഴ്‌ത്തിയിരുന്നത്.