ETV Bharat / sports

Mohammad Amir criticizes Babar Azam: 'ബി,സി ലെവൽ ടീമുകൾക്കെതിരെ കളിച്ചാല്‍ റാങ്കിങ് ഉയരും': ബാബറിനെതിരെ മുഹമ്മദ് ആമിര്‍ - പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം

Babar Azam ICC Ranking: പാകിസ്ഥാന്‍ നയകന്‍ ബാബര്‍ അസം ഐസിസി റാങ്കിങ്ങില്‍ തലപ്പത്ത് എത്തിയത് ബി, സി ലെവലിലുള്ള ടീമുകള്‍ക്ക് എതിരെ കളിച്ചാണെന്ന് മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍.

Mohammad Amir criticizes Babar Azam  Mohammad Amir  Babar Azam  Asia Cup 2023  Babar Azam ICC Ranking  ഏഷ്യ കപ്പ് 2023  മുഹമ്മദ് ആമിര്‍  ബാബര്‍ അസം  പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം  ബാബര്‍ അസം ഐസിസി റാങ്കിങ്
Mohammad Amir criticizes Babar Azam
author img

By ETV Bharat Kerala Team

Published : Sep 18, 2023, 5:17 PM IST

ഇസ്ലാമാബാദ് : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്ന പാകിസ്ഥാന് (Pakistan cricket team) ഫൈനലിലെത്താന്‍ കഴിഞ്ഞിരുന്നില്ല. സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും എതിരെ വഴങ്ങിയ തോല്‍വിയാണ് ബാബര്‍ അസമിനും സംഘത്തിനും പുറത്തേക്കുള്ള വഴി തുറന്നത്. സൂപ്പര്‍ ഫോറില്‍ അവസാന സ്ഥാനക്കാരായാണ് പാക് ടീമിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.

ഇതിന് പിന്നാലെ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍ (Mohammad Amir criticizes Babar Azam). കുഞ്ഞന്‍ ടീമുകള്‍ക്ക് എതിരെ കളിച്ചാണ് ബാബര്‍ അസം (Babar Azam) ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയതെന്നാണ് മുഹമ്മദ് ആമീര്‍ (Mohammad Amir) പറയുന്നത്.

ALSO READ: Rohit Sharma Forgets Passport : പാസ്‌പോ‍ർട്ട് ഹോട്ടലിൽ മറന്നുവച്ചു ; ടീം ബസില്‍ രോഹിത് ശര്‍മയെ കളിയാക്കി സഹതാരങ്ങള്‍

'ഓരോ ആഴ്‌ചയും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഐസിസി റാങ്കിങ് (ICC Ranking). നിങ്ങള്‍ 40 മത്സരങ്ങളും കളിക്കുകയും ചിലതില്‍ 25 റണ്‍സും മറ്റ് ചിലതില്‍ 50 റണ്‍സും പിന്നെ ഒരു തവണ 60 പന്തുകളില്‍ 70 റണ്‍സും ഒക്കെ എടുക്കുകയും ചെയ്‌താല്‍ തീര്‍ച്ചയായും റാങ്കിങ് ഉയരും. എന്തുകൊണ്ടാണ് ജോസ് ബട്‍ലര്‍, ഡേവിഡ് മില്ലർ, ക്വിന്‍റണ്‍ ഡി കോക്ക് എന്നിവരൊന്നും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്താത്തത്.

കാരണം, ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ബി, സി ലെവലിലുള്ള ടീമുകള്‍ കളിക്കാന്‍ എത്തുമ്പോള്‍ അവര്‍ മാറി നില്‍ക്കുകയാണ് ചെയ്യുന്നത്. കളിക്കാതിരിക്കുന്നതു കൊണ്ടുതന്നെ അവരുടെ റാങ്കിങ് താഴെപ്പോകും. പക്ഷെ, നിങ്ങള്‍ 45 മത്സരങ്ങളും കളിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് റാങ്കിങ്ങില്‍ ഉയരുന്നത്' -മുഹമ്മദ് ആമിര്‍ പറഞ്ഞു.

ALSO READ: Gautam Gambhir on Rohit Sharma's captaincy : 'കോലിക്കും ദ്രാവിഡിനും അത് നേരിടേണ്ടി വന്നിട്ടുണ്ട്'; രോഹിത്തിന് വമ്പന്‍ മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

ഒരു പാക് ചാനലിലാണ് പാകിസ്ഥാന്‍ മുന്‍ പേസറുടെ പ്രതികരണം. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലേയും ഐസിസി റാങ്കിങ്ങില്‍ മുന്നില്‍ തന്നെയാണ് ബാബര്‍ അസമുള്ളത് (Babar Azam ICC Ranking). ഏകദിനത്തിൽ ലോകത്തെ ഒന്നാം നമ്പര്‍ ബാറ്ററാണ് ബാബര്‍. ടി20യില്‍ മൂന്നും ടെസ്റ്റില്‍ നാലും റാങ്കിലാണ് നിലവില്‍ ബാബര്‍ അസമുള്ളത്.

അതേസമയം ഏഷ്യ കപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്നു ബാബര്‍ അസം. അഞ്ച് മത്സരങ്ങളില്‍ നിന്നും 207 റണ്‍സായിരുന്നു താരം നേടിയിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ദുര്‍ബലരായ നേപ്പാളിനെതിരെ സെഞ്ചുറി നേടിയ പാക് നായകന് സൂപ്പര്‍ ഫോറിലേക്ക് എത്തിയപ്പോള്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

ALSO READ: Rohit Sharma On Mohammed Siraj's Bowling : 'സിറാജ് പത്ത് ഓവറും എറിയണമെന്നായിരുന്നു എന്‍റെയും ആഗ്രഹം, പക്ഷേ' ; രോഹിത് പറയുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.