ETV Bharat / sports

നിർഭയമായി കളിക്കാനാണ് കോലിയുടെ നിര്‍ദേശം: ശുഭ്മാന്‍ ഗില്‍ - ശുഭ്മാന്‍ ഗില്‍

ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളില്‍ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണ്.

Shubman Gill  Virat Kohli  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  വീരാട് കോലി  ശുഭ്മാന്‍ ഗില്‍  രോഹിത് ശര്‍മ്മ
നിർഭയമായി കളിക്കാനാണ് കോലിയുടെ നിര്‍ദേശം: ശുഭ്മാന്‍ ഗില്‍
author img

By

Published : May 24, 2021, 3:35 PM IST

ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനലിലും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായക ബാറ്റ്സ്മാൻമാരിൽ ഒരാളാണ് യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഈ വര്‍ഷം ഓസീസിനെതിരായ പരമ്പരയിലാണ് താരം അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നാലാം ടെസ്റ്റില്‍ ടീമിന്‍റെ ചരിത്ര വിജയത്തില്‍ വലിയ പങ്കും താരം വഹിച്ചു.

ഇപ്പോഴിതാ കളിക്കളവുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ വീരാട് കോലിയോടും സഹ ഓപ്പണര്‍ രോഹിത് ശര്‍മ്മയോടും നടത്തുന്ന ചര്‍ച്ചകളെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നിർഭയമായി കളിക്കാനും വ്യക്തമായ മനോഭാവത്തോടെ ബാറ്റിങ്ങിനെ സമീപിക്കാനുമാണ് ക്യാപ്റ്റന്‍ വീരാട് കോലി തന്നോട് പറഞ്ഞിട്ടുള്ളതെന്നാണ് ശുഭ്മാന്‍ ഗില്‍ പറയുന്നത്.

also read: ഛത്രസാൽ കൊലപാതകം; കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷിക്കും

"ഗെയിമിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം നിർഭയമായി കളിക്കാനാണ് വീരാട് ഭായ് എന്നോട് പറയാറുള്ളത്. നല്ല മാനസികാവസ്ഥയോടെ ബാറ്റുചെയ്യാനിറങ്ങുന്നതിനെ പറ്റി അദ്ദേഹം ധാരാളം സംസാരിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്" ഗില്‍ പറഞ്ഞു.

രോഹിത്തിനൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ ബൗളർമാർ എവിടെയാവും പന്തെറിയുക, സ്ഥിതിഗതികള്‍ എങ്ങനെയായിരിക്കും, പ്രയാസപ്പെട്ട ഷോട്ടുകള്‍ കളിക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ടെന്നും ഗില്‍ പറഞ്ഞു. അതേസമയം ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളില്‍ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.