ലണ്ടന്‍ : ലോര്‍ഡ്‌സില്‍ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിന മത്സരത്തിന് മുന്‍പ് സ്റ്റേഡിയത്തിലെ മണിമുഴക്കി ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ. ലോര്‍ഡ്‌സിലെ മത്സരങ്ങള്‍ക്ക് മുന്നോടിയായി അഞ്ച് മിനിട്ട് നേരമാണ് പതിവായി മണിമുഴക്കാറുള്ളത്.
ഇതോടെ ലോർഡ്സിൽ മണി മുഴക്കുന്ന ആദ്യ ഇന്ത്യൻ വനിത ക്രിക്കറ്റ് താരമെന്ന നേട്ടം ദീപ്തി സ്വന്തമാക്കി. മത്സരത്തിന്‍റെ നാലാം ദിനം മണി മുഴക്കുക ദീപ്‌തിയാവുമെന്ന് നേരത്തേ തന്നെ ബിസിസിഐ അറിയിച്ചിരുന്നു.
also read: സ്വാതന്ത്ര്യദിനത്തില്‍ ആശംസകളുമായി കായിക താരങ്ങള്‍
23 കാരിയായ താരം ഇതേവരെ 61 ഏകദിന മത്സരങ്ങളിലും 54 ടി20 മത്സരങ്ങളിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടുണ്ട്.
ഏകദിനത്തില്‍ 37.58 ശരാശരയില്‍ 1541 റണ്‍സ് കണ്ടെത്തിയ താരം 68 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ടി20 മത്സരങ്ങളില്‍ നിന്നായി 470 റണ്‍സും 56 വിക്കറ്റുകളും താരം കണ്ടെത്തിയിട്ടുണ്ട്.