ETV Bharat / sports

വിദേശ ടീമുകള്‍ക്ക് അസ്വസ്ഥത ; ടി20 ലോകകപ്പ് ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന് മൈക്ക് ഹസി - ടൂര്‍ണമെന്‍റ്

ഐപിഎല്ലില്‍ ചെന്നെെയുടെ ബാറ്റിങ് പരിശീലകനായ ഹസി അടുത്തിടെയാണ് കൊവിഡ് മുക്തനായി സ്വദേശത്തേക്ക് മടങ്ങിയത്.

Michael Hussey  T20 World Cup  ഓസ്‌ട്രേലിയ  മൈക്ക് ഹസി  ടി20 ലോകകപ്പ്  ടൂര്‍ണമെന്‍റ്  ബിസിസിഐ
വിദേശ ടീമുകള്‍ക്ക് അസ്വസ്തത; ടി20 ലോകകപ്പ് ഇന്ത്യയില്‍ നിന്നും മാറ്റണം: മൈക്ക് ഹസി
author img

By

Published : May 20, 2021, 7:31 PM IST

സിഡ്‌നി : ടി20 ലോകകപ്പിന്‍റെ വേദി ഇന്ത്യയില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയയുടെ മുന്‍ താരം മൈക്ക് ഹസി. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശ ടീമുകള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതില്‍ അസ്വസ്ഥതയുണ്ടാകുമെന്നും ഹസി പറഞ്ഞു. 'ലോകകപ്പ് ഇന്ത്യയില്‍ കളിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എട്ട് ടീമുകള്‍ മാത്രമുണ്ടായിട്ടും ടൂര്‍ണമെന്‍റ് മാറ്റിവെയ്‌ക്കേണ്ടി വന്നു. അതിലുമേറെ ടീമുകള്‍ ലോകകപ്പിലുണ്ടാവും. ഇതിനാല്‍ പല നഗരങ്ങളിലായി കൂടുതല്‍ മത്സരവേദികളും ആവശ്യമാണ്. ഇന്ത്യയിലെത്തി കളിക്കുക എന്നത് പല ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. യുഎഇ പോലുള്ള മറ്റ് വേദികള്‍ പരിഗണിക്കുന്നതാണ് നല്ലത്.' ഹസി പറഞ്ഞു.

also read: ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ത്യന്‍ വനിതകള്‍ ; നേരിടുക ഓസിസിനെ

ഐപിഎല്ലില്‍ ചെന്നെെയുടെ ബാറ്റിങ് പരിശീലകനായ ഹസി അടുത്തിടെയാണ് കൊവിഡ് മുക്തനായി സ്വദേശത്തേക്ക് മടങ്ങിയത്. അതേസമയം ലോകകപ്പ് വേദി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഈ മാസം 29ന് ബിസിസിഐ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഇതിനുശേഷമാവും വേദി മാറ്റണമോ, വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.