ETV Bharat / sports

വനിത ക്രിക്കറ്റിലെ 'മെഗാസ്റ്റാര്‍' മെഗ് ലാനിങ് കളമൊഴിയുന്നു, രാജ്യാന്തര ക്രിക്കറ്റ് മതിയാക്കുന്നത് ഓസ്‌ട്രേലിയയുടെ ഇതിഹാസ നായിക - Meg Lanning Stats In WODI

Meg Lanning Retires From International Cricket: ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മെഗ് ലാനിങ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.

മെഗ് ലാനിങ്  മെഗ് ലാനിങ് വിരമിക്കല്‍ തീരുമാനം  മെഗ് ലാനിങ് കരിയര്‍  ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീം  മെഗ് ലാനിങ് ക്യാപ്‌റ്റന്‍സി റെക്കോഡ്  Meg Lanning  Meg Lanning Retirement  Meg Lanning About Her Retirement  Meg Lanning Stats In WODI  Meg Lanning Stats In WT20I
Meg Lanning Retires From International Cricket
author img

By ETV Bharat Kerala Team

Published : Nov 9, 2023, 10:39 AM IST

സിഡ്‌നി : അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ വനിത ക്രീക്കറ്റ് ടീം ക്യാപ്‌റ്റന്‍ മെഗ് ലാനിങ് (Meg Lanning Retires From International Cricket). 31-ാം വയസിലാണ് 13 വര്‍ഷം നീണ്ട കരിയറിന് പരിസമാപ്‌തി കുറിക്കാന്‍ താരം തീരുമാനിച്ചിരിക്കുന്നത്. അതേസമയം, രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നത് തുടരും.

രാജ്യാന്തര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നതിന് ഏറ്റവും ശരിയായ സമയാണ് ഇതെന്നാണ് മെഗ് ലാനിങ്ങിന്‍റെ അഭിപ്രായം. 'അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറിനോട് വിട പറയാനുള്ള തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതാണ്. എന്നാല്‍, അതിനുള്ള ശരിയായ സമയം ഇതാണ്.

ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം സ്വന്തമാക്കാനായ നേട്ടങ്ങളില്‍ അഭിമാനമുണ്ട്. കുടുംബത്തിനും ക്രിക്കറ്റ് ഓസ്‌ട്രേലിയക്കും വിക്ടോറിയ ക്രിക്കറ്റ് ടീമിനോടും ആരധകരോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു' -മെഗ് ലാനിങ് പറഞ്ഞു (Meg Lanning About Her Retirement).

2010-ല്‍ തന്‍റെ 18-ാം വയസിലാണ് മെഗ് ലാനിങ് ഓസ്‌ട്രേലിയക്കായി രാജ്യാന്തര അരങ്ങേറ്റം നടത്തുന്നത്. തുടര്‍ന്ന് 13 വര്‍ഷം നീണ്ട കരിയറില്‍ താരം 241 മത്സരം കങ്കാരുപ്പടയ്‌ക്കായി കളിച്ചു. ആറ് ടെസ്റ്റ്, 103 ഏകദിനം, 132 ടി20 മത്സരങ്ങളിലാണ് മെഗ് ലാനിങ് ഓസ്‌ട്രേലിയന്‍ ടീമിനെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങിയത്.

  • The flick off the pads. The iconic cover drive. The trademark cut shot that races to the rope despite a stacked off-side field.

    Meg Lanning, a joy to watch ⭐ pic.twitter.com/EPQhvUBeJA

    — cricket.com.au (@cricketcomau) November 8, 2023 " class="align-text-top noRightClick twitterSection" data=" ">

ക്രിക്കറ്റില്‍ അരങ്ങേറി 4 വര്‍ഷത്തിന് ശേഷം തന്നെ ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്‌റ്റനായും മെഗ് ലാനിങ് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് മെഗ് ലാനിങ്ങിന് കീഴില്‍ കങ്കാരുപ്പടയുടെ കുതിപ്പാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നാല് പ്രാവശ്യം ടി20 ലോക കിരീടത്തില്‍ മുത്തമിട്ടപ്പോഴും ഒരു തവണ ഏകദിന ലോകകപ്പ് നേടിയപ്പോഴും ടീമിന്‍റെ ക്യാപ്റ്റന്‍ പദവി അലങ്കരിച്ചിരുന്നത് മെഗ് ലാനിങ് ആയിരുന്നു (Meg Lanning As Australian Captain).

കൂടാതെ, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (Commonwealth Games) ഓസ്‌ട്രേലിയ സ്വര്‍ണമെഡല്‍ നേട്ടം കൈവരിച്ചതും മെഗ് ലാനിങ്ങിന് കീഴിലായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം ക്രിക്കറ്റില്‍ നിന്നും മാസങ്ങളോളം വിട്ടുനിന്നിരുന്ന താരത്തിന് നിരവധി പരമ്പരകളും നഷ്‌ടമായിരുന്നു.

ബാറ്ററെന്ന നിലയിലും തകര്‍പ്പന്‍ പ്രകടനങ്ങളാണ് താരം ഓസ്‌ട്രേലിയന്‍ ടീമിനായി നടത്തിയിട്ടുള്ളത്. 103 ഏകദിന മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ വനിത ടീമിനായി കളിച്ച താരം 53.51 ശരാശരിയില്‍ 4602 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 15 സെഞ്ച്വറിയും 21 അര്‍ധസെഞ്ച്വറിയും ഏകദിന കരിയറില്‍ താരം അടിച്ചെടുത്തിട്ടുണ്ട് (Meg Lanning Stats In WODI).

  • Seven World Cups. Our greatest run scorer. Our most successful captain.

    She did it all, and she did it her way. Thanks Meg ❤️ pic.twitter.com/ojhLEQzNNC

    — Australian Women's Cricket Team 🏏 (@AusWomenCricket) November 8, 2023 " class="align-text-top noRightClick twitterSection" data=" ">

ടി20യില്‍ 132 മത്സരങ്ങളിലെ 121 ഇന്നിങ്‌സില്‍ നിന്നും മെഗ് ലാനിങ് സ്കോര്‍ ചെയ്‌തത് 3408 റണ്‍സാണ്. ടി20യില്‍ രണ്ട് സെഞ്ച്വറിയും 15 അര്‍ധസെഞ്ച്വറിയും സ്വന്തം പേരിലുള്ള മെഗ് ലാനിങ്ങിന്‍റെ ബാറ്റിങ് ശരാശരി 36.61 ആണ് (Meg Lanning Stats In WT20I). ടെസ്റ്റില്‍ 6 മത്സരം മാത്രം കളിച്ച മെഗ് ലാനിങ് 345 റണ്‍സാണ് നേടിയിട്ടുള്ളത് (Meg Lanning Stats In Test).

Also Read: 'മഴ'യെത്തും മുന്‍പേ ജയിച്ച് കയറാന്‍ ന്യൂസിലന്‍ഡ്, ചിരിച്ചുമടങ്ങാന്‍ ശ്രീലങ്ക; ചിന്നസ്വാമിയിലെ വിധി കാത്ത് പാകിസ്ഥാനും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.