ETV Bharat / sports

സഞ്‌ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ്..!; വമ്പന്‍ പ്രവചനവുമായി മൈക്കൽ വോൺ - ഐ‌പി‌എൽ

ഐപിഎല്‍ 2023 സീസണില്‍ സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് വിജയികളായേക്കുമെന്ന് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ മൈക്കൽ വോൺ.

Michael Vaughan predicts winner of IPL 2023  Michael Vaughan  IPL 2023  sanju samson  Rajasthan royals  Chennai super kings  Gujarat Titans  രാജസ്ഥാന്‍ റോയല്‍സ്  മൈക്കൽ വോൺ  ഐപിഎല്‍ 2023  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഐ‌പി‌എൽ  ഗുജറാത്ത് ലയണ്‍സ്
വമ്പന്‍ പ്രവചനവുമായി മൈക്കൽ വോൺ
author img

By

Published : Mar 31, 2023, 10:39 AM IST

Updated : Mar 31, 2023, 11:20 AM IST

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ക്രിക്കറ്റിന്‍റെ 16ാം സീസണിന് ഇന്ന് കൊടിയേറും. കിരീടം തേടി 10 ടീമുകള്‍ പോരിനിറങ്ങുമ്പോള്‍ കളിക്കളത്തിലും ആരാധകർക്കിടയിലും ആവേശം പതിന്മടങ്ങ് വർധിക്കുമെന്നുറപ്പ്. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസുമാണ് നേര്‍ക്കുനേരെത്തുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചായിരുന്നു ഗുജറാത്ത് തങ്ങളുടെ അരങ്ങേറ്റ സീസണിൽ തന്നെ കിരീടം ഉയർത്തിയത്. കടലാസില്‍ വമ്പന്മാരായ പലരും മുന്നേറാനാവാതെ കിതച്ചപ്പോഴായിരുന്നു ഗുജറാത്തിന്‍റെ അവിശ്വനസീയ കുതിപ്പ്. കഴിഞ്ഞതൊക്കെയും മറന്ന് ഓരോ ടീമും മുഖം മിനുക്കിയും പുതിയ തന്ത്രങ്ങളുമായാണ് ഇത്തവണ കളിക്കാനെത്തുന്നത്.

ഇതോടെ ആര്‍ക്കൊപ്പമാവും അവസാന വിജയമെന്ന ചോദ്യം ആരാധകര്‍ക്കുള്ളില്‍ ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു. ടൂര്‍ണമെന്‍റിന് ഔദ്യോഗിക തുടക്കമാവും മുന്ന് തന്നെ ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റൻ മൈക്കൽ വോൺ.

ഐപിഎൽ 2023 വിജയിയെ പ്രവചിച്ചാണ് മൈക്കൽ വോൺ രംഗത്തെത്തിയിരിക്കുന്നത്. മലയാളി താരം സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാവും ഇത്തവണ കിരീടം ഉയര്‍ത്തുകയെന്നാണ് മൈക്കൽ വോൺ പറയുന്നത്. ട്വിറ്ററിലൂടെയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ ഇക്കാര്യം പറഞ്ഞത്.

  • Can’t wait for the IPL to start .. Looking forward to being part of the @cricbuzz team .. I thinks it’s going to be @rajasthanroyals year .. they will be lifting the trophy in late May .. #OnOn #IPL2023

    — Michael Vaughan (@MichaelVaughan) March 29, 2023 " class="align-text-top noRightClick twitterSection" data=" ">

"ഐപിഎല്‍ ആരംഭിക്കുന്നതിനായി ഇനിയും കാത്തിരിക്കാന്‍ കഴിയില്ല. ഈ വര്‍ഷം രാജസ്ഥാന്‍ റോയല്‍സിന്‍റേതാവുമെന്നാണ് എനിക്ക് തോന്നുന്നത്. മേയ്‌ അവസാനത്തില്‍ ടൂര്‍ണമെന്‍റ് അവസാനിക്കുമ്പോള്‍ കിരീടം ഉയര്‍ത്തുന്നത് അവരായിരിക്കാം". മൈക്കൽ വോൺ ട്വിറ്ററില്‍ കുറിച്ചു.

ഇതിഹാസ താരം ഷെയ്‌ന്‍ വോണിന് കീഴിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിന്‍റെ കന്നി സീസണില്‍ തന്നെ കിരീടം ഉയര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള സീസണുകളില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ സംഘത്തിന് കഴിഞ്ഞിരുന്നില്ല. പക്ഷെ സഞ്‌ജു സാംസണ്‍ നായകനായെത്തിയതോടെ ആരാധക പ്രതീക്ഷ കാക്കാന്‍ ഫ്രാഞ്ചൈസിക്ക് കഴിഞ്ഞിട്ടുണ്ട്.

വമ്പന്‍ പ്രവചനവുമായി മൈക്കൽ വോൺ
രാജസ്ഥാന്‍ റോയല്‍സ്

ഒരു പിടി മാച്ച് വിന്നര്‍മാര്‍ ഉള്‍പ്പെടുന്ന രാജസ്ഥാന് ഈ സീസണിലും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് മൈക്കൽ വോൺ പങ്കുവച്ചിരിക്കുന്നത്. ഏപ്രിൽ രണ്ട് ഞായറാഴ്‌ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് സഞ്‌ജുവും സംഘവും ആദ്യ മത്സരത്തിനിറങ്ങുന്നത്.

കഴിഞ്ഞ താര ലേലത്തില്‍ വെസ്റ്റ് ഇന്‍ഡീസ്‌ ഓൾറൗണ്ടർ ജേസൺ ഹോൾഡര്‍, (5.75 കോടി രൂപ), ഓസീസ് സ്‌പിന്നര്‍ ആദം സാംപ (1.5 കോടി രൂപ), ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട് (രണ്ട് കോടി ) എന്നിവരെ ടീമിലെത്തിച്ച് തങ്ങളുടെ കരുത്ത് കൂട്ടാന്‍ രാജസ്ഥാന് കഴിഞ്ഞിട്ടുണ്ട്. ഐപിഎല്ലില്‍ ജോ റൂട്ടിന്‍റെ അരങ്ങേറ്റ സീസണ്‍ കൂടിയാണിത്.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്: സഞ്ജു സാംസൺ (സി), യശസ്വി ജയ്‌സ്‌വാൾ, ഷിമ്രോൺ ഹെറ്റ്‌മെയർ, ദേവ്ദത്ത് പടിക്കൽ, ജോസ് ബട്‌ലർ, കുൽദീപ് യാദവ്, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, കെസി കരിയപ്പ, ജേസൺ ഹോൾഡർ, ഡോണോവൻ ഫെരേര, കുനാൽ റാത്തോഡ്, ആദം സാംപ, കെഎം ആസിഫ്, മുരുകൻ അശ്വിൻ, ആകാശ് വസിഷ്ഠ്‌, അബ്ദുൾ പിഎ, ജോ റൂട്ട്, ധ്രുവ് ജുറൽ, റിയാൻ പരാഗ്, സന്ദീപ് ശർമ്മ, ട്രെന്‍റ് ബോൾട്ട്, ഒബേദ് മക്കോയ്, നവ്ദീപ് സൈനി, കുൽദീപ് സെൻ.

ALSO READ: IPL 2023: കൈവിട്ട കപ്പ് പിടിച്ചെടുക്കാന്‍ സഞ്‌ജുവിന്‍റെ രാജസ്ഥാന്‍; പുതിയ സീസണില്‍ പുത്തന്‍ പ്രതീക്ഷകള്‍

Last Updated : Mar 31, 2023, 11:20 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.