ETV Bharat / sports

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകാന്‍ വിഖ്യാത സ്റ്റേഡിയം? സൂചനയുമായി ഐസിസി - വിഖ്യാത സ്റ്റേഡിയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ വേദി

കൊവിഡ് ഭീതികള്‍ ഒഴിഞ്ഞതിനാല്‍ ക്രിക്കറ്റിന്‍റെ തറവാട്ടില്‍ തന്നെ ഫൈനല്‍ സംഘടിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഗ്രെഗ് ബിബിസിയോട് പറഞ്ഞു

WTC 2023 Final Venue  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  icc world test championship  lords cricket stdium  Greg Barcley  ഗ്രെഗ് ബാര്‍ക്‌ലൈ  ഐസിസി തലവന്‍ ഗ്രെഗ് ബാര്‍ക്‌ലൈ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകാന്‍ വിഖ്യാത സ്റ്റേഡിയം? സൂചനയുമായി ഐസിസി
author img

By

Published : Jun 4, 2022, 3:42 PM IST

ലോര്‍ഡ്‌സ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ വേദി ലോര്‍ഡ്‌സ് ആയിരിക്കുമെന്ന സൂചന നല്‍കി ഐസിസി തലവന്‍ ഗ്രെഗ് ബാര്‍ക്‌ലൈ. 'ലോര്‍ഡ്‌സില്‍ കലാശപ്പോര് സംഘടിപ്പിക്കാനാണ് ആഗ്രഹം. കൊവിഡ് ഭീതികള്‍ ഒഴിഞ്ഞതിനാല്‍ ക്രിക്കറ്റിന്‍റെ തറവാട്ടില്‍ തന്നെ ഫൈനല്‍ സംഘടിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും ഗ്രെഗ് ബിബിസിയോട് പറഞ്ഞു.

എന്നാല്‍ ലോര്‍ഡ്‌സിനെ ഔദ്യോഗികമായി വേദിയായി പ്രഖ്യാപിക്കണമെങ്കില്‍ ഐസിസിക്ക് മുന്നില്‍ കടമ്പകള്‍ ബാക്കിയുണ്ട്. അടുത്ത മാസം നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനമാകാനാണ് സാധ്യത. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ലോര്‍ഡ്‌സിനെയാണ് ആദ്യം വേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അങ്കക്കളരി മാറ്റിയിരുന്നു.

ഹോട്ടല്‍ സൗകര്യവും താരങ്ങളുടെ ബയോ-ബബിളും പരിഗണിച്ച് സതാംപ്‌ടണിലാണ് ഫൈനല്‍ അരങ്ങേറിയത്. സ്റ്റേഡിയത്തിനോട് അനുബന്ധിച്ച് തന്നെ ഹോട്ടല്‍ സൗകര്യമുണ്ട് എന്നതായിരുന്നു സതാംപ്‌ടണിന് നറുക്ക് വീഴാന്‍ കാരണം. ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ് പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.