ETV Bharat / sports

'നിങ്ങളുടെ മഹത്വത്തിന്‍റെ പകുതി നേടുകയാണ് ലക്ഷ്യം' വിവിയൻ റിച്ചാർഡ്‌സിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ മസാബ - മസാബ ഗുപ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റ്

പഴയ കാല ചിത്രത്തോടൊപ്പം ഇന്‍സ്റ്റഗ്രാമിലാണ് മസാബ ഇത് സംബന്ധിച്ച കുറിപ്പ് പങ്കിട്ടത്. ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സിന്‍റെ എഴുപതാം ജന്മദിനത്തിലാണ് ഹൃദയസ്‌പർശിയായ കുറിപ്പ്.

Masaba Gupta birthday post for Vivian Richards  masaba on viv richards birthday  viv richards 70th birthday  neena gupta vivian richards daughter  vivian richards birthday  വിവിയൻ റിച്ചാർഡ്‌സിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ മസാബ  വിവിയൻ റിച്ചാർഡ്‌സ് 70ാം പിറന്നാള്‍  മസാബ ഗുപ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റ്  നീന ഗുപ്‌തയുടെ മകള്‍ മസാബ ഗുപ്ത
'നിങ്ങളുടെ മഹത്വത്തിന്‍റെ പകുതി നേടാനാണ് ലക്ഷ്യം' വിവിയൻ റിച്ചാർഡ്‌സിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ മസാബ
author img

By

Published : Mar 7, 2022, 1:10 PM IST

ഹൈദരാബാദ്: ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സിന്‍റെ എഴുപതാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി മകള്‍ മസാബ ഗുപ്ത. പിതാവിന്‍റെ മഹത്വത്തിന്‍റെ പകുതി നേട്ടം കൈവരിക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്നാണ് നടിയും ഫാഷന്‍ ഡിസൈനറുമായ മസാബയുടെ കുറിപ്പില്‍ പറയുന്നത്. പഴയ കാല ചിത്രത്തോടൊപ്പം ഇന്‍സ്റ്റഗ്രാമിലാണ് മസാബ ഇത് സംബന്ധിച്ച കുറിപ്പ് പങ്കിട്ടത്.

' തന്‍റെ മാതാപിതാക്കളിൽ നിന്ന് ഏറ്റവും ശക്തമായ ചില ഗുണങ്ങൾ ഞാൻ സ്വീകരിച്ചുവെന്നാണ് കരുതുന്നത്. ജീവിതത്തിലെ പ്രതിബന്ധങ്ങളെ തകര്‍ത്ത് അദ്ദേഹം വിധിയെ മാറ്റമറിച്ചു. മാനസികമായും ശാരീരികമായും നിങ്ങളുടെ മഹത്വത്തിന്‍റെ പകുതി നേട്ടം കൈവരിക്കാനാണ് താൻ ലക്ഷ്യമിടുന്നത്. അത് തന്‍റെ ഓരോ ദിവസവും ജീവസുറ്റതാകുന്നതാണെന്നും മസാബ കുറിച്ചു'.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സന്‍റേയും നടി നീന ഗുപ്തയുടേയും മകളാണ് മസാബ. നെറ്റ്ഫ്ലിക്സിന്‍റെ 'മസാബ മസബ' എന്ന വെബ് ഷോയിലാണ് അവര്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. നിലവില്‍ പരമ്പരയുടെ രണ്ടാം സീസണിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്.

അടുത്തിടെ അവര്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ഉൾക്കാഴ്ചയുള്ളതും വിജ്ഞാനപ്രദവുമായ വീഡിയോകളാണ് തന്‍റെ ചാനലിലൂടെ പങ്കുവെയ്‌ക്കാനിഷ്‌ടപ്പെടുന്നതെന്നാണ് മസാബ പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.