കൊല്‍ക്കത്ത: ഓസ്‌ട്രേലിയയുടെ മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രം ചര്‍ച്ചയാവുന്നു. ഹോട്ടല്‍ മുറിയില്‍ ക്ഷണിക്കാതെ എത്തിയ ഒരു അതിഥിയുടെ ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തത്. കളി കഴിഞ്ഞ് ഹോട്ടലിലെത്തി മുറിയുടെ വാതില്‍ തുറന്ന താരം കണ്ടത് ഒരു പാമ്പിനെയാണ്.
- " class="align-text-top noRightClick twitterSection" data="
">
ഏത് ഇനം പാമ്പാണ് ഇതെന്ന് ചോദിച്ചുകൊണ്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ലെജന്‍റ്‌സ് ലീഗ് ക്രിക്കറ്റ് കളിക്കുന്നതിനായി കൊല്‍ക്കത്തയിലാണ് നിലവില്‍ താരമുള്ളത്. ഇന്ത്യ ക്യാപിറ്റല്‍സിനായാണ് ജോണ്‍സണ്‍ കളിക്കുന്നത്.
വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റാണ് ലെജന്‍റ്‌സ് ക്രിക്കറ്റ് ലീഗ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ ജോണ്‍സണ് കഴിഞ്ഞിരുന്നു. ഗുജറാത്ത് ക്യാപ്റ്റന്‍ വിരേന്ദ്രര്‍ സെവാഗിനെ പുറത്താക്കിയ താരം മൂന്ന് ഓവറില്‍ 22 റണ്‍സ് മാത്രമാണ് വഴങ്ങിയത്.