ETV Bharat / sports

ഇന്ത്യക്ക് വീണ്ടും തിരിച്ചടി ; പരിക്കേറ്റ മായങ്ക് അഗർവാൾ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്ത്

നെറ്റ്സിലെ പരിശീലനത്തിനിലെ പന്ത് ഹെൽമറ്റിൽ തട്ടിയാണ് താരത്തിന് പരിക്കേറ്റത്.

Mayank Agarwal  മായങ്ക് അഗർവാൾ  മായങ്ക് അഗർവാൾ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്ത്  Mayank Agarwal out of first Test  ബി.സി.സി.ഐ  BCCI  റിഷഭ് പന്ത്  കെ.എൽ രാഹുൽ  India England test
ഇന്ത്യക്ക് വീണ്ടും തിരിച്ചടി; പരിക്കേറ്റ മായങ്ക് അഗർവാൾ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്ത്
author img

By

Published : Aug 3, 2021, 8:40 AM IST

ലണ്ടൻ : ശുഭ്‌മാൻ ഗില്ലിന് പിന്നാലെ ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാളും പരിക്കേറ്റ് പുറത്ത്. നെറ്റ്സിലെ പരിശീലനത്തിനിലെ പന്ത് ഹെൽമറ്റിൽ തട്ടി പരിക്കേറ്റ താരം ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ ടെസ്റ്റ് കളിക്കില്ല. മായങ്ക് നിരീക്ഷണത്തിലാണെന്നും പരിക്ക് ഗുരുതരമല്ലെന്നും ബി.സി.സി.ഐ അറിയിച്ചു.

കൈക്കേറ്റ പരിക്കിനാൽ ഓപ്പണർ ശുഭ്‌മാൻ ഗിൽ നേരത്തേതന്നെ പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. ഗില്ലിന്‍റെ അഭാവത്തിൽ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യേണ്ടിയിരുന്ന അഗർവാളും പുറത്തേക്ക് പോയതോടെ കെ.എൽ രാഹുൽ ഇന്ത്യക്കായി ഓപ്പണിങ്ങിനിറങ്ങാനാണ് സാധ്യത.

ഗില്ലിനെ കൂടാതെ പരമ്പര തുടങ്ങുന്നതിന് മുന്നേ തന്നെ ഇന്ത്യൻ ബൗളർമാരായ വാഷിങ്ടണ്‍ സുന്ദറും, ആവേശ് ഖാനും പരിക്കേറ്റ് പുറത്തായിരുന്നു. പകരം ശ്രീലങ്കൻ പര്യടനത്തിൽ ഉൾപ്പെട്ടിരുന്ന സൂര്യകുമാർ യാദവിനേയും, പൃഥ്വി ഷായേയും ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ഇരു താരങ്ങളും ശ്രീലങ്കയിൽ നിരീക്ഷണത്തിലാണ്.

ALSO READ: മാനസിക സമ്മർദം; ബെൻ സ്റ്റോക്‌സ് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേള എടുക്കുന്നു

നേരത്തേ ടെസ്റ്റ് പരമ്പരയിൽ ഉൾപ്പെട്ടിരുന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്തിനും ഇംഗ്ലണ്ടിൽവച്ച് കൊവിഡ് ബാധിച്ചിരുന്നു. പത്ത് ദിവസത്തെ നിരീക്ഷണത്തിന് ശേഷം രോഗമുക്തനായ താരം ഇപ്പോൾ ടീമിനൊപ്പം ചേർന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.