ലണ്ടന്‍: ക്രിക്കറ്റ് നിയമങ്ങളില്‍ വമ്പന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാൻ തീരുമാനമെടുത്ത് മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്. പുതിയ നിയമങ്ങള്‍ ഈ വര്‍ഷം ഒക്‌ടോബർ ഒന്നിന് പ്രാബല്യത്തില്‍ വരും. ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്ന അന്തിമ സമിതിയാണ് എംസിസി എന്നറിയപ്പെടുന്ന ലണ്ടനിലെ മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്.
ഇനി മങ്കാദിങിനെ പരിഹസിക്കണ്ട, വിമർശനവും വേണ്ട
അടുത്ത കാലത്ത് ക്രിക്കറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട പുറത്താക്കല്‍ രീതിയാണ് മങ്കാദിങ്. ഐപിഎല്ലില്‍ ജോസ് ബട്‌ലറെ പുറത്താക്കാന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ മങ്കാദിങ് പ്രയോഗിച്ചത് വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. ബൗളിങ് എൻഡില്‍ ബൗളര്‍ പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്‌ട്രൈക്കർ ബാറ്ററെ റണ്ണൗട്ടാക്കുന്ന രീതിയാണ് മങ്കാദിങ് എന്ന് വിശേഷിപ്പിച്ചിരുന്നത്. ഈ രീതിയിൽ നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കാന്‍ അനുവദിക്കുന്ന നിയമം കളിക്കളത്തിലെ അന്യായ നീക്കങ്ങളുടെ ഗണത്തില്‍ നിന്ന് റണ്ണൗട്ട് നിയമങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനാണ് എംസിസിയുടെ തീരുമാനം.
-
MCC has today announced its new code of Laws for 2022, which will come into force from 1 October.
— Marylebone Cricket Club (@MCCOfficial) March 8, 2022 " class="align-text-top noRightClick twitterSection" data="
Full information on the changes ⤵️#MCCLaws
">MCC has today announced its new code of Laws for 2022, which will come into force from 1 October.
— Marylebone Cricket Club (@MCCOfficial) March 8, 2022
Full information on the changes ⤵️#MCCLawsMCC has today announced its new code of Laws for 2022, which will come into force from 1 October.
— Marylebone Cricket Club (@MCCOfficial) March 8, 2022
Full information on the changes ⤵️#MCCLaws
1948 ലാണ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ മങ്കാദിങ് അരങ്ങേറിയത്. പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങിയ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബില്‍ ബ്രൗണിനെ ഇന്ത്യന്‍ ഇതിഹാസം വിനൂ മങ്കാദ് റണ്ണൗട്ടാക്കിയത് വലിയ ചർച്ചകൾക്ക് കാരണമായി. ബ്രൗണിന്‍റെ പുറത്താകലിനെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് മങ്കാദിങ് എന്ന് വിളിച്ചത്. ഇത്തരത്തില്‍ നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കുന്നതിന് ഇന്ത്യന്‍ ഇതിഹാസത്തിന്‍റെ പേര് വിളിക്കുന്നത് വിനു മങ്കാദിനെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ഗാവസ്‌കറുടെ വാദം.
ഉമിനീരിന് വിലക്ക് തന്നെ
പന്തിന് തിളക്കം വര്‍ധിപ്പിക്കാനായി ഉമിനീര്‍ ഉപയോഗിക്കുന്നതിന് പൂര്‍ണമായി നിരോധിക്കും. എംസിസിയുടെ പുതിയ പരിഷ്‌കാരങ്ങള്‍ അനുസരിച്ച് പന്തില്‍ ഉമിനീര് ഉപയോഗിക്കാന്‍ താരങ്ങള്‍ക്ക് അനുമതിയില്ല. പന്തില്‍ കൃത്രിമം കാണിക്കുന്ന നീക്കമായി ഉമിര്‍നീര്‍ പ്രയോഗം ഒക്‌ടോബര്‍ മുതല്‍ കണക്കാക്കും. നേരത്തേ കൊവിഡ് മഹാമാരിക്കു ശേഷം രോഗവ്യാപനം തടയുന്നതിനായി താരങ്ങള്‍ ഉമിനീര് പ്രയോഗിക്കരുതെന്ന നിബന്ധന വച്ചിരുന്നു. ഉമിനീരിന്‍റെ ഉപയോഗം പൂര്‍ണമായി വിലക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ എംസിസി എടുത്തിരിക്കുന്നത്.
മറ്റ് സുപ്രധാന മാറ്റങ്ങള്‍
- നിയമം 18
ക്യാച്ചിലൂടെ ബാറ്റര്‍ പുറത്തായാല്‍ താരം പിച്ചിന്‍റെ മധ്യവര കടന്നാലും ഇല്ലെങ്കിലും പിന്നീട് വരുന്നയാള്‍ സ്‌ട്രൈക്കര്‍ എന്‍ഡിലാണ് ബാറ്റേന്തേണ്ടത്. ഓവറിലെ അവസാന പന്തിലാണ് പുറത്താകലെങ്കില്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലാണ് പുതിയ താരം വരിക.
- നിയമം 20.4.2.12 ഡെഡ് ബോൾ
മത്സരത്തിനിടെ ആരാധകരോ മൃഗങ്ങളോ മൈതാനത്ത് പ്രവേശിച്ചാലും മറ്റെന്തെങ്കിലും തടസമുണ്ടായാലും അമ്പയർ ഡെഡ് ബോള്‍ വിളിക്കും.
- നിയമം 21.4
ബൗളർ അവരുടെ ഡെലിവറി സ്‌ട്രൈഡിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സ്‌ട്രൈക്കറെ റണ്ണൗട്ടാക്കാനുള്ള ശ്രമത്തിൽ പന്ത് എറിയുകയാണെങ്കിൽ ഡെഡ് ബോൾ ആയിരിക്കും. ഇത് വളരെ അപൂർവമായ ഒരു സാഹചര്യമാണ്. ഇതുവരെ നോ ബോളായാണ് കണക്കാക്കിയിരുന്നത്.
- നിയമം 22.1 വൈഡ് കണക്കാക്കുന്നത്
ബൗളര്‍ റണ്ണപ്പ് തുടങ്ങുമ്പോള്‍ ബാറ്ററുടെ സ്ഥാനം എവിടെയെന്നത് പരിഗണിച്ചായിരിക്കും വൈഡ് ബോള്‍ വിളിക്കുക.
- നിയമങ്ങൾ 27.4, 28.6 ഫീൽഡർമാരുടെ അന്യായ സ്ഥാനമാറ്റം
ഫീല്‍ഡര്‍മാര്‍ അന്യായമായി സ്ഥാനം മാറിയാല്‍ ബാറ്റിംഗ് ടീമിന് 5 പെനാല്‍റ്റി പോയിന്‍റുകള്‍ ഇനിമുതല്‍ ലഭിക്കും. ഇത്രനാള്‍ ഡെഡ് ബോളായാണ് ഇത് പരിഗണിച്ചിരുന്നത്.