ETV Bharat / sports

KL Rahul To Miss India Vs Pakistan Match ഏഷ്യ കപ്പ്: പാകിസ്ഥാനെതിരെ രാഹുല്‍ കളിക്കില്ല; സ്ഥിരീകരിച്ച് അഗാര്‍ക്കര്‍ - സഞ്‌ജു സാംസണ്‍

Ajit Agarkar On KL Rahul Fitness: കെഎല്‍ രാഹുലിന്‍റെ ഫിറ്റ്‌നസില്‍ ചില പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്ന് സെലക്‌ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍.

Ajit Agarkar  KL Rahul to miss India vs pakistan  KL Rahul  India vs pakistan  Ajit Agarkar on KL Rahul fitness  Ajit Agarkar  Shreyas Iyer  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ഇന്ത്യ vs പാകിസ്ഥാന്‍  കെഎല്‍ രാഹുല്‍  അജിത് അഗാര്‍ക്കര്‍  KL Rahul fitness updates  Rohit Sharma  രോഹിത് ശര്‍മ  സഞ്‌ജു സാംസണ്‍  Sanju samson
KL Rahul to miss India vs Pakistan match in Asia Cup 2023
author img

By

Published : Aug 21, 2023, 3:55 PM IST

മുംബൈ: ഏഷ്യ കപ്പ് (Asia cup) ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെതിരായ (IND vs PAK) മത്സരത്തില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ കെഎല്‍ രാഹുല്‍ (KL Rahul) കളിക്കില്ല. ഫിറ്റ്നസില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്ന രാഹുല്‍ ടൂര്‍ണമെന്‍റില്‍ ആദ്യ മത്സരത്തിനുണ്ടാവില്ലെന്ന് സെലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ സ്ഥിരീകരിച്ചു. നേരത്തെയുണ്ടായ പരിക്കുമായി ഇപ്പോഴത്തെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ക്ക് ബന്ധമില്ല.

രണ്ടാമത്തെയോ മൂന്നാമത്തെയോ മത്സരത്തില്‍ 31-കാരന് കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സെപ്‌റ്റംബര്‍ രണ്ടിന് ശ്രീലങ്കയിലെ പല്ലേക്കലെ സ്റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യ (India vs pakistan) ടൂര്‍ണമെന്‍റിലെ തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത്. ശ്രേയസ് അയ്യർ (Shreyas Iyer) പൂർണ ശാരീരിക ക്ഷമത വീണ്ടെടുത്തതായും അജിത് അഗാർക്കർ അറിയിച്ചിരുന്നു.

ഏഷ്യ കപ്പിന് പിന്നാലെ ഏകദിന ലോകകപ്പ് കൂടി പടിവാതില്‍ക്കലെത്തി നില്‍ക്കെ രാഹുലിന്‍റേയും ശ്രേയസിന്‍റേയും തിരിച്ചുവരവ് ഇന്ത്യയ്‌ക്ക് ഏറെ ആശ്വാസമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ കഴിഞ്ഞ മേയിലായിരുന്നു രാഹുലിന് പരിക്കേറ്റത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ 31-കാരന്‍റെ തുടയ്‌ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

പിന്നീട് ഇതു ഭേദമാവുന്നതിനായി ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നസ് വീണ്ടെടുക്കുകയായിരുന്നു. അഞ്ചാം നമ്പറില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്തുന്ന താരം തിരിച്ചെത്തുന്നത് മധ്യനിരയുടെ കരുത്ത് വര്‍ധിപ്പിക്കും. മറുവശത്ത് ഏപ്രില്‍-മാര്‍ച്ച് മാസങ്ങളില്‍ നടന്ന ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലാണ് ശ്രേയസ് ഇന്ത്യക്കായി അവസാനം കളിച്ചത്.

ALSO READ: Abhishek Nayar About Jasprit Bumrah ബുംറയുടെ തിരിച്ചുവരവ് ഗംഭീരം, 'ലോകകപ്പ് പ്രതീക്ഷ നൂറല്ല 110 ശതമാനം...!' : അഭിഷേക് നായര്‍

പുറംവേദന ആയിരുന്നു 28-കാരനെ പുറത്തിരുത്തിയത്. പരിക്ക് മാറാന്‍ താരവും ലണ്ടനില്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. സമീപകാലത്തായി നാലാം നമ്പറില്‍ ഇന്ത്യയുടെ സ്ഥിരക്കാരനാണ് ശ്രേയസ്.

അതേസമയം രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തിലുള്ള 17 അംഗ ടീമിനെയാണ് ഏഷ്യ കപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ആണ് വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷനെ രണ്ടാം വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തു. രാഹുലിന് പരിക്കിന്‍റെ ആശങ്കയുള്ളതിനാല്‍ മലയാളി താരം സഞ്‌ജു സാംസണെ (Sanju Samson) ബാക്കപ്പായും ടീമില്‍ ചേര്‍ത്തിട്ടുണ്ട്.

ഏഷ്യ കപ്പ് ഇന്ത്യന്‍ ടീം (India Squad Asia Cup): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, തിലക് വർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ (വിസി), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാര്‍ദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസൺ (ബാക്കപ്പ്).

ALSO READ: Sanju Samson Destroyed Joshua Little '4,4,4,6..' ജോഷുവ ലിറ്റിലിനെ നിലം പരിശാക്കി സഞ്ജു; തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയ ഇന്നിങ്സ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.