ദുബായ്: ട്വന്‍റി 20യിൽ 3000 റൺസ് തികച്ച് ഇന്ത്യൻ താരം രോഹിത് ശർമ്മ. ഇതോടെ, 3000 ക്ളബില്‍ ഇടംപിടിക്കുന്ന ലോകത്തിലെ മൂന്നാമത്തെ ക്രിക്കറ്ററെന്ന റെക്കോര്‍ഡ് താരത്തിന് സ്വന്തമായി. ദുബായില്‍ നടന്ന ഐ.സി.സി പുരുഷ ടി20 ലോകകപ്പിൽ, നമീബിയയ്‌ക്കെതിരായ മത്സരത്തിലാണ് രോഹിത് നേട്ടം കൊയ്‌തത്.
3227 റൺസുമായി ഇന്ത്യൻ താരം വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡിന്‍റെ മാർട്ടിൻ ഗപ്റ്റിൽ 3115 റൺസുമായി രണ്ടാമതുണ്ട്.
ഇന്നത്തെ മത്സരത്തില്‍ രോഹിതിന്‍റെയും കെഎല്‍ രാഹുലിന്‍റെയും അർധസെഞ്ച്വറി മികവില്‍ ഇന്ത്യ നമീബിയയെ തോല്‍പ്പിച്ചു. ടി 20 നായകനെന്ന നിലയില്‍ വിരാട് കോലിയുടെ അവസാന മത്സരമായിരുന്നു ഇത്. രോഹിതാണ് ഇനി ഇന്ത്യൻ നായകൻ എന്ന സൂചനയും കോലി ഇന്ന് നല്‍കി.
ALSO READ: അശ്വിനും ജഡേജയും സ്‌പിൻവല നെയ്‌തു, നമീബിയയ്ക്ക് എതിരെ ജയിക്കാൻ 133 റൺസ്