ധാക്ക : ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ മത്സരത്തിന് തൊട്ടുമുന്‍പ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് പുകവലിച്ച അഫ്‌ഗാനിസ്ഥാൻ താരം മുഹമ്മദ് ഷെഹ്‌സാദ് വിവാദത്തിൽ. ധാക്കയിലെ ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മിനിസ്റ്റർ ഗ്രൂപ്പ് ധാക്കയുടെ താരമായ ഷെഹ്‌സാദ് പുകവലിച്ചത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന് കർശന താക്കീതും ഒരു ഡീമറിറ്റ് താക്കീതും നൽകി.
ഇന്നലെ മിനിസ്റ്റർ ധാക്കയും കോമില്ല വിക്‌ടോറിയൻസും തമ്മിലുള്ള മത്സരത്സരം മഴമൂലം തടസപ്പെട്ടിരുന്നു. ഇടക്ക് മഴ ശമിച്ചപ്പോൾ കുറച്ച് താരങ്ങൾ മൈതാനത്തേക്കിറങ്ങി. ഈ സമയത്താണ് ഷെങ്‌സാദ് മൈതാനത്ത് പരസ്യമായി പുകവലിച്ചത്.
-
Cavadar playerey chu yi
— Mirchi RJ Vijdan (@rj_vijdan) February 5, 2022 " class="align-text-top noRightClick twitterSection" data="
Mohammad Shahzad spotted smoking on the ground after BPL match, gets reprimanded pic.twitter.com/YOMOvEeqye
">Cavadar playerey chu yi
— Mirchi RJ Vijdan (@rj_vijdan) February 5, 2022
Mohammad Shahzad spotted smoking on the ground after BPL match, gets reprimanded pic.twitter.com/YOMOvEeqyeCavadar playerey chu yi
— Mirchi RJ Vijdan (@rj_vijdan) February 5, 2022
Mohammad Shahzad spotted smoking on the ground after BPL match, gets reprimanded pic.twitter.com/YOMOvEeqye
സഹതാരങ്ങൾക്കും സംഘാടകർക്കും മാധ്യമങ്ങൾക്കും മുന്നിൽവച്ചായിരുന്നു താരത്തിന്‍റെ പുകവലി. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ട മിനിസ്റ്റർ ഗ്രൂപ്പ് ധാക്കയുടെ പരിശീലകൻ താരത്തിന് മുന്നറിയിപ്പ് നൽകി. ഉടനേ തന്നെ അടുത്തുണ്ടായിരുന്ന സഹതാരം ഷെഹ്‌സാദിനോട് ഡ്രസിങ് റൂമിലേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു.
ALSO READ: IND VS WI | മായങ്ക് ക്വാറന്‍റൈനിൽ, തനിക്കൊപ്പം ഇഷാൻ കിഷൻ ഓപ്പണറാകുമെന്ന് രോഹിത് ശർമ
തന്‍റെ തെറ്റ് ഏറ്റുപറഞ്ഞതിനാലാണ് ഷെഹ്‌സാദിനെതിരായ നടപടി ഒരു ഡീമെറിറ്റ് പോയിന്‍റിൽ ഒതുക്കിയത്. അതേ സമയം താരത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത്. ഈ പ്രവർത്തിക്കെതിരെ മാതൃകാപരമായ ശക്തമായ നടപടി വേണമെന്നാണ് ക്രിക്കറ്റ് പ്രേമികൾ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്.