സിഡ്‌നി : ക്രിക്കറ്റ് കരിയറിൽ 20000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ മിതാലി രാജ്. ഓസ്‌ട്രേലിയക്കെതിരെ ചൊവ്വാഴ്‌ച നടന്ന ഏകദിന മത്സരത്തിൽ അർധ സെഞ്ച്വറി നേടിയാണ് മിതാലി 20,000 റൺസ് നേട്ടം കൈവരിച്ചത്. വനിത ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും മിതാലി ഇതോടെ സ്വന്തം പേരിലാക്കി.
തുടർച്ചയായ അഞ്ചാമത്തെയും 59ആമത്തെയും അർധശതകമാണ് മിതാലി ഓസിസിനെതിരെ നേടിയത്. 63 റണ്‍സ് നേടി താരം പുറത്തായി. എന്നാൽ മത്സരത്തിൽ ഓസ്ട്രേലിയ അനായാസ വിജയം സ്വന്തമാക്കി. ഏകദിനത്തിൽ ഓസ്ട്രേലിയയുടെ തുടർച്ചയായ 25-ാം വിജയമാണിത്.
-
MILESTONE🚨: @M_Raj03 has now completed 𝟐𝟎𝟎𝟎𝟎 career runs.🙌🏾🙌🏾👏🏾 #Legend pic.twitter.com/tkY9zWmNYF
— BCCI Women (@BCCIWomen) September 21, 2021 " class="align-text-top noRightClick twitterSection" data="
">MILESTONE🚨: @M_Raj03 has now completed 𝟐𝟎𝟎𝟎𝟎 career runs.🙌🏾🙌🏾👏🏾 #Legend pic.twitter.com/tkY9zWmNYF
— BCCI Women (@BCCIWomen) September 21, 2021MILESTONE🚨: @M_Raj03 has now completed 𝟐𝟎𝟎𝟎𝟎 career runs.🙌🏾🙌🏾👏🏾 #Legend pic.twitter.com/tkY9zWmNYF
— BCCI Women (@BCCIWomen) September 21, 2021
ALSO READ: സഞ്ജുവും രാഹുലും നേർക്കു നേർ; പ്ലേ ഓഫ് ലക്ഷ്യമിട്ട് രാജസ്ഥാനും പഞ്ചാബും ഇന്നിറങ്ങും
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് നേടിയപ്പോൾ ഓസ്ട്രേലിയ 41 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 4 വിക്കറ്റ് നേടിയ 18 വയസുകാരി ഡാർസി ബ്രൗൺ ആണ് ഇന്ത്യയെ തകർത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ അലിസ ഹീലിയുടേയും (77) റേച്ചൽ ഹെയിൻസിന്‍റെയും(93) മെഗ് ലാനിങ്ങിന്‍റെയും (53) മികവിൽ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.