ETV Bharat / sports

Virat Kohli | 2021ൽ ഏറ്റവുമധികം ലൈക്ക് കോലിയുടെ 'പുതിയ അധ്യായ' ട്വീറ്റിന് - പാറ്റ് കമ്മിൻസിന്‍റെ ട്വീറ്റ്

ട്വിറ്ററിന്‍റെ കണക്കുകൾ പ്രകാരം 2021 ല്‍ ഇന്ത്യയിൽ ഏറ്റവുമധികം ലൈക്കുകൾ ലഭിച്ച ട്വീറ്റിന്‍റെ ഉടമ എന്ന നേട്ടം കോലിക്ക് സ്വന്തം

most liked tweet of 2021  Kohlis tweet about vamika  kohli-anushka  2021ൽ ഏറ്റവും ലൈക്ക് ലഭിച്ച ട്വീറ്റ്  കോലിയുടെ ട്വീറ്റ്  കോലി വാമിക  പാറ്റ് കമ്മിൻസിന്‍റെ ട്വീറ്റ്
Kohli Tweet: വാമികയുടെ ജനനം അറിയിച്ചുകൊണ്ടുള്ള ട്വീറ്റ്; 2021ൽ ഏറ്റവുമധികം ലൈക്ക് ലഭിച്ചത് കോലിയുടെ ട്വീറ്റിന്
author img

By

Published : Dec 9, 2021, 6:01 PM IST

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ റെക്കോഡുകളുടെ തോഴനാണ് സൂപ്പർ താരം വിരാട് കോലി. ക്രിക്കറ്റിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഏറ്റവുമധികം ജനങ്ങൾ പിന്തുടരുന്ന താരം കൂടിയാണ് വിരാട്. ഇപ്പോൾ ട്വിറ്ററിന്‍റെ കണക്കുകൾ പ്രകാരം 2021 ല്‍ ഇന്ത്യയിൽ ഏറ്റവുമധികം ലൈക്കുകൾ ലഭിച്ച ട്വീറ്റിന്‍റെ ഉടമ എന്ന നേട്ടവും കോലി സ്വന്തമാക്കിയിരിക്കുകയാണ്.

കോലി-അനുഷ്‌ക ദമ്പതികൾക്ക് പെണ്‍കുഞ്ഞ് ജനിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ട്വീറ്റിനാണ് 2021 ൽ ഏറ്റവുമധികം ലൈക്കുകൾ ലഭിച്ചിരിക്കുന്നത്. 5,38,200 ലൈക്കുകളാണ് കോലിയുടെ ട്വീറ്റിന് ലഭിച്ചത്.

'ഇന്ന് ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചുവെന്ന വിവരം നിങ്ങളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹത്തിനും പ്രാർഥനകള്‍ക്കും ആശംസകൾക്കും ഞങ്ങൾ എല്ലാവരോടും നന്ദി പറയുന്നു. അനുഷ്‌കയും കുഞ്ഞും, ആരോഗ്യത്തോടെയിരിക്കുന്നു. ജീവിതത്തിന്‍റെ ഈ പുതിയ അധ്യായം തുടങ്ങാൻ കഴിഞ്ഞതിൽ ഞങ്ങൾ അനുഗ്രഹീതരാണ്', എന്നതായിരുന്നു കോലിയുടെ ട്വീറ്റ്.

2020ലും ഇന്ത്യയിൽ ഏറ്റവുമധികം ലൈക്ക് ലഭിച്ചത് കോലിയുടെ ട്വീറ്റിനായിരുന്നു. അനുഷ്‌ക ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടുള്ളതായിരുന്നു അത്. അതേസമയം ഇന്ത്യയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രഖ്യാപിച്ച് ഓസിസ് താരം പാറ്റ് കമ്മിൻസ് പങ്കുവച്ച ട്വീറ്റാണ് 2021ൽ ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ടത്. 1,14,000 റീട്വീറ്റുകളാണ് കമ്മിൻസിന് ലഭിച്ചത്.

ALSO READ: മെസി ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍: കിലിയന്‍ എംബാപ്പെ

സ്പോർട്‌സ് വിഭാഗത്തിൽ #Tokyo2020, #IPL2021, #IndVEng എന്നീ ഹാഷ് ടാഗുകളാണ് 2021 ൽ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടത്. 2021 ജനുവരി ഒന്ന് മുതൽ നവംബർ 15 വരെയുള്ള കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.