ETV Bharat / sports

'കോലിയെ വെറുതെ വിടൂ'; മാധ്യമങ്ങളെ വിമര്‍ശിച്ച് രോഹിത് - വിരാട് കോലിയുടെ ഫോമിനെക്കുറിച്ച് രോഹിത് ശര്‍മ

കോലിക്ക് യാതൊരു സമ്മർദങ്ങളുമില്ലെന്നും ഉടൻ തന്നെ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നും രോഹിത് പറഞ്ഞു.

Virat Kohli  Rohit Sharma on Virat Kohli  India vs West Indies  Rohit on Virat's batting form  രോഹിത് ശര്‍മ  വിരാട് കോലി  വിരാട് കോലിയുടെ ഫോമിനെക്കുറിച്ച് രോഹിത് ശര്‍മ  ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ്
'വിരാടിനെ വെറുതെ വിടൂ'; മാധ്യമങ്ങളെ വിമര്‍ശിച്ച് രോഹിത്
author img

By

Published : Feb 15, 2022, 3:19 PM IST

കൊല്‍ക്കത്ത: വിരാട് കോലിയുടെ ഫോമിനെക്കുറിച്ചുള്ള ആശങ്കകള്‍ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായന്‍ രോഹിത് ശര്‍മ. ചുറ്റുമുള്ള ജല്‍പ്പനങ്ങള്‍ അവസാനിച്ചാൽ തന്നെ എല്ലാം ശരിയാകുമെന്ന് രോഹിത് പറഞ്ഞു.

വെസ്റ്റ്ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമങ്ങളേയും രോഹിത് വിമര്‍ശിച്ചു.

"നിങ്ങൾ (മാധ്യമങ്ങൾ) കുറച്ച് നേരം മിണ്ടാതിരുന്നാൽ എല്ലാം ശരിയാകും. ഇത് നിങ്ങളിൽ നിന്നാണ് ആരംഭിക്കുന്നതെന്നാണ് ഞാൻ കരുതുന്നത് " രോഹിത് പറഞ്ഞു.

കോലിക്ക് യാതൊരു സമ്മർദങ്ങളുമില്ലെന്നും ഉടൻ തന്നെ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നും രോഹിത് പറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി കോലി അന്താരാഷ്ട്ര ടീമിന്‍റെ ഭാഗമാണ്. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് താരത്തിന് അറിയാമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

also read: പിഎസ്‌ജിയും പോച്ചട്ടിനോയും വേർപിരിയുന്നു ; പകരക്കാരനെ കണ്ടെത്തി ഫ്രഞ്ച് ക്ലബ്

അതേസമയം രാജ്യാന്തര ക്രിക്കറ്റിൽ രണ്ടുവർഷത്തിലേറെയായി കോലിക്ക് സെഞ്ചുറി നേടാനായിട്ടില്ല. ഏകദിനത്തിൽ താരം സെഞ്ചുറി നേടിയിട്ട് മൂന്ന് വർഷമായി. എന്നാല്‍ നിരവധി അര്‍ധ സെഞ്ചുറികള്‍ നേടാന്‍ താരത്തിനായിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.