ETV Bharat / sports

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് ഓസ്‌ട്രേലിയക്ക് വീണ്ടും 'ഇരുട്ടടി', സൂപ്പര്‍ താരം നാട്ടിലേക്ക് മടങ്ങി; തിരിച്ചുവരവ് ഉറപ്പില്ല - മിച്ചല്‍ മാര്‍ഷ്

Mitchell Marsh Leaves Cricket World Cup 2023 Camp: ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023ലെ വരും മത്സരങ്ങള്‍ ഓസീസ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് നഷ്‌ടമാകാന്‍ സാധ്യത.

Cricket World Cup 2023  Mitchell Marsh  Mitchell Marsh World Cup 2023  Mitchell Marsh Replacement  Why Mitchell Marsh Leaves India  ഓസ്‌ട്രേലിയ  ക്രിക്കറ്റ് ലോകകപ്പ്  ഏകദിന ലോകകപ്പ് ക്രിക്കറ്റ് 2023  മിച്ചല്‍ മാര്‍ഷ്  ഓസ്‌ട്രേലിയ ഇംഗ്ലണ്ട്
Mitchell Marsh
author img

By ETV Bharat Kerala Team

Published : Nov 2, 2023, 11:05 AM IST

അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) സെമി ഫൈനല്‍ ബെര്‍ത്തിനായി പോരടിക്കുന്ന ഓസ്‌ട്രേലിയക്ക് (Australia) ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് വീണ്ടും തിരിച്ചടി. അഹമ്മദാബാദില്‍ നവംബര്‍ നാലിന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പം (Glenn Maxwell) ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും കളിക്കില്ല (Mitchell Marsh). വ്യക്തിഗത ആവശ്യങ്ങള്‍ക്കായി താരം തിരികെ നാട്ടിലേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്.

ലോകകപ്പ് സെമി ഫൈനല്‍ ഉറപ്പിക്കാനായി ടീമുകള്‍ പോരാട്ടം കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഓസീസിന് ഇരട്ടപ്രഹരമേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗോള്‍ഫ് കളിച്ച് മടങ്ങുന്നതിനിടെയാണ് തകര്‍പ്പന്‍ ഫോമിലുള്ള അവരുടെ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പരിക്കേല്‍ക്കുന്നത്. ഇതിന് പിന്നാലെ തന്നെ താരത്തിന് ഇംഗ്ലണ്ടുമായുള്ള മത്സരം കളിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമായിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഓസീസ് ക്യാമ്പില്‍ നിന്നും മിച്ചല്‍ മാര്‍ഷിന്‍റെയും തിരിച്ചുപോക്ക്. ഇന്നലെ (നവംബര്‍ 1) രാത്രിയോടെയാണ് മാര്‍ഷ് പെര്‍ത്തിലേക്ക് മടങ്ങിയത്. അതേസമയം, ലോകകപ്പ് അവസാനിക്കുന്നതിന് മുന്‍പായി താരം തിരികെ ഇന്ത്യയിലേക്ക് എത്തുമോ എന്നതില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തത വരുത്തിയിട്ടില്ല.

ലോകകപ്പില്‍ ആറ് മത്സരവും കളിച്ച മാര്‍ഷ് ഓസീസ് ടോപ് ഓര്‍ഡറില്‍ 225 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും അടിച്ചെടുക്കാനും മാര്‍ഷിന് സാധിച്ചിട്ടുണ്ട്. ബൗളിങ്ങില്‍ രണ്ട് വിക്കറ്റാണ് താരം നേടിയത് (Mitchell Marsh Stats In Cricket World Cup 2023).

മാര്‍ഷിന്‍റെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്റ്റീവ് സ്‌മിത്ത് മൂന്നാം നമ്പറില്‍ മടങ്ങിയെത്തിയേക്കും. അതേസമയം, ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മാര്‍ഷും മാക്‌സ്‌വെല്ലും കളിക്കാത്ത സാഹചര്യത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് (Marcus Stoinis), കാമറൂണ്‍ ഗ്രീന്‍ (Cameron Green) എന്നിവര്‍ ടീമിലേക്ക് എത്താനാണ് സാധ്യത. ഇവര്‍ക്ക് പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരി, പേസര്‍ സീന്‍ ആബട്ട് എന്നിവരാണ് ടീമില്‍ ഫിറ്റായിട്ടുള്ള മറ്റ് താരങ്ങള്‍.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഓസ്‌ട്രേലിയ സ്ക്വാഡ് (Cricket World Cup 2023 Australia Squad): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍നസ് ലബുഷെയ്‌ന്‍, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, സീന്‍ ആബോട്ട്, ആദം സാംപ

Also Read : ക്വിന്‍ 'ടണ്‍' ഡി കോക്ക്... ഏഴാം മത്സരത്തില്‍ നാലാം സെഞ്ച്വറി, റണ്‍ വേട്ടയിലും മുന്നില്‍; അവസാന ലോകകപ്പില്‍ അയാള്‍ ആറാടുകയാണ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.