ദുബായ് : ഐസിസിയുടെ വനിത ഏകദിന റാങ്കിങ്ങില്‍ നേട്ടം കൊയ്‌ത് ഇന്ത്യൻ ക്യാപ്‌റ്റൻ മിതാലി രാജും, സീനിയർ പേസർ ജുലൻ ഗോസ്വാമിയും. ബാറ്റർമാരുടെ പട്ടികയിൽ മിതാലി രാജ് രണ്ട് സ്ഥാനങ്ങൾ ഉയർത്തി ആറാം സ്ഥാനത്തേക്കെത്തിയപ്പോൾ ബോളർമാരുടെ പട്ടികയിൽ ജുലൻ ഗോസ്വാമിയും രണ്ട് സ്ഥാനങ്ങൾ ഉയർത്തി അഞ്ചാം സ്ഥാനത്തേക്കെത്തി.
ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ തോൽവിയോടെ പുറത്തായെങ്കിലും മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതാണ് മിതാലിക്ക് തുണയായത്. ഓസ്‌ട്രേലിയയുടെ റേച്ചൽ ഹെയ്‌ൻസ്, ഇംഗ്ലണ്ടിന്‍റെ ടാമി ബ്യൂമോണ്ട് എന്നിവരെയാണ് താരം മറികടന്നത്. ബാറ്റർമാരിൽ 10-ാം സ്ഥാനത്തുള്ള സ്‌മൃതി മന്ദാനയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.
-
🔝 Wolvaardt scales ODI batting rankings summit
— ICC (@ICC) March 29, 2022 " class="align-text-top noRightClick twitterSection" data="
↗️ Pacers make significant gains in bowling chart
💪 Brunt makes gains in all-rounders list
Stars of #CWC22 sizzle in the latest @MRFWorldwide ICC Women's ODI Player Rankings.
👉 https://t.co/y0nnuoLgiN pic.twitter.com/8xpX5m0inZ
">🔝 Wolvaardt scales ODI batting rankings summit
— ICC (@ICC) March 29, 2022
↗️ Pacers make significant gains in bowling chart
💪 Brunt makes gains in all-rounders list
Stars of #CWC22 sizzle in the latest @MRFWorldwide ICC Women's ODI Player Rankings.
👉 https://t.co/y0nnuoLgiN pic.twitter.com/8xpX5m0inZ🔝 Wolvaardt scales ODI batting rankings summit
— ICC (@ICC) March 29, 2022
↗️ Pacers make significant gains in bowling chart
💪 Brunt makes gains in all-rounders list
Stars of #CWC22 sizzle in the latest @MRFWorldwide ICC Women's ODI Player Rankings.
👉 https://t.co/y0nnuoLgiN pic.twitter.com/8xpX5m0inZ
ALSO READ: ഖത്തറിലേക്ക് പറക്കുമോ റൊണാൾഡോയും പോർച്ചുഗലും ; പറങ്കികൾക്ക് ഇന്ന് ജീവൻ മരണ പോരാട്ടം
ബോളർമാരിൽ ആദ്യ പത്തിൽ ജുലൻ ഗോസ്വാമി മാത്രമാണ് ഇന്ത്യൻ താരങ്ങളായുള്ളത്. അവസാന മത്സരത്തിൽ കളിക്കാനായില്ലെങ്കിലും ലോകകപ്പിലുടനീളം മികച്ച പ്രകടനം കാഴ്‌ചവച്ചതാണ് ഗോസ്വാമിക്ക് റാങ്കിങ്ങിൽ മുന്നേറ്റം ഉണ്ടാക്കിയത്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ദീപ്‌തി ശർമയാണ് ഇന്ത്യൻ താരങ്ങളിൽ മുന്നിൽ. 10-ാം സ്ഥാനത്തുള്ള ജുലൻ ഗോസ്വാമിയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.