ജനുവരി 20 മുതൽ ഒമാനിലെ മസ്‌കറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി) ടി20യിൽ ഇന്ത്യൻ മഹാരാജ ടീമിനെ വിരേന്ദർ സെവാഗ് നയിക്കും. മുഹമ്മദ് കൈഫാണ് ടീമിന്‍റെ വൈസ് ക്യാപ്‌റ്റൻ. ഓസ്ട്രേലിയയുടെ മുൻ പരിശീലകൻ ജോണ്‍ ബുക്കാനനാണ് മഹാരാജയുടെ പരിശീലകൻ.
-
The royal drums begin to beat and the lions have taken positions.
— Legends League Cricket (@llct20) January 18, 2022 " class="align-text-top noRightClick twitterSection" data="
Only one will survive when the eyes meet.
It’s the #GameOfGOATs
Howzat Legends League Cricket begins on 20th January.#LegendsLeagueCricket#LLCT20 #T20Cricket #Cricket22 pic.twitter.com/fOkDcvqgAO
">The royal drums begin to beat and the lions have taken positions.
— Legends League Cricket (@llct20) January 18, 2022
Only one will survive when the eyes meet.
It’s the #GameOfGOATs
Howzat Legends League Cricket begins on 20th January.#LegendsLeagueCricket#LLCT20 #T20Cricket #Cricket22 pic.twitter.com/fOkDcvqgAOThe royal drums begin to beat and the lions have taken positions.
— Legends League Cricket (@llct20) January 18, 2022
Only one will survive when the eyes meet.
It’s the #GameOfGOATs
Howzat Legends League Cricket begins on 20th January.#LegendsLeagueCricket#LLCT20 #T20Cricket #Cricket22 pic.twitter.com/fOkDcvqgAO
മറ്റൊരു ടീമായ ഏഷ്യ ലയൺസിനെ പാകിസ്ഥാൻ മുൻ നായകൻ മിസ്ബ ഉൾ ഹഖാണ് നയിക്കുക. ശ്രീലങ്കൻ മുൻ താരം തിലകരത്‌നെ ദിൽഷനെയാണ് ഏഷ്യ ലയൺസിന്‍റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുള്ളത്. ശ്രീലങ്കക്ക് 1996ൽ ലോകകപ്പ് നേടിക്കൊടുത്ത അർജുന രണതുംഗയാണ് ടീമിന്‍റെ പരിശീലകൻ.
ലീഗിലെ മൂന്നാമത്തെ ടീമായ വേൾഡ് ജെയന്‍റ്സിനെ മുൻ കരീബിയൻ നായകൻ ഡാരൻ സമിയാണ് നയിക്കുക. ദക്ഷിണാഫ്രിക്കൻ മുൻ ഇതിഹാസം ജോൺടി റോഡ്‌സ് പ്ലയർ കം മെന്‍റർ ആയി ടീമിനൊപ്പമുണ്ടാകും.